Asianet News MalayalamAsianet News Malayalam

ഇത് പാവങ്ങളുടെ ഡ്യൂക്ക്, മോഹവിലയില്‍ പുതിയൊരു പള്‍സറുമായി ബജാജ്!

എന്‍എസ് സീരീസില്‍ ബജാജ് അവതരിപ്പിക്കുന്ന ആദ്യ 125 സിസി മോട്ടോര്‍ സൈക്കിളാണ് പള്‍സര്‍ എന്‍എസ്125

Bajaj Pulsar NS 125 launched
Author
Mumbai, First Published Apr 23, 2021, 8:59 AM IST

ബജാജ് ഓട്ടോയുടെ പുതിയ മോട്ടോര്‍സൈക്കിള്‍ മോഡലായ പള്‍സര്‍ എന്‍എസ്125 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 93,690 രൂപയാണ് ബൈക്കിന്‍റെ ദില്ലി എക്‌സ് ഷോറൂം വില എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്യൂറ്റര്‍ ഗ്രേ, ബീച്ച് ബ്ലൂ, ഫിയറി ഓറഞ്ച്, ബേണ്‍റ്റ് റെഡ് എന്നീ നാല് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും.  

എന്‍എസ് സീരീസില്‍ ബജാജ് അവതരിപ്പിക്കുന്ന ആദ്യ 125 സിസി മോട്ടോര്‍ സൈക്കിളാണ് പള്‍സര്‍ എന്‍എസ്125. എന്‍എസ്200, എന്‍എസ്160 മോഡലുകള്‍ക്ക് താഴെയായിരിക്കും ഈ എന്‍ട്രി ലെവല്‍ പെര്‍ഫോമന്‍സ് മോട്ടോര്‍സൈക്കിളിന്‍റെ സ്ഥാനം എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിഎസ് 6 പാലിക്കുന്ന 124.45 സിസി, ഡിടിഎസ് ഐ എന്‍ജിനാണ് ബജാജ് പള്‍സര്‍ എന്‍എസ് 125 മോട്ടോര്‍സൈക്കിളിന്‍റെ ഹൃദയം. ഈ മോട്ടോര്‍ 8,500 ആര്‍പിഎമ്മില്‍ 11.82 ബിഎച്ച്പി കരുത്തും 7,000 ആര്‍പിഎമ്മില്‍ 11 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 5 സ്പീഡ് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചു. മുന്നില്‍ 240 എംഎം വ്യാസമുള്ള ഡിസ്‌ക്കും പിന്നില്‍ 130 എംഎം ഡ്രമ്മുമാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. മോട്ടോര്‍സൈക്കിളിന്റെ ഭാരം 144 കിലോഗ്രാമാണ്. ഒരു 125 സിസി മോട്ടോര്‍സൈക്കിളിനെ സംബന്ധിച്ചിടത്തോളം കൂടുതല്‍. കെടിഎം 125 ഡ്യൂക്കിനെ മാറ്റിനിര്‍ത്തിയാല്‍ ഈ സെഗ്‌മെന്റിലെ ഏറ്റവും കരുത്തുറ്റ മോട്ടോര്‍സൈക്കിളാണ് എന്‍എസ് 125 എന്നാണ് ബജാജ് അവകാശപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

'മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി'

Follow Us:
Download App:
  • android
  • ios