Asianet News MalayalamAsianet News Malayalam

വരുന്നൂ, അപ്രീലിയ 150 സിസി ബൈക്കുകള്‍

ഇറ്റാലിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ അപ്രീലിയയുടെ ആദ്യ മോഡല്‍ 150 സിസി ബൈക്ക് ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. 

Aprilia 150 CC Follow Up
Author
Mumbai, First Published May 17, 2019, 4:05 PM IST

ഇറ്റാലിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ അപ്രീലിയയുടെ ആദ്യ മോഡല്‍ 150 സിസി ബൈക്ക് ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. അടുത്ത 18 മാസങ്ങള്‍ക്കുള്ളില്‍ തന്നെ ബൈക്ക് ഇന്ത്യന്‍ വിപണിയിലെത്തിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

പിയാജിയോ വെഹിക്കിള്‍സ് സിഇഒ ഡിയഗോ ഗ്രാഫിയാണ് ഇക്കാര്യത്തെക്കുറിച്ച് നേരത്തെ സൂചന നല്‍കിയിരുന്നു. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് 150-200 സിസിയ്ക്കുള്ളില്‍ വരുന്ന അപ്രീലിയ സ്‌കൂട്ടറിന്റെ നിര്‍മ്മാണത്തിലാണ് കമ്പനിയെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. 

2018 ഓട്ടോ എക്സ്പോയില്‍ കമ്പനി അവതരിപ്പിച്ച RS 150, ടുവണോ 150 കോണ്‍സെപ്റ്റ് മോഡലുകള്‍ പുതിയ 150 സിസി ബൈക്കിന് ആധാരമാവും. ആദ്യഘട്ടത്തില്‍ നാലു ബൈക്കുകളെ ഇന്ത്യയില്‍ പുറത്തിറക്കാനാണ് കമ്പനിയുടെ നീക്കം.

അപ്രീലിയ RS 150, അപ്രീലിയ ടുവണോ എന്നിവയ്ക്ക് ചുറ്റും അലുമിനിയം പെരിമീറ്റര്‍ ഫ്രെയിമുണ്ട്. 150 സിസി ശേഷിയുള്ള ഒറ്റ സിലിണ്ടര്‍ ലിക്വിഡ് കൂളിംഗ് നാല് വാല്‍വ് ഫ്യുവല്‍ ഇഞ്ചക്റ്റഡ് എഞ്ചിനാണ് ഇവയുടെ ഹൃദയം. ഈ എഞ്ചിന്‍ 10,000 rpm -ല്‍ 18 bhp കരുത്തും 7,500 rpm -ല്‍ 14 Nm torque ഉം സൃഷ്ടിക്കാന്‍ കഴിയും. 

ഇരു എഞ്ചിനുകളിലും ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ട്രാന്‍സ്‍മിഷന്‍. RS 150 ഫുള്‍ ഫെയറിംഗ് രീതിയിലും ടുവണോ 150 സെമി ഫെയറിംഗ് രീതിയിലുമാണ് നിര്‍മ്മാണം. 

ഇതോടേ ഇന്ത്യയിലെ 125-150 സിസി സ്‌പോര്‍ട്‌സ് മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റില്‍ പിയാജിയോ പ്രവേശിക്കും. ടിവിഎസ്, ബജാജ്-കെടിഎം, യമഹ തുടങ്ങിയവരുമായാകും  അപ്രീലിയ ബ്രാന്‍ഡിന്‍റെ മത്സരം. 

Follow Us:
Download App:
  • android
  • ios