Asianet News MalayalamAsianet News Malayalam

ഇന്ത്യക്കായി പിയാജിയോ ഒരുക്കുന്ന ആ സ്‍പെഷ്യല്‍ സ്‍കൂട്ടര്‍ എത്താന്‍ വൈകും

ദില്ലി ഓട്ടോ എക്‌സ്‌പോയിൽ വളരെ ശ്രദ്ധനേടിയ മോഡലാണ് ഇന്ത്യന്‍ വിപണിക്കുവേണ്ടി പ്രത്യേകം നിര്‍മിച്ച ഈ വാഹനം

Aprilia SXR 160 Launch Delayed
Author
Mumbai, First Published Sep 4, 2020, 1:25 PM IST

ഇറ്റാലിയന്‍ കമ്പനിയായ പിയാജിയോ ഗ്രൂപ്പ് 2020 ദില്ലി ഓട്ടോ എക്സ്‍പോയിലാണ് അപ്രീലിയ SXR 160 മാക്സി-സ്‍കൂട്ടറിനെ ആദ്യമായി അവതരിപ്പിക്കുന്നത്. ഈ വർഷം ഓഗസ്റ്റ്-സെപ്റ്റംബർ മാസത്തിനുള്ളിൽ വാഹനം വിൽപ്പനയ്‌ക്കെത്തിക്കാനായിരുന്നു കമ്പനിയുടെ പരിപാടി. എന്നാല്‍ കൊവിഡ് -19 മഹാമാരി കാരണം ലോഞ്ച് വൈകി. 2020 നവംബറിൽ ഈ മാക്‌സി സ്‌കൂട്ടർ രാജ്യത്ത് വിൽപ്പനയ്‌ക്കെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.  പിയാജിയോ ഇന്ത്യ ചെയർമാനും എംഡിയുമായ ഡീഗോ ഗ്രാഫിയാണ് വിവരങ്ങൾ സ്ഥിരീകരിച്ചത്. വെസ്പ റേസിംഗ് സിക്സ്റ്റീസിന്റെ വെർച്വൽ ലോഞ്ചിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദില്ലി ഓട്ടോ എക്‌സ്‌പോയിൽ വളരെ ശ്രദ്ധനേടിയ മോഡലാണ് ഇന്ത്യന്‍ വിപണിക്കുവേണ്ടി പ്രത്യേകം നിര്‍മിച്ച ഈ വാഹനം. മോട്ടോ സ്‌കൂട്ടര്‍ ഡിസൈന്‍ ലഭിച്ച മാക്‌സി സ്‌കൂട്ടറാണ് എസ്എക്‌സ്ആര്‍ 160. രണ്ട് വര്‍ഷമെടുത്താണ് ഇറ്റലിയില്‍ അപ്രീലിയ സംഘം എസ്എക്‌സ്ആര്‍ 160 രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചത്. അപ്രീലിയ എസ്ആര്‍ 160 ഉപയോഗിക്കുന്ന അതേ 160 സിസി, 3 വാല്‍വ് എന്‍ജിനാണ് എസ്എക്‌സ്ആര്‍ 160 സ്‌കൂട്ടറിന്‍റെയും ഹൃദയം. ഈ മോട്ടോര്‍ 10.8 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി സിവിടി (കണ്ടിനുവസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍) ചേര്‍ത്തുവെച്ചു. 

12 ഇഞ്ച് വ്യാസമുള്ള 5 സ്‌പോക്ക് മെഷീന്‍ഡ് അലോയ് വീലുകളിലാണ് അപ്രീലിയ എസ്എക്‌സ്ആര്‍ 160 വരുന്നത്. വീതിയേറിയ ടയറുകള്‍ നല്‍കി. ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവ സ്റ്റാന്‍ഡേഡാണ്.

പൂര്‍ണമായും എല്‍ഇഡി ലൈറ്റിംഗ്, പൂര്‍ണ ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ സവിശേഷതകളാണ്. ചുവപ്പ്, നീല, വെളുപ്പ്, കറുപ്പ് എന്നീ നാല് നിറങ്ങളില്‍ അപ്രീലിയ എസ്എക്‌സ്ആര്‍ 160 വിപണിയില്‍ അവതരിപ്പിക്കും. കണക്റ്റിവിറ്റി, മൊബീല്‍ ഡോക്ക്, അപ്രീലിയ ഹെല്‍മറ്റുകള്‍, വസ്ത്രങ്ങള്‍ എന്നിവ ആക്‌സസറികളായി ലഭിക്കും.

Follow Us:
Download App:
  • android
  • ios