Asianet News MalayalamAsianet News Malayalam

"എനിക്ക് ജീവിക്കണം..." ട്രാക്ക് ഉപേക്ഷിച്ച് പോണ്‍ സ്റ്റാറായി വനിതാ സൂപ്പര്‍ ഡ്രൈവര്‍!

കായികലോകത്തെ അമ്പരപ്പിച്ച് ഓസ്‌ട്രേലിയന്‍ വനിതാ സൂപ്പർകാർ ഡ്രൈവർ റെനി ഗ്രേസി റേസിംഗ് ഉപേക്ഷിച്ചു. 

Australian Supercar driver Renee Gracie switches to adult industry to end financial struggles
Author
Australia, First Published Jun 9, 2020, 2:52 PM IST

കായികലോകത്തെ അമ്പരപ്പിച്ച് ഓസ്‌ട്രേലിയന്‍ വനിതാ സൂപ്പർകാർ ഡ്രൈവർ റെനി ഗ്രേസി റേസിംഗ് ഉപേക്ഷിച്ചു. പോണ്‍ സിനിമകളില്‍ അഭിനയിക്കാനാണ് റെനി ഗ്രേസി ട്രാക്ക് വിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. സാമ്പത്തിക പ്രതിസന്ധി മൂലമാണ് 14 വർഷത്തെ റേസിംഗ് കരിയര്‍ ഉപേക്ഷിച്ച് താന്‍ പോണ്‍ സിനിമകളിലേക്ക് തിരിയുന്നത് എന്നാണ് റെനി പറയുന്നത്. 

Australian Supercar driver Renee Gracie switches to adult industry to end financial struggles

ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിന്റെ മാതൃകയില്‍ ഓസ്ട്രേലിയയിലും ന്യൂസീലന്‍ഡിലുമായി നടത്തിവരുന്ന കാറോട്ട മത്സരമാണ് സൂപ്പര്‍കാര്‍സ് ചാമ്പ്യന്‍ഷിപ്പ്. ഈ വി8 സൂപ്പര്‍ കാര്‍സ് ചാമ്പ്യന്‍ഷിപ്പില്‍ മുഴുവന്‍ സമയ മത്സരം പൂര്‍ത്തിയാക്കിയ ആദ്യ വനിതാ താരമാണ് റെനി ഗ്രേസി. 

ബ്രിസ്ബെയ്ന്‍ സ്വദേശിയായ റെനി ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താന്‍ റേസിങ് രംഗം വിട്ടെന്നും പോണ്‍ ഫിലിം ഇന്‍ഡസ്ട്രിയിലേക്ക് തിരിഞ്ഞതായും അറിയിച്ചത്. തന്റെ മുമ്പത്തെ തൊഴിലില്‍ നിന്ന് വളരെ കുറച്ചു പണമാണ് ലഭിച്ചിരുന്നത്. എന്നാല്‍ പുതിയ കരിയറില്‍ നിന്ന് വളരെ മികച്ച സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ കഴിയുന്നതായും റെനി പറയുന്നു. പുതിയ തൊഴില്‍ മേഖലയിലേക്ക് തിരിഞ്ഞ് ആദ്യ ആറു ദിവസത്തിനുള്ളില്‍ തന്നെ 24,000 ഡോളര്‍ (ഏകദേശം 19 ലക്ഷത്തോളം രൂപ) തനിക്ക് സമ്പാദിക്കാനായെന്നും റെനി വെളിപ്പെടുത്തി. മാസം 90,000 ഡോളര്‍ (ഏകദേശം 68 ലക്ഷത്തോളം രൂപ) ആണ് ഇപ്പോള്‍ താരം സമ്പാദിക്കുന്നത്.

Australian Supercar driver Renee Gracie switches to adult industry to end financial struggles

''എന്റെ ജീവിതത്തിലുടനീളം ഞാൻ ചെയ്ത ഏറ്റവും മികച്ച കാര്യമാണ് ഇത്. ഞാന്‍ നല്ല വരുമാനം നേടുന്നു. എനിക്ക് ഒരിക്കലും സ്വപ്‍നം കാണാന്‍ പോലും കഴിയാത്ത ഒരു സാമ്പത്തിക സ്ഥിതി ആണ് ഇപ്പോള്‍. ഞാന്‍ ഇത് ആസ്വദിക്കുന്നു. അവര്‍ എന്തിനാണോ വിളിക്കാന്‍ ആഗ്രഹിക്കുന്നത് അതില്‍ തൃപ്തനാണ്. ഞാൻ അത് ആസ്വദിക്കുന്നു... ”ഗ്രേസി പറയുന്നു. 

Australian Supercar driver Renee Gracie switches to adult industry to end financial struggles

ഓസ്‌ട്രേലിയയിലെ ആദ്യത്തെ മുഴുവൻ സമയ വനിതാ സൂപ്പർകാർ ഡ്രൈവറായി റെനി ഗ്രേസിയുടെ റേസിംഗ് കരിയറിന് മികച്ച തുടക്കമായിരുന്നു. 2015 ലായിരുന്നു റെനിയുടെ മികച്ച വര്‍ഷം. 2015 ല്‍ റെനി സ്വിസ് റേസര്‍ സിമോണ ഡി സില്‍വര്‍സ്‌ട്രോയുമായി ബാത്തര്‍സ്റ്റ് 1000 ല്‍ ചേര്‍ന്നിരുന്നു. എന്നാല്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍, ട്രാക്കില്‍ താരം നിറം മങ്ങി. മോശം പ്രകടനങ്ങളും ആവശ്യമായ ഫണ്ടിംഗിന്റെ അഭാവവുമൊക്കെ താരത്തിന് വെല്ലുവിളിയാകുകയായിരുന്നു. 

റേസിംഗ് ഉപേക്ഷിച്ചതിന് ശേഷം ഒരു പ്രാദേശിക കാർ യാർഡിലും ഗ്രേസി  ജോലി ചെയ്‍തിരുന്നു. എന്നിട്ടും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അവസാനിക്കാതായതോടെയാണ് പുതിയ ജോലിയിലേക്ക് താരം തിരിഞ്ഞത്. നിലവിൽ താരത്തിന്‍റെ വെബ്‌സൈറ്റിൽ 7,000 സബ്‌സ്‌ക്രൈബർമാരുണ്ട്. 
 

Follow Us:
Download App:
  • android
  • ios