Asianet News MalayalamAsianet News Malayalam

ഇംപീരിയാലെ 400ന്‍റെ ബുക്കിംഗ് തുടങ്ങി

രണ്ടുലക്ഷം മുതല്‍ രണ്ടര ലക്ഷം വരെയായിരിക്കും ഇംപീരിയാലെയുടെ എക്സ്ഷോറൂം വില

Benelli Imperiale 400 Booking opened
Author
Mumbai, First Published Sep 29, 2019, 3:41 PM IST

ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ ബെനലിയുടെ പുതിയ മോഡല്‍ ഇംപീരിയാലെ 400 ഇന്ത്യയിലെത്താനൊരുങ്ങുകയാണ്. ഒക്ടോബര്‍ അവസാനത്തോടെ ഇന്ത്യയിലെത്തുമെന്ന് കരുതുന്ന ബൈക്കിനുള്ള  പ്രീബുക്കിങ്ങുകൾ കമ്പനി സ്വീകരിച്ചു തുടങ്ങിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. രണ്ടുലക്ഷം മുതല്‍ രണ്ടര ലക്ഷം വരെയായിരിക്കും ഇംപീരിയാലെയുടെ എക്സ്ഷോറൂം വിലയെന്നാണ് സൂചനകള്‍. 

2017ലെ മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയിലായിരുന്നു ഇംപീരിയാലെ 400 ബെനെലി ആദ്യമായി അവതരിപ്പിച്ചത്. ഡബിള്‍ ക്രാഡില്‍ സ്റ്റീല്‍ ട്യൂബ് ഫ്രെയിമില്‍ പ്രാദേശിക ഘടകങ്ങള്‍ ഉപയോഗിച്ചാണ് വാഹനത്തിന്റെ നിര്‍മ്മാണം. ആകെ 200 കിലോഗ്രാം ഭാരമാണ് വാഹനത്തിനുള്ളത്. റൗണ്ട് ഹെഡ്‌ലൈറ്റ്, ഫ്യുവല്‍ ടാങ്ക്, സീറ്റ്, ഹാന്‍ഡില്‍ ബാര്‍ തുടങ്ങി മിക്ക ഭാഗങ്ങളും എന്‍ഫീല്‍ഡ് ക്ലാസിക്കുമായി ഏറെ സാമ്യം പുലര്‍ത്തും.  ഉയര്‍ന്നിരിക്കുന്ന ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സാഡില്‍ ബാഗ് എന്നിവയൊക്കെ ഇംപീരിയാലെയുടെ പ്രത്യേകതയാണ്. ബോഡിയിലെ ക്രോം ഫിനിഷ്, എക്സ്ഹോസ്റ്റ് എന്നിവ വിന്റേജ് ലുക്ക് നല്‍കും. 

373.5 സിസി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്ട്രോക്ക് എയര്‍കൂള്‍ഡ് എന്‍ജിനാണ് ഇംപീരിയലെയുടെ ഹൃദയം. 5500 ആര്‍പിഎമ്മില്‍ 20.4 എച്ച്പി പവറും 3500 ആര്‍പിഎമ്മില്‍ 28 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്‍ടിക്കും. 5 സ്പീഡ് ഗിയര്‍ബോക്സാണ് ട്രാന്‍സ്‍മിഷന്‍. മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 18 ഇഞ്ചുമാണ് വീല്‍.  മുന്നില്‍ 300 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 240 എംഎം ഡിസ്‌ക് ബ്രേക്കും സുരക്ഷ ഉറപ്പാക്കും. ഡ്യുവല്‍ ചാനല്‍ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും വാഹനത്തിലുണ്ട്. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്സോര്‍ബേഴ്സുമാണ് സസ്പെന്‍ഷന്‍. 

Follow Us:
Download App:
  • android
  • ios