Asianet News MalayalamAsianet News Malayalam

ഒരു ബസിനെ ഇങ്ങനെയും മാറ്റാമോ; അമ്പരന്ന് നാട്ടുകാര്‍; കാട് പിടിച്ച് കിടന്ന ബസിന് പുനര്‍ജന്മം

ഫ്രെഞ്ച് കലാകാരനായ ബെനഡെറ്റോ ബുഫാലിനോയാണ് പഴകിപ്പൊളിഞ്ഞ ബസിനെ അടിപൊളി സ്വിമ്മിങ് പൂളാക്കിയത്. നേരത്തെ നിരവധി വാഹനങ്ങളില്‍ ഇത്തരം വേറിട്ട സൃഷ്ടികള്‍ തീര്‍ത്തിട്ടുള്ള വ്യക്തിയാണ് ബെനഡെറ്റോ. 

Artist transforms old bus into swimming pool
Author
France, First Published Sep 21, 2019, 9:39 PM IST

പാരീസ്: ആര്‍ക്കും ഉപേക്ഷിച്ച് റോഡരുകില്‍ കാട് പിടിച്ച് കിടന്ന ബസിന് ഒരു കലാകാരന്‍ വരുത്തിയ രൂപമാറ്റം കണ്ടാല്‍ ആരും അമ്പരക്കും. ഫ്രെഞ്ച് കലാകാരനായ ബെനഡെറ്റോ ബുഫാലിനോയാണ് പഴകിപ്പൊളിഞ്ഞ ബസിനെ അടിപൊളി സ്വിമ്മിങ് പൂളാക്കിയത്. 

Le Bus Piscine was modified with the help of specialist engineers to turn it into a swimming pool

ലെ ബസ് പിസിന്‍ എന്നാണ് പുതിയ സൃഷ്ടിക്ക് ബെനഡെറ്റോ നല്‍കിയിരിക്കുന്ന പേര്. വിദഗ്ധരെയുപയോഗിച്ച സീറ്റുകള്‍ നീക്കി, വയറുകള്‍ നീക്കം ചെയ്താണ് സ്വിമ്മിങ് പൂളിനായുള്ള ജോലി ബെനഡെറ്റോ തുടങ്ങിയത്.

Le Bus Piscine's pool itself measures 30 ft (9.1 m) long and almost 8 ft (2.4 m) at its widest point

30 അടി നീളവും എട്ടടി വീതിയുമുള്ള ഈ സ്വിമ്മിങ് പൂളില്‍ ഒരേ സമയം പത്ത് പേര്‍ക്ക് സുഖമായി നീന്താമെന്ന് ബെന‍ഡെറ്റോ പറയുന്നു. 

Artist transforms old bus into swimming pool

സ്വിമ്മിങ് പൂളിനോട് അനുബന്ധിച്ച് ക്ലോക്ക് റൂമും ഷവര്‍ സംവിധാനവും ബെനഡെറ്റോ ഒരുക്കിയിട്ടുണ്ട്. നേരത്തെ നിരവധി വാഹനങ്ങളില്‍ ഇത്തരം വേറിട്ട സൃഷ്ടികള്‍ തീര്‍ത്തിട്ടുള്ള വ്യക്തിയാണ് ബെനഡെറ്റോ. 

Follow Us:
Download App:
  • android
  • ios