Asianet News MalayalamAsianet News Malayalam

ആറുമാസം കൊണ്ടുണ്ടായത് ഏഴ് വര്‍ഷത്തെ നേട്ടം, വണ്ടിക്കയറ്റുമതി കുതിക്കുന്നു!

ഏഴ്‌ വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Automobile export growth in India
Author
Delhi, First Published Jul 17, 2021, 1:08 PM IST

മുംബൈ: രാജ്യത്തുനിന്നുള്ള വാഹന കയറ്റുമതിയിൽ വന്‍ കുതിപ്പെന്ന് റിപ്പോര്‍ട്ട്. ഈ വർഷം ആദ്യ ആറ്‌ മാസം പിന്നിടുമ്പോൾ വാഹന കയറ്റുമതിയിൽ 49.9 ശതമാനം വർധനയുണ്ടായതായി കേന്ദ്ര വാണിജ്യ - വ്യവസായ - ഊർജ മന്ത്രാലയം അറിയിച്ചതായി ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ആകെ 2,361 കോടി ഡോളറിന്റെ (1.76 ലക്ഷം കോടി രൂപ) വാഹന കയറ്റുമതിയാണ് ഇക്കാലത്ത് നടന്നത്. ഏഴ്‌ വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2014 ആദ്യപകുതിയിൽ രേഖപ്പെടുത്തിയ 2,523 കോടി ഡോളർ ആണ് ഇതിലും ഉയർന്ന നിരക്ക്. ആകെ 10,49,658 വാഹനങ്ങളാണ് ആകെ ആദ്യ ആറ്‌ മാസത്തിൽ കയറ്റി അയച്ചത്. എണ്ണത്തിൽ 27.9 ശതമാനം വർധനയുണ്ടായി. 2012 ആദ്യപകുതിക്ക്‌ ശേഷം രണ്ടക്ക വളർച്ച ഇതാദ്യമാണ്. വടക്കേ അമേരിക്കയിലേക്കാണ് കൂടുതൽ കയറ്റുമതി നടന്നത്. 1079.7 കോടി ഡോളറിന്റെ (80,550 കോടി രൂപ) വാഹനങ്ങളാണ് ഇവിടേക്ക് കയറ്റി അയച്ചത്. 39.7 ശതമാനമാണ് വർധന. 

മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ വടക്കേ അമേരിക്കയിലേക്കാണ് 2021 ജനുവരി-ജൂണ്‍ കാലയളവില്‍ ഏറ്റവുമധികം കയറ്റി അയച്ചത്, 10.797 ബില്യണ്‍ ഡോളര്‍. യൂറോപ്യന്‍ യൂണിയനിലേക്ക് 4.177 ബില്യണ്‍ ഡോളറിന്‍റെയും കിഴക്കന്‍ യൂറോപ്പിലേക്ക് 2.736 ബില്യണ്‍ ഡോളറിന്‍റെയും കയറ്റുമതി നടന്നു. മിഡില്‍ ഈസ്റ്റിലേക്ക് 69 ബില്യണ്‍ ഡോളര്‍, ലാറ്റിന്‍ അമേരിക്കയിലേക്ക് 1.03 ബില്യണ്‍ ഡോളര്‍, ആഫ്രിക്കയിലേക്ക് 319 ദശലക്ഷം ഡോളര്‍, ഓഷ്യാനിയയിലേക്ക് 1.468 ബില്യണ്‍ ഡോളര്‍, ഏഷ്യന്‍ രാജ്യങ്ങളിലേക്ക് 1.413 ബില്യണ്‍ ഡോളര്‍ എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയുടെ മൂല്യം.

കയറ്റുമതി ചെയ്‍ത യൂണിറ്റിന്‍റെ എണ്ണം 27.9 ശതമാനം ഉയര്‍ന്ന് 1,049,658 യൂണിറ്റായി. 2012 ന്‍റെ ആദ്യ പകുതിക്ക് ശേഷം ആദ്യമായാണ് ഇരട്ട അക്ക വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തുന്നത്. വാഹന ഘടകങ്ങളുടെ അപര്യാപ്‍തത സൃഷ്ടിച്ച ബുദ്ധിമുട്ടുകള്‍ക്കിടയിലും ഉല്‍പ്പപന്ന മത്സരം വര്‍ദ്ധിപ്പിക്കാനുള്ള കൊറിയന്‍ ആഭ്യന്തര കമ്പനികളുടെ ശ്രമങ്ങള്‍ ആഗോള വിപണി വിഹിതം വര്‍ദ്ധിപ്പിക്കാന്‍ കാരണമായെന്ന് വ്യവസായ - ഊർജ മന്ത്രാലയം വ്യക്തമാക്കുന്നു. 

യുഎസിലെ ഹ്യുണ്ടായ് മോട്ടോര്‍, കിയ കാറുകളുടെ വില്‍പ്പന ഈ വര്‍ഷം ആദ്യ പകുതിയില്‍ 48.1 ശതമാനം വര്‍ധിച്ചു. ഈ കാലയളവില്‍ കൊറിയന്‍ ഓട്ടോമൊബൈല്‍ കമ്പനികളുടെ വിപണി വിഹിതം 1.2 ശതമാനം ഉയര്‍ന്ന് 9.7 ശതമാനമായി. ഓട്ടോമൊബീല്‍ ഘടകങ്ങളുടെ കയറ്റുമതി പ്രതിവര്‍ഷം 43.6 ശതമാനം ഉയര്‍ന്ന് 11.61 ബില്യണ്‍ ഡോളറായി. പ്രധാന സമ്പദ് വ്യവസ്ഥകളിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വീണ്ടെടുക്കുന്നതും ഉപഭോക്തൃ ആവശ്യകത മെച്ചപ്പെടുന്നതും മൂലം മിക്ക ഫാക്റ്ററുകളുടെയും പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. 

കൊവിഡ് 19 മഹാമാരി മൂലം ഓട്ടോമൊബൈല്‍ കംപൊണന്‍റുകളുടെ സംഭരണത്തില്‍ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തിലാണ് ഈ നേട്ടം എന്നതാണ് ശ്രദ്ധേയം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios