കൂടുതൽ സവിശേഷതകളോടെയാണ് വാഹനം എത്തുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഐസിവി (ഇന്‍റർമീഡിയറ്റ് കൊമേഴ്സ്യൽ വെഹിക്കിൾ) വിഭാഗത്തിൽ പുതുക്കിയ ഇ-കോമറ്റ് സ്റ്റാർ പുറത്തിറക്കി അശോക് ലെയ്‌ലാൻഡ് . കൂടുതൽ സവിശേഷതകളോടെയാണ് വാഹനം എത്തുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 11 ടി മുതൽ 16 ടി ജിവിഡബ്ല്യു ഐസിവി സെഗ്‌മെന്റിനെ കേറ്റർ ചെയ്യുന്നതാണ് ഇ-കോമറ്റ് സ്റ്റാർ.

വാഹനം ഉയർന്ന എഫിഷ്യൻസി, മികച്ച ടയർ ലൈഫ്, നീണ്ട സേവന ഇടവേളകൾ, മൊത്തത്തിലുള്ള കുറഞ്ഞ പരിപാലനച്ചെലവ് എന്നിവ ഇ-കോമറ്റ് സ്റ്റാർ വാഗ്ദാനം ചെയ്യുന്നതായും കമ്പനി പറയുന്നു.

പുതിയ അശോക് ലെയ്‌ലാൻഡ് ഇ-കോമറ്റ് സ്റ്റാറിന് പവർ ഉല്‍പ്പാദിപ്പിക്കുന്നത് BS6 H സീരീസിൽ നിന്നാണ്. നാല് സിലിണ്ടർ CRS, iGen6 സാങ്കേതികവിദ്യ 150 ബിഎച്ച്പി കരുത്തും 450 എൻഎം പരമാവധി ടോർക്കും പുറപ്പെടുവിക്കും. ആറ് സ്പീഡ് സിൻ‌ക്രോമെഷ് ഗിയർബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. അശോക് ലെയ്‌ലാൻഡ് ഇ-കോമറ്റ് സ്റ്റാർ 11T, 12T, 14T, 16T GVW ഹാലേജ് വിഭാഗത്തിലും 5 & 6 കം ടിപ്പർ വിഭാഗത്തിലും ലഭ്യമാണ്. സിബിസി, എഫ്എസ്ഡി, ഡിഎസ്ഡി, എച്ച്എസ്ഡി ലോഡ് ബോഡി ഓപ്ഷനുകളിൽ ഇത് 12 അടി മുതൽ 24 അടി വരെ ലഭ്യമാണ്.

അശോക് ലെയ്‌ലാൻഡ് ഇ-കോമറ്റ് സ്റ്റാർ സമ്പൂർണ്ണ ഫ്രണ്ട് മെറ്റൽ ഫേഷ്യ, പുതിയ റൗണ്ട് ഹെഡ്‌ലാമ്പുകൾ, ഡേ ആൻഡ് സ്ലീപ്പർ ക്യാബിനുകൾ, അപ്‌ഡേറ്റ് ചെയ്ത റിയർ ആക്‌സിൽ, സസ്‌പെൻഷൻ, ഫ്രെയിം, കൂടാതെ ഐ-അലർട്ട് (അഡ്വാൻസ്ഡ് ടെലിമാറ്റിക്‌സ്), റിമോട്ട് ഡയഗ്നോസ്റ്റിക്സ് തുടങ്ങിയ ഡിജിറ്റൽ സൊലൂഷൻ എന്നിവ ലഭിക്കുന്നു.