വലിയ വാഹനങ്ങളിലെ ഡ്രൈവർമാർക്ക്  ഇരുചക്രവാഹനങ്ങളോട് പലപ്പോഴും പുച്ഛമാണെന്ന് പലരും പരാതി പറയാറുണ്ട്.  ജീവൻ വേണമെങ്കിൽ മാറിക്കോ എന്ന ഭാവത്തിലുള്ള ചില ബസ് ഡ്രൈവര്‍മാരുടെയും ലോറി ഡ്രൈവര്‍മാരുടെയുമൊക്കെ പെരുമാറ്റത്തിന് ഇരയാകാത്ത ചെറുവാഹന ഡ്രൈവര്‍മാര്‍ കുറവുമായിരിക്കും. 

പലപ്പോഴും വലിയ വാഹനങ്ങളുടെ ഇത്തരം നിയമലംഘനങ്ങളും അതിക്രമങ്ങളും ഇരുചക്രവാഹനങ്ങള്‍ സമ്മതിച്ചുകൊടുക്കകയാണ് പതിവ്. മരണഭയം തന്നെ പ്രധാനകാരണം. എന്നാൽ ഒരു കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഇത്തരമൊരു അതിക്രമത്തെ വകവയ്ക്കാതെ നെഞ്ചുവിരിച്ചു നില്‍ക്കുന്ന ഒരു യുവതിയുടെ  വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. 

തെറ്റായ സൈഡിലൂടെയെത്തിയ പാഞ്ഞെത്തിയ കെഎസ്‌ആർടിസിയ്ക്കു മുന്നിൽ ചങ്കുറപ്പോടെ തന്റെ സ്കൂട്ടറുമായി നില്‍ക്കുന്ന യുവതിയെ വീഡിയോയില്‍ കാണാം. ബസിനു മുമ്പിൽ നിന്നും ഇവര്‍ മാറില്ലെന്നു ഉറപ്പായതോടെ ബസ് ഡ്രൈവർ വാഹനം മാറ്റിക്കൊണ്ടു പോകുന്നതും വ്യക്തമാണ്. സംഭവം എവിടെയാണ് നടന്നതെന്ന് വ്യക്തമല്ലെങ്കിലും യുവതിയുടെ ചങ്കൂറ്റത്തെ കയ്യടിച്ച് അഭിനന്ദിക്കുകയാണ് ജനം. 

വീഡിയോ കാണാം

"