RS 660, RSV4 എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് പുതിയ അപ്രീലിയ RS 457. ഇന്റഗ്രേറ്റഡ് ടേൺ സിഗ്നലുകളോട് കൂടിയ, ഏറ്റവും പുതിയ അപ്രീലിയ തലമുറയുടെ സിഗ്നേച്ചർ ലൈറ്റിംഗ് ശൈലി ഫീച്ചർ ചെയ്യുന്ന ഫുൾ എൽഇഡി ഫ്രണ്ട് ഹെഡ്‌ലൈറ്റ് ഇതിലുണ്ട് . സുതാര്യമായ വിസറിന് മുകളിലുള്ള അതേ സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലൈറ്റുകൾ ഇതിലുണ്ട്.

പ്രീലിയ RS 457 ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിച്ചു. മോട്ടോർസൈക്കിൾ പുതുതലമുറ ബൈക്ക് യാത്രക്കാർക്കുള്ളതാണെന്നാണ് കമ്പനി പറയുന്നത്. ഇന്ത്യയിലെ ബ്രാൻഡിൽ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന മോട്ടോർസൈക്കിളാണിത്. ഭാരം കുറവും സവാരി ചെയ്യാനുള്ള എളുപ്പവും മികചത്ച ഫീച്ചറുകളും പുതിയ അപ്രീലിയ RS 45 ന്റെ ശക്തമായ പോയിന്റുകളാണെന്ന് കമ്പനി അവകാശപ്പെട്ടു.

RS 660, RSV4 എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് പുതിയ അപ്രീലിയ RS 457. ഇന്റഗ്രേറ്റഡ് ടേൺ സിഗ്നലുകളോട് കൂടിയ, ഏറ്റവും പുതിയ അപ്രീലിയ തലമുറയുടെ സിഗ്നേച്ചർ ലൈറ്റിംഗ് ശൈലി ഫീച്ചർ ചെയ്യുന്ന ഫുൾ എൽഇഡി ഫ്രണ്ട് ഹെഡ്‌ലൈറ്റ് ഇതിലുണ്ട് . സുതാര്യമായ വിസറിന് മുകളിലുള്ള അതേ സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലൈറ്റുകൾ ഇതിലുണ്ട്.

മികച്ച എയറോഡൈനാമിക്‌സിനായി, ആര്‍എസ് 457-ന് ഹാൻഡിൽബാറിന് താഴെയുള്ള സൈഡ് ഫെയറിംഗുകളിൽ ചെറിയ ഫിൻ പോലുള്ള വെന്റുകൾ ലഭിക്കുന്നു. ആര്‍എസ് 457 പിൻസീറ്റിലെ ഫുട്‌പെഗുകൾ, കുറഞ്ഞ ക്ലിപ്പ്-ഓണുകൾ എന്നിവയ്‌ക്കൊപ്പം ശരിയായ റൈഡർ സ്റ്റാൻസ് വാഗ്ദാനം ചെയ്യുന്നു. ആറ് സ്പീഡ് ഗിയർബോക്‌സുമായി ഘടിപ്പിച്ച 457 സിസി, ഇരട്ട സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് അപ്രീലിയ ആര്‍എസ് 457 ന് കരുത്തേകുന്നത്. ഇതിന് 47 ബിഎച്ച്പി ഉത്പാദിപ്പിക്കുന്ന 270 ഡിഗ്രി ക്രാങ്ക് ലഭിക്കുന്നു. ക്ലച്ച്‌ലെസ്സ് അപ്‌ഷിഫ്റ്റുകൾക്കായി ഒരു ഓപ്‌ഷണൽ ക്വിക്ക്‌ഷിഫ്റ്റർ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. മാറാവുന്ന ത്രീ-ലെവൽ ട്രാക്ഷൻ കൺട്രോൾ, റൈഡ് മോഡുകൾ, റൈഡ്-ബൈ-വയർ, എബിഎസ് എന്നിവയാണ് ബൈക്കിന്റെ മറ്റ് സവിശേഷതകൾ. സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള അഞ്ച് ഇഞ്ച് ടിഎഫ്‍ടി സ്‌ക്രീനിൽ റൈഡർമാർക്ക് ഈ ബിറ്റുകളെല്ലാം നിരീക്ഷിക്കാൻ സാധിക്കും.

32 ലക്ഷത്തിന്‍റെ ഈ എസ്‍യുവികള്‍ ചുളുവിലയ്ക്ക്! വെറും എട്ടുലക്ഷത്തിന് വാങ്ങാം; ചെയ്യേണ്ടത് ഇത്രമാത്രം!

പുതിയ അപ്രീലിയ RS 457 ന് ക്രമീകരിക്കാവുന്ന യുഎസ്‍ഡില ഫ്രണ്ട് ഫോർക്കുകളും മോണോഷോക്കും ലഭിക്കുന്നു. ബ്രേക്കിംഗ് സജ്ജീകരണത്തിൽ എബിഎസോടുകൂടിയ ഫ്രണ്ട്, റിയർ ഡിസ്ക് ഉൾപ്പെടുന്നു, 17 ഇഞ്ച് വീലുകളിൽ ടിവിഎസ് പ്രോട്ടോർക്ക് എക്‌സ്ട്രീം ടയറുകൾ ഘടിപ്പിച്ചിരിക്കുന്നു.

പുതിയ അപ്രീലിയ RS 457 മൂന്ന് ഷേഡ് ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. മോട്ടോർസൈക്കിളിന്റെ വില അപ്രീലിയ ഇന്ത്യ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നാല് ലക്ഷം രൂപയ്ക്ക് മുകളിലായിരിക്കും ബൈക്കിന്‍റെ എക്സ് ഷോറൂം വില പ്രതീക്ഷിക്കുന്നത്. ലോഞ്ച് ചെയ്ത ശേഷം അപ്രീലിയ 475 KTM RC 390, BMW 310 R, TVS Apache RR 310, കവാസാക്കി നിഞ്ച 300, 400 എന്നിവയെ നേരിടും.