ഓട്ടോറിക്ഷ ഓടിക്കാൻ ലൈസൻസ് ഉള്ളവർ ലൈറ്റ് മോട്ടർ വെഹിക്കിൾ ലൈസൻസ് എടുക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി. മാത്രമല്ല ഓട്ടോറിക്ഷ ഓടിക്കാന്‍ ഇനി പ്രത്യേക ലൈസന്‍സ് ആവശ്യമില്ലെന്നും കാറോടിക്കാനുള്ള ഡ്രൈവിങ് ലൈസൻസ് (എൽഎംവി) ഉണ്ടെങ്കിൽ ഇനി ഓട്ടോറിക്ഷയും ഓടിക്കാം എന്നും റിപ്പോര്‍ട്ടുകളുണ്ട്. 

നിലവിൽ ഓട്ടോറിക്ഷ ഓടിക്കാനുള്ള ലൈസൻസുള്ളവർക്ക് പുതിയ ഭേദഗതി തടസമില്ല. ഇവരുടെ ലൈസൻസുകൾ പുതുക്കുമ്പോൾ വൈദ്യുതി വാഹനങ്ങൾക്കുള്ള ഇ-റിക്ഷ ലൈസൻസ് നൽകും. എൽ.പി.ജി., ഡീസൽ, പെട്രോൾ, വൈദ്യുതി ഓട്ടോറിക്ഷകൾ ഇ-റിക്ഷ ലൈസൻസ് ഉപയോഗിച്ച് ഓടിക്കാം. ഇതിന് സാധുത നൽകി ഉത്തരവിറക്കുമെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണറേറ്റ് വ്യക്തമാക്കി. 

2019 ജനുവരി 1 മുതല്‍ പുതിയ ലൈസന്‍സുകള്‍ കേന്ദ്രീകൃത സംവിധാനമായ സാരഥി മുഖേനയാണു നല്‍കുന്നത്. കേന്ദ്ര മോട്ടോര്‍ വാഹന നിയമവും സുപ്രീംകോടതി വിധിയും അനുസരിച്ച് സാരഥി സോഫ്റ്റ്‌വെയറില്‍ ഓട്ടോറിക്ഷ എന്ന വിഭാഗം ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ ഓട്ടോറിക്ഷ ലൈസന്‍സ് ഉള്ളവരെ ഇ-റിക്ഷ വിഭാഗത്തിലാണു സാരഥിയില്‍ രേഖപ്പെടുത്തത്. എങ്കിലും ഈ ലൈസന്‍സ് ഉപയോഗിച്ച് പെട്രോള്‍/ഡീസല്‍ ഓട്ടോറിക്ഷ തുടര്‍ന്നും ഓടിക്കാം. ഇവര്‍ എല്‍എംവി ലൈസന്‍സ് എടുക്കേണ്ടതില്ല. 2019 ജനുവരി ഒന്നിനു മുന്‍പ് ഓട്ടോറിക്ഷ ലൈസന്‍സ് എടുത്തവര്‍ക്കാണ് ഇളവെന്നും ട്രാന്‍സ്‍പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.

മാത്രമല്ല ഓട്ടോറിക്ഷ ഓടിക്കാന്‍ ഇനി പ്രത്യേക ലൈസന്‍സ് ആവശ്യമില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. കാറോടിക്കാനുള്ള ഡ്രൈവിങ് ലൈസൻസ് (എൽഎംവി) ഉണ്ടെങ്കിൽ ഇനി ഓട്ടോറിക്ഷയും ഓടിക്കാം. രാജ്യവ്യാപക ലൈസൻസ് വിതരണശൃംഖലയായ സാരഥിയിലേക്ക് സംസ്ഥാനവും മാറിയതോടെ ഓട്ടോറിക്ഷയ്ക്ക് പ്രത്യേക ലൈസൻസ് നൽകിയിരുന്നത് നിർത്തിയതാണ് ഇതിനു കാരണം. സാരഥി സോഫ്റ്റ്‌വേറിൽ ഓട്ടോറിക്ഷ എന്ന വിഭാഗത്തിനു പകരം ടാക്‌സികൾക്കെല്ലാം ലൈറ്റ്‌ മോട്ടോർ വെഹിക്കിൾ ലൈസൻസാണ് നിഷ്‌കർഷിക്കുന്നത്.

ഓട്ടോറിക്ഷകൾക്ക് പ്രത്യേകം ലൈസൻസ് നിലനിർത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടെിരുന്നു. എന്നാല്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഇക്കാര്യം അംഗീകരിച്ചില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.  ക്വാഡ്രാ സൈക്കിൾ എന്ന പുതുവിഭാഗത്തിൽ ചെറു നാലുചക്ര വാഹനങ്ങൾ ഇറങ്ങിയതോടെയാണ് കേന്ദ്രസർക്കാർ ഓട്ടോറിക്ഷകൾക്ക് പ്രത്യേക ലൈസൻസ് വേണ്ടെന്നുവെച്ചത്. ഡ്രൈവർ ഉൾപ്പെടെ നാലുപേർക്ക് സഞ്ചരിക്കാവുന്ന നാലുചക്ര വാഹനങ്ങളാണിവ. വലുപ്പത്തിൽ ഓട്ടോറിക്ഷയ്ക്കു തുല്യമാണെങ്കിലും ഇവയ്ക്ക് കാറിന്റെ നിയന്ത്രണസംവിധാനങ്ങളാണുള്ളത്. ചെറുടാക്‌സി വാഹനങ്ങൾ ഓടിക്കുന്നവർക്ക് ബാഡ്‌ജ് വേണ്ടെന്ന നിബന്ധനയും ഇതോടൊപ്പം നടപ്പാക്കിയിരുന്നു.