വരാനിരിക്കുന്ന റെനോ ഡസ്റ്റർ സെവൻ സീറ്റർ എസ്‌യുവി, അറിയേണ്ട നാല് പ്രധാന കാര്യങ്ങൾ

ഡാസിയ ബിഗ്സ്റ്റർ കൺസെപ്റ്റ് അടിസ്ഥാനമാക്കിയുള്ള റെനോ ഡസ്റ്റർ 7 സീറ്റർ എസ്‌യുവി ഈ വർഷം അവസാനത്തോടെ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും. റെനോയിൽ നിന്ന് വരാനിരിക്കുന്ന ഏഴ് സീറ്റർ എസ്‌യുവിയുടെ പ്രധാന വിശദാംശങ്ങൾ നോക്കാം.

All you needs to knows about new Renault Duster 7 Seat SUV

2012-ൽ ലോഞ്ച് ചെയ്തതുമുതൽ ഫ്രഞ്ച് വാഹന ബ്രാൻഡായ റെനോയുടെ ഡസ്റ്ററിന് ഇന്ത്യയിൽ  വലിയ ഫാൻസ് ഉണ്ട്. പക്ഷേ, പുതിയ എമിഷൻ മാനദണ്ഡങ്ങളും ദീർഘകാലത്തെ മോശം വിൽപ്പനയും കാരണം 2022-ൽ എസ്‌യുവി നിർത്തലാക്കി. ഇപ്പോഴിതാ, രാജ്യത്ത് ഡസ്റ്റർ ബ്രാൻഡിനെ പുനരുജ്ജീവിപ്പിക്കാൻ ഫ്രഞ്ച് വാഹന നിർമ്മാതാക്കൾ തീരുമാനിച്ചു. ഡസ്റ്ററിൻ്റെ മൂന്നാം തലമുറ മോഡൽ ഇവിടെ അവതരിപ്പിക്കും.  അതിനുശേഷം അതിൻ്റെ മൂന്ന് വരി പതിപ്പും എത്തും. ഡാസിയ ബിഗ്സ്റ്റർ കൺസെപ്റ്റ് അടിസ്ഥാനമാക്കിയുള്ള റെനോ ഡസ്റ്റർ 7 സീറ്റർ എസ്‌യുവി ഈ വർഷം അവസാനത്തോടെ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും. റെനോയിൽ നിന്ന് വരാനിരിക്കുന്ന ഏഴ് സീറ്റർ എസ്‌യുവിയുടെ പ്രധാന വിശദാംശങ്ങൾ നോക്കാം.

സിഎംഎഫ്-ബി പ്ലാറ്റ്ഫോം
അഞ്ച് സീറ്റർ മോഡലിന് സമാനമായി, റെനോ ഡസ്റ്റർ 7-സീറ്ററുംസിഎംഎഫ്-ബി പ്ലാറ്റ്‌ഫോമിൽ നിർമ്മിക്കും. ഈ മോഡുലാർ ആർക്കിടെക്ചർ ബ്രാൻഡിൻ്റെ ഒന്നിലധികം ഭാവി ഉൽപ്പന്നങ്ങൾക്കായി ഉപയോഗിക്കും. കൂടാതെ നൂതന ഡ്രൈവിംഗ് സഹായങ്ങൾക്കും കണക്റ്റിവിറ്റി സാങ്കേതികവിദ്യകൾക്കും അനുയോജ്യമാണ്. സിഎംഎഫ്-ബി പ്ലാറ്റ്‌ഫോമിന് പരസ്പരം മാറ്റാവുന്ന ഘടകങ്ങളുണ്ടെന്ന് റെനോ അവകാശപ്പെടുന്നു. ഇത് ലോകമെമ്പാടുമുള്ള വിവിധ വിപണികൾക്കും ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കും അനുയോജ്യമാക്കുന്നു.

ഡിസൈൻ ഘടകങ്ങൾ പങ്കിടുന്നു
ഡസ്റ്റർ 7-സീറ്റർ എസ്‌യുവി അതിൻ്റെ മിക്ക ഡിസൈൻ ഘടകങ്ങളും സവിശേഷതകളും അഞ്ച് സീറ്റുള്ള സഹോദര മോഡലുകളുമായി പങ്കിടും. എങ്കിലും ഇതിന് ഏകദേശം 300 മില്ലിമീറ്റർ നീളവും അധിക നിര സീറ്റുകൾ ഉൾക്കൊള്ളാൻ കൂടുതൽ ക്യാബിൻ ഇടവും ഉണ്ടായിരിക്കും. സിഎംഎഫ്-ബി പ്ലാറ്റ്‌ഫോം നൂതന ഡ്രൈവിംഗ് സഹായ സാങ്കേതികവിദ്യകളെ പിന്തുണയ്ക്കുന്നതിനാൽ, പുതിയ ഫീച്ചറുകളോടൊപ്പം ഓട്ടോണമസ് ഡ്രൈവിംഗ് അസിസ്റ്റൻസ് സിസ്റ്റങ്ങളും (ADAS) ഇതിൽ സജ്ജീകരിക്കാം.

ഹൈബ്രിഡ് പവർട്രെയിൻ
പുതിയ റെനോ ഡസ്റ്റർ 7-സീറ്റർ ഹൈബ്രിഡ് പവർട്രെയിൻ ഓപ്‌ഷനുകളുമായി വന്നേക്കാം. 48V സ്റ്റാർട്ടർ മോട്ടോറോടുകൂടിയ 130bhp, 1.2L ടർബോ പെട്രോളും 1.2kWh ബാറ്ററി പാക്കോടുകൂടിയ 1.6L, 4-സിലിണ്ടർ പെട്രോളും രണ്ട് ഇലക്ട്രിക് മോട്ടോറുകളും ലഭിച്ചേക്കും. തിരഞ്ഞെടുത്ത ആഗോള വിപണികളിൽ, മൂന്ന്-വരി എസ്‌യുവിക്ക് എൽപിജി കിറ്റുമായി ജോടിയാക്കിയ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും നൽകാൻ സാധ്യതയുണ്ട്. ഇന്ത്യയിൽ, എസ്‌യുവി ഹൈബ്രിഡ് പവർട്രെയിനുകൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യ ലോഞ്ച്
പുതിയ റെനോ ഡസ്റ്ററിന്‍റെ ഇന്ത്യയിലെ ലോഞ്ച് ടൈംലൈനിനെക്കുറിച്ച് നിലവിൽ ഔദ്യോഗിക വിവരങ്ങളൊന്നുമില്ല. എങ്കിലും റെനോ ഡസ്റ്റർ 7-സീറ്റർ എസ്‌യുവി 2025 ൻ്റെ രണ്ടാം പകുതിയിൽ ഷോറൂമുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. 14 ലക്ഷം മുതൽ 18 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില വാഹനത്തിന് പ്രതീക്ഷിക്കാം. ടാറ്റ സഫാരി, ഹ്യുണ്ടായ് അൽകാസർ, എംജി ഹെക്ടർ പ്ലസ് എന്നിവയ്‌ക്കെതിരെയാണ് 7 സീറ്റർ ഡസ്റ്റർ മത്സരിക്കുക. മാരുതി സുസുക്കിയുടെയും ടൊയോട്ടയുടെയും വരാനിരിക്കുന്ന 7 സീറ്റർ എസ്‌യുവികളും പുതിയ ഡസ്റ്ററുമായി മത്സരിക്കും. 

Latest Videos
Follow Us:
Download App:
  • android
  • ios