Asianet News MalayalamAsianet News Malayalam

കുഞ്ഞന്‍ ഡൊമിനര്‍ ഉടനെത്തും; ടീസര്‍ വീഡിയോ പുറത്തുവിട്ട് ബജാജ്

ഡൊമിനര്‍ 250 മോട്ടോര്‍സൈക്കിളിന്റെ ടീസര്‍ വീഡിയോ പുറത്തുവിട്ട് ബജാജ് ഓട്ടോ.

Bajaj Auto launched Dominar 250
Author
Mumbai, First Published Mar 11, 2020, 8:15 PM IST

വരാനിരിക്കുന്ന ഡൊമിനര്‍ 250 മോട്ടോര്‍സൈക്കിളിന്റെ ടീസര്‍ വീഡിയോ പുറത്തുവിട്ട് ബജാജ് ഓട്ടോ. വൈകാതെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന വാഹനം ഇതിനകം ഷോറൂമുകളില്‍ എത്തിത്തുടങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍. വിപണിയിലുള്ള കെടിഎം 250 ഡ്യൂക്ക് ഉപയോഗിക്കുന്ന 248.8 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്റെ മറ്റൊരു വേര്‍ഷനായിരിക്കും ബജാജ് ഡോമിനര്‍ 250 മോട്ടോര്‍സൈക്കിളിന്‍റെയും ഹൃദയം.

കെടിഎമ്മില്‍ ഈ മോട്ടോര്‍ 30  ബിഎച്ച്പി പരമാവധി കരുത്തും 24 എന്‍എം പരമാവധി ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. എന്നാല്‍ ഡീട്യൂണ്‍ ചെയ്ത വേര്‍ഷനായിരിക്കും ഡോമിനര്‍ 250 ഉപയോഗിക്കുകയെന്ന് പ്രതീക്ഷിക്കുന്നു. 6 സ്പീഡ് ഗിയര്‍ബോക്‌സായിരിക്കും ട്രാന്‍സ്‍മിഷന്‍. മസ്‌കുലര്‍ ഭാവമാണ് ഡൊമിനാര്‍ 400 ന് എങ്കില്‍ 250 സിസി ഡൊമിനാര്‍ ലുക്കിലും അല്‍പ്പം കുഞ്ഞനാണ്. മുന്‍ഗാമിയായ ഡോറിനാറിന്റെ ഡിസൈനില്‍ വീതി കുറഞ്ഞ ടയറുകളും വലിപ്പം കുറഞ്ഞ ഡിസ്‌ക് ബ്രേക്കും ചെയിന്‍ കവറുമാണ് ഈ ബൈക്കിലുള്ളത്.

ഹാലജന്‍ ഹെഡ്‍ലാംപുകളും ഇരട്ട പാനലില്‍ നിര്‍മിച്ച ബാക്ക് എല്‍ഇഡി ലൈറ്റും, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററും, സ്‌പോര്‍ട്ടി ഭാവം നല്‍കുന്ന ട്വിന്‍ എക്‌സ്‌ഹോസ്റ്റ് പൈപ്പുകളും, വലിയ പെട്രോള്‍ ടാങ്കും ഡൊമിനാര്‍ 400ന് സമാനമാണ്.   കെടിഎം ഡ്യുക്ക് 250-ല്‍ നല്‍കിയിട്ടുള്ള എന്‍ജിനായിരിക്കും കുഞ്ഞന്‍ ഡൊമിനറിലും. പിന്നില്‍ പുതിയ മോണോഷോക്കും മുന്നില്‍ അപ്സൈഡ് ഡൗണുമായിരിക്കും  സസ്പെന്‍ഷന്‍.  കെടിഎം ഡ്യൂക്ക് 200, ഹോണ്ട സിബിആര്‍ 250, റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, മഹീന്ദ്ര മോജോ ബൈക്കുകളാകും നിരത്തില്‍ ഡൊമിനാര്‍ 250-യുടെ മുഖ്യ എതിരാളികള്‍. വിലയുടെ കാര്യത്തില്‍ ഡൊമിനാര്‍ 400-നും പള്‍സര്‍ ആര്‍എസ് 200-നും ഇടയിലായിരിക്കും ഡൊമിനാര്‍ 250-യുടെ സ്ഥാനം.

ഡിസൈന്‍, സ്‌റ്റൈലിംഗ്, സ്റ്റാന്‍സ് എന്നീ കാര്യങ്ങളില്‍ ഡോമിനര്‍ 250, ഡോമിനര്‍ 400 ബൈക്കുകള്‍ തമ്മില്‍ സമാനതകള്‍ ഉണ്ടായിരിക്കും. മുന്നില്‍ അപ്‌സൈഡ് ഡൗണ്‍ (യുഎസ്ഡി) ഫോര്‍ക്കുകള്‍ ഉപയോഗിക്കും. ഡയമണ്ട് കട്ട് അലോയ് വീലുകള്‍ക്ക് പകരം സാധാരണ അലോയ് വീലുകള്‍ നല്‍കും. അതേ സ്പ്ലിറ്റ് സീറ്റുകള്‍, സ്പ്ലിറ്റ് ഗ്രാബ് റെയിലുകള്‍, എല്‍ഇഡി ടെയ്ല്‍ലാംപുകള്‍ എന്നിവയുണ്ടാകും. നിലവിലെ ഡോമിനര്‍ 400 മോട്ടോര്‍സൈക്കിളിലെ അതേ ട്വിന്‍ പോട്ട് എക്‌സോസ്റ്റ് സിസ്റ്റം നല്‍കും.

ബജാജ് ഡോമിനര്‍ 400 മോട്ടോര്‍സൈക്കിളിന് 1.90 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. 250 സിസി മോഡലിന് ഏകദേശം 1.45 ലക്ഷം രൂപ എക്‌സ് ഷോറൂം വില പ്രതീക്ഷിക്കാം. മൂന്നുവര്‍ഷം മുമ്പ് 2016 ഡിസംബറിലാണ് ആദ്യ ഡൊമിനറിനെ ബജാജ് വിപണിയിലെത്തിക്കുന്നത്. ചുരുങ്ങിയ സമയത്തിനകം ജനപ്രിയമായ ഡൊമിനറിന്‍റെ പുത്തന്‍ പതിപ്പിനെ 2019 ഏപ്രിലിലാണ് നെ ബജാജ് അവതരിപ്പിക്കുന്നത്. ബൈക്കിന്‍റെ എന്‍ജിന്‍ കരുത്തിലും രൂപത്തിലെ ചെറിയ ചില മാറ്റങ്ങളോടെയുമാണ് പുതിയ ഡൊമിനര്‍ എത്തുന്നത്. ബൈക്കിന്‍റെ ആകെ വീതി 813 എംഎമ്മില്‍ നിന്ന്‌ 836 ആയി ഉയര്‍ന്നു.  വീല്‍ബേസ്, ഗ്രൗണ്ട് ക്ലിയറന്‍സ്, നീളം, ഉയരം എന്നിവയെല്ലാം പഴയപടി തുടരും. ബൈക്കിന്‍റെ ഭാരം നേരത്തെയുള്ളതിനെക്കാള്‍ 2.5 കിലോഗ്രാം കൂടും. 184.5 കിലോഗ്രാമാണ് ബൈക്കിന്‍റെ ആകെ ഭാരം.  ട്വിന്‍ എക്‌സ്‌ഹോസ്റ്റ് ഡിസൈനും ഡൊമിനറിനെ സ്‌പോര്‍ട്ടിയാക്കുന്നു. 
 

Follow Us:
Download App:
  • android
  • ios