Asianet News MalayalamAsianet News Malayalam

ഷോ കഴിഞ്ഞു, ഇനി ആക്ഷൻ! പറപറക്കുന്ന വ്ളോഗര്‍മാർക്ക് പൂട്ട്, 92 പേരുടെ പട്ടിക തയ്യാർ, നടപടി ഉടന്‍

യൂട്യൂബർ ടി ടി എഫ് വാസന്‍റെ അറസ്റ്റിന് പിന്നാലെ ആണ് നടപടി

90 vlogger cum bike racers list prepared by tamil nadu police for unsafe riding SSM
Author
First Published Nov 12, 2023, 12:12 PM IST

ചെന്നൈ: വ്ലോഗര്‍മാരായ ബൈക്ക് റേസർമാരെ പൂട്ടാൻ തമിഴ്നാട്. അപകടകരമായ രീതിയിൽ ബൈക്ക് ഓടിക്കുന്നവരുടെ പട്ടിക തയാറാക്കി.  92 പേർക്കെതിരെ നടപടിക്ക് എഡിജിപി ശുപാർശ ചെയ്തു. സോഷ്യൽ മീഡിയ വീഡിയോകൾ പരിശോധിച്ച ശേഷമാണ് തീരുമാനം .

യൂട്യൂബർ ടി ടി എഫ് വാസന്‍റെ അറസ്റ്റിന് പിന്നാലെ ആണ് നടപടി. ബെംഗളൂരു - ചെന്നൈ ദേശീയപാതയിലാണ് വാസന്‍ അപകടകരമായ രീതിയില്‍ ബൈക്ക് ഓടിച്ചത്. തുടര്‍ന്ന് അപകടത്തില്‍ പരിക്കേറ്റു. ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയും ചെയ്തു. മദ്രാസ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ എത്തിയപ്പോള്‍ ഇയാള്‍ കുറച്ചുകാലം ജയിലില്‍ കിടക്കട്ടെ എന്നാണ് കോടതി പറഞ്ഞത്. 

ഈ സംഭവത്തിനു ശേഷമാണ് വ്ലോഗര്‍മാരുടെ അപകടകരമായ ബൈക്ക് റേസിങ് വലിയ പ്രശ്നമുണ്ടാക്കുന്നുവെന്ന് പൊലീസ് നിഗമനത്തില്‍ എത്തിയത്.  യൂട്യൂബർമാരുടെ സ്വാധീനം ആശങ്കപ്പെടുത്തുന്നതാണെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി എ അരുൺ പറഞ്ഞു. ഇവരില്‍ പലര്‍ക്കും സമൂഹ മാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സുണ്ട്. 

സീറ്റ് ബെല്‍റ്റ് ഇട്ടില്ല, കാസര്‍കോട്ടുകാരനായ 74കാരന് 74,500 രൂപ പിഴ!

ഈ വീഡിയോകള്‍ കാണുന്ന കുട്ടികളില്‍ പലരും 18 വയസാകുമ്പോൾ ബൈക്ക് വാങ്ങി നൽകാൻ മാതാപിതാക്കളെ നിർബന്ധിക്കുന്നു. പലരും സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കി സാഹസിക വീഡിയോകൾ ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്നും എഡിജിപി പ്രതികരിച്ചു. 

വാസന് 10 വര്‍ഷം വാഹനമോടിക്കാനാവില്ല

വൈകുണ്ഠവാസൻ എന്ന ടിടിഎഫ് വാസന്റെ ഡ്രൈവിംഗ് ലൈസൻസ് 10 വർഷത്തേക്ക് തമിഴ്‌നാട് ഗതാഗത വകുപ്പ് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഒക്‌ടോബർ 6 നാണ് വാസന്‍റെ ലൈസൻസ് അയോഗ്യമാക്കാൻ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസറുടെ ഓഫീസ് ഉത്തരവിട്ടത്.  2033 വരെ ഇയാള്‍ക്ക് വാഹനം ഓടിക്കാന്‍ കഴിയില്ല.

ട്വിന്‍ ത്രോട്ട്ലേഴ്സ് എന്ന യൂട്യൂബ് ചാനലിലൂടെ പ്രശസ്തനായ മോട്ടോവ്ലോഗറാണ് വാസന്‍. ഇയാളുടെ ബൈക്ക് സ്റ്റണ്ടുകൾ, റേസിംഗ് എന്നിവയ്ക്ക് ആരാധകരേറെയുണ്ട്. ആദ്യമായല്ല വാസന്‍റെ അപകടകരമായ ഡ്രൈവിംഗിനെതിരെ നടപടിയുണ്ടാകുന്നത്. ട്രാഫിക് നിയമങ്ങള്‍ പരസ്യമായി ലംഘിച്ചതിന് നേരത്തെയും ഗതാഗത വകുപ്പ് പിടികൂടിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios