സാധാരണ സൈനിക ഹെലികോപ്റ്ററുകൾ പച്ച നിറത്തിൽ കാണപ്പെടുമ്പോൾ വയനാട്ടിലെത്തിയ എച്ച്എഎൽ ധ്രുവിന്റെ നിറം ചുവപ്പാണ്. ഇതാ ഈ ഹെലികോപ്റ്ററിന്‍റെ ചില പ്രത്യേകതകൾ.

ദുരന്തഭൂമിയായ വയനാട്ടിലെ സൂചിപ്പാറയിൽ നിന്നും മൂന്നു മൃതദേഹങ്ങളാണ് ഇന്ന് വീണ്ടെടുത്തത്. ഈ മൃതദേഹങ്ങൾ എയർലിഫ്റ്റ് ചെയ്യാൻ ഉപയോഗിച്ചത് ഒരു ചുവന്ന ഹെലികോപ്റ്ററാണ്. ഇന്ത്യൻ എയർഫോഴ്സിന്‍റെ എച്ച്എഎൽ ധ്രുവ് എന്ന ഹെലികോപ്റ്ററാണിത്. സാധാരണ സൈനിക ഹെലികോപ്റ്ററുകൾ പച്ച നിറത്തിൽ കാണപ്പെടുമ്പോൾ വയനാട്ടിലെത്തിയ എച്ച്എഎൽ ധ്രുവിന്റെ നിറം ചുവപ്പാണ്. ഇതാ ഈ ഹെലികോപ്റ്ററിന്‍റെ ചില പ്രത്യേകതകൾ.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മൾട്ടി പർപ്പസ് ഹെലികോപ്റ്ററാണ് എച്ച്എഎൽ ധ്രുവ്. 1984 നവംബറിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) രൂപകല്പന ചെയ്ത് വികസിപ്പിച്ച യൂട്ടിലിറ്റി ഹെലികോപ്റ്ററാണ് എച്ച്എഎൽ ധ്രുവ് . മണിക്കൂറിൽ 295 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കുന്ന ധ്രൂവിന് 640 കിലോമീറ്റർ വരെ നിർത്താതെ സഞ്ചരിക്കാനാവും. 1992ല്‍ ആദ്യ പറക്കൽ നടത്തിയ ഹെലികോപ്റ്റർ 1998ലാണ് കമ്മീഷൻ ചെയ്യുന്നത്. 1984ൽ രൂപ കൽപ്പന ചെയ്‍തു തുടങ്ങിയെങ്കിലും ഡിസൈൻ മാറ്റങ്ങൾ, ബജറ്റ് നിയന്ത്രണങ്ങൾ തുടങ്ങിയവ ഉൾപ്പെടെയുള്ള ഒന്നിലധികം ഘടകങ്ങൾ കാരണം അതിൻ്റെ വികസനം നീണ്ടുനിന്നു . അചഞ്ചലമായ അല്ലെങ്കിൽ ഉറച്ച എന്നർത്ഥം വരുന്ന ധ്രുവ് എന്ന സംസ്‍കൃത പദത്തിൽ നിന്നാണ് ഹെലികോപ്റ്ററിന് പേര് നൽകിയിരിക്കുന്നത്. 

സൈനിക, സിവിൽ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ധ്രുവ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഇന്ത്യൻ സായുധ സേനയ്‌ക്കായി ഹെലികോപ്റ്ററിൻ്റെ സൈനിക വകഭേദങ്ങൾ വികസിപ്പിച്ചെടുക്കുന്നു. അതേസമയം സിവിലിയൻ/വാണിജ്യ ഉപയോഗത്തിനുള്ള ഒരു വകഭേദവും വികസിപ്പിച്ചെടുത്തിട്ടുണ്ട്. നിർമ്മാണത്തിലെ സൈനിക പതിപ്പുകളിൽ ഗതാഗതം, യൂട്ടിലിറ്റി, നിരീക്ഷണം, ദുരന്തം ഒഴിപ്പിക്കൽ തുടങ്ങിയ വേരിയൻ്റുകൾ ഉൾപ്പെടുന്നു. ധ്രുവിൻ്റെ പ്രധാന വകഭേദങ്ങളെ ധ്രുവ് Mk-I, Mk-II, Mk-III, Mk-IV എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു.

ധ്രുവ് Mk-III UT (യൂട്ടിലിറ്റി) വേരിയൻ്റ്, ദുരിതാശ്വാസ, രക്ഷാപ്രവർത്തനം, സൈനിക ഗതാഗതം, ആന്തരിക ചരക്ക് നീക്കം, പുനർനിർമ്മാണം/ദുരന്തം ഒഴിപ്പിക്കൽ തുടങ്ങിയവയ്ക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. സിയാച്ചിൻ ഗ്ലേസിയർ, ലഡാക്ക് തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിൽ ധ്രുവ് നേരത്തെ അതിൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ALH Mk-III MR (മാരിടൈം റോൾ) വേരിയൻ്റ് സമുദ്ര നിരീക്ഷണം, തിരച്ചിൽ, രക്ഷാപ്രവർത്തനം, ചരക്ക്, പേഴ്‌സണൽ ട്രാൻസ്‌പോർട്ടേഷൻ തുടങ്ങിയവയ്‌ക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. 

ഡിസൈൻ
കാർബൺ ഫൈബർ കോമ്പോസിറ്റ് ബ്ലേഡുകളുള്ള 'സിസ്റ്റം ബോൾകോ' ഫോർ ബ്ലേഡ് ഹിംഗില്ലാത്ത മെയിൻ റോട്ടറാണ് ധ്രുവിൻ്റെ സവിശേഷത. ബ്ലേഡുകൾക്ക് അഡ്വാൻസ്ഡ് എയ്റോ ഫോയിലുകൾ ഉണ്ട്. കൂടാതെ 12.7 എംഎം കാലിബർ വരെയുള്ള ബുള്ളറ്റ് ഹിറ്റുകൾക്കെതിരെ ബാലിസ്റ്റിക് ടോളറൻസ് ഫീച്ചർ ചെയ്യുന്നു. ഫൈബർ എലാസ്റ്റോണർ റോട്ടർ ഹെഡ് ഒരു ജോടി സിഎഫ്ആ‍പി സ്റ്റാർ പ്ലേറ്റുകൾക്കിടയിൽ സ്ഥാപിച്ചിരിക്കുന്നു. മാനുവൽ ബ്ലേഡ് ഫോൾഡിംഗും ഒരു റോട്ടർ ബ്രേക്കും സ്റ്റാൻഡേർഡ് ഫീച്ചറുകളായി നൽകിയിരിക്കുന്നു. ഒരു ഇൻ്റഗ്രേറ്റഡ് ഡ്രൈവ് സിസ്റ്റം ട്രാൻസ്മിഷനിൽ റോട്ടർ ഹബ്, മെയിൻ ട്രാൻസ്മിഷൻ, അപ്പർ കൺട്രോളുകൾ, മെയിൻ റോട്ടർ ഹൈഡ്രോളിക്‌സ് എന്നിവ ഉൾപ്പെടുന്നു. ഫ്രാൻസിൽ നിന്നുള്ള ഇൻ്റഗ്രേറ്റഡ് കൺട്രോൾ ആൻഡ് സ്റ്റെബിലിറ്റി ഓഗ്‌മെൻ്റേഷൻ സംവിധാനത്തോടുകൂടിയ ഫോർ ആക്‌സിസ് ഓട്ടോമാറ്റിക് ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റവും ധ്രുവിൽ ഉണ്ട്.

ധ്രുവിന്‍റെ മിലിട്ടറി വേരിയൻ്റുകളിൽ ക്രാഷ്‌വർട്ടി ഫ്യുവൽ ടാങ്കുകൾ, ഫ്രാഞ്ചബിൾ കപ്ലിംഗുകൾ, എഞ്ചിനുകൾക്കുള്ള ഇൻഫ്രാ-റെഡ് സപ്രസ്സറുകൾ എന്നിവ ഉൾപ്പെടുന്നു. സുരക്ഷാ സീറ്റുകളും ഫ്യൂസ്ലേജ് ക്രംപിൾ സോണുകളുടെ നിയന്ത്രിത രൂപഭേദം കാരണം സെക്കൻഡിൽ 30 അടി വരെ ലംബമായ ആഘാതങ്ങളെ അതിജീവിക്കാൻ ഹെലികോപ്റ്റർ ഡിസൈൻ ക്രൂവിനെ പ്രാപ്തരാക്കുന്നു. 12 പേർക്ക് ഇരിക്കാവുന്ന തരത്തിലാണ് ക്യാബിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. എങ്കിലും ഉയർന്ന സാന്ദ്രതയുള്ള കോൺഫിഗറേഷനിൽ 14 പേരെ ഉൾക്കൊള്ളാൻ കഴിയും. റിയർവേർഡ്-സ്ലൈഡിംഗ് പാസഞ്ചർ ഡോറുകൾ ക്യാബിൻ്റെ പിൻഭാഗത്ത് വലിയ ക്ലാംഷെൽ വാതിലുകളോട് കൂടിയതാണ്. അസാധാരണവും വലിയതുമായ ലോഡുകൾ വഹിക്കാൻ, അസാധാരണമായ സന്ദർഭങ്ങളിൽ, ക്ലാംഷെൽ വാതിലുകൾ നീക്കം ചെയ്യാവുന്നതാണ്. ധ്രുവിന്‍റെ സൈനിക വകഭേദങ്ങളിൽ ഒരു അണ്ടർസ്ലംഗ് ലോഡ് ഹുക്ക് സാധാരണമാണ്. എയർ ആംബുലൻസ് വേരിയൻറ്, രണ്ട് മുതൽ നാല് വരെ സ്‌ട്രെച്ചറുകൾ, രണ്ട് അറ്റൻഡൻ്റുകളോടൊപ്പം ഉൾക്കൊള്ളാൻ ധ്രുവിനെ പ്രാപ്‌തമാക്കുന്നു. ഒരു കമ്മ്യൂണിക്കേഷൻ റേഡിയോ (U/UHF, HF/SSB, സ്റ്റാൻഡ്‌ബൈ UHF മോഡുകൾ), IFF & ഇൻ്റർകോം, ഡോപ്ലർ നാവിഗേഷൻ സിസ്റ്റം, TAS സിസ്റ്റം, റേഡിയോ ആൾട്ടിമീറ്റർ, ADF തുടങ്ങിയവ എല്ലാ സൈനിക വകഭേദങ്ങളിലും സ്റ്റാൻഡേർഡ് ആണ്. കാലാവസ്ഥാ റഡാറും ഒമേഗ നാവിഗേഷൻ സംവിധാനവും നേവൽ വേരിയൻ്റിൽ ഓപ്ഷണലാണ്.

തികച്ചും തദ്ദേശീയം
തികച്ചും തദ്ദേശീയമായ ഹെലികോപ്റ്ററാണിത്. രണ്ട് പൈലറ്റുമാരാണ് ധ്രുവ് ഹെലികോപ്റ്റർ പറത്തുന്നത്. 12 സൈനികർക്ക് ഇതിൽ ഇരിക്കാം. 52.1 അടി നീളമുള്ള ഈ ഹെലികോപ്റ്ററിൻ്റെ ഉയരം 16.4 അടിയാണ്. പരമാവധി വേഗത മണിക്കൂറിൽ 291 കിലോമീറ്ററാണ്. ഒരു സമയം 630 കിലോമീറ്റർ വരെ പറക്കാൻ കഴിയും. പരമാവധി 20,000 അടി വരെ ഉയരത്തിൽ പറക്കാം.

രക്ഷാപ്രവ‍ത്തനങ്ങൾ
സിയാച്ചിൻ ഗ്ലേസിയർ, ലഡാക്ക് തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിൽ ധ്രുവ് നേരത്തെ അതിൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ടെന്ന് നേരത്തെ സൂചിപ്പിച്ചു. 2011ലെ സിക്കിം ഭൂകമ്പത്തിലും 2013 ലെ ഉത്തരാഖണ്ഡ് വെള്ളപ്പൊക്കത്തിന് ശേഷമുള്ള രക്ഷാപ്രവർത്തനങ്ങളിലും ധ്രുവ് സജീവ സാനിധ്യമായിരുന്നു. ആറ് ആർമി ധ്രുവുകളും 18 എയർഫോഴ്സ് ധ്രുവുകളും ഉത്തരാഖണ്ഡിൽ രക്ഷകരായെത്തി. അവയുടെ ഒതുക്കമുള്ള വലിപ്പം, ചടുലത, 16 പേരെ വരെ 10,000 അടി ഉയരത്തിൽ വഹിക്കാനുള്ള കഴിവ്, എത്തിച്ചേരാനാകാത്ത പ്രദേശങ്ങളിൽ നിന്ന് ഒറ്റപ്പെട്ട ആളുകളെ ഒഴിപ്പിക്കാനുള്ള കഴിവ് തുടങ്ങിയവയോക്കെ പ്രശംസിക്കപ്പെട്ടിരുന്നു.