Asianet News MalayalamAsianet News Malayalam

താക്കോല്‍ നല്‍കാതെ ഉടമ, ഒന്നരക്കോടിയുടെ കാര്‍ 'കെട്ടിതൂക്കിയെടുത്ത്' പൊലീസ്!

 ബാറിന് വെളിയിൽ പാർക്ക് ചെയ്തു കിടക്കുന്ന ഒരു ബെന്റ്ലി കോണ്ടിനെന്റൽ ജിടി സൂപ്പർ കാറിന്റെ രേഖകൾ പരിശോധിച്ചപ്പോഴാണ് പൊലീസിന് ഒരു കാര്യം ബോധ്യപ്പെട്ടത്; വണ്ടിയുടെ ഇൻഷുറൻസ് കാലാവധി കഴിഞ്ഞിരിക്കുന്നു. 

Bently worth 1.5 crores without insurance towed to station
Author
Manchester, First Published Jul 6, 2020, 3:02 PM IST

കഴിഞ്ഞ ദിവസം യുകെയിലെ മാഞ്ചസ്റ്റർ നഗരത്തിലെ പീക്കി ബ്ലൈൻഡേർസ് ബാറിന് വെളിയിൽ പാർക്ക് ചെയ്തു കിടക്കുന്ന ഒരു ബെന്‍റ്‍ലി കോണ്ടിനെന്റൽ ജിടി സൂപ്പർ കാറിന്റെ രേഖകൾ പരിശോധിച്ചപ്പോഴാണ് പൊലീസിന് ഒരു കാര്യം ബോധ്യപ്പെട്ടത്; വണ്ടിയുടെ ഇൻഷുറൻസ് കാലാവധി കഴിഞ്ഞിരിക്കുന്നു. 

അടുത്തുള്ള ഒരു ബാറിലിരുന്ന് മദ്യപിച്ചിരുന്ന ഡ്രൈവറെ പൊലീസ് തെരഞ്ഞു പിടിച്ച് കാര്യം ബോധിപ്പിച്ചു. ഇൻഷുറൻസ് എടുത്തുകൊള്ളാം എന്ന് അയാൾ ബോധിപ്പിച്ചെങ്കിലും പൊലീസിന് ആ വാഗ്ദാനം മതിയായിരുന്നില്ല. രണ്ടുണ്ടായിരുന്നു കാര്യം. ഒന്ന്, ഇൻഷുറൻസ് ഇല്ലാത്തതിന്റെ പിഴ അടയ്ക്കണം. രണ്ട്, മദ്യപിച്ച നിലയിൽ അയാളെ ആ സ്പോർട്സ് കാർ ഓടിക്കാൻ അനുവദിക്കാനാവില്ല. 

അതുകൊണ്ട് പൊലീസുകാർ വാഹനത്തിന്റെ താക്കോൽ ആവശ്യപ്പെട്ടു. അയാൾ അത് നൽകാൻ വിസമ്മതിച്ചതോടെയാണ് പൊലീസ് റിക്കവറി വാൻ കൊണ്ടുവന്ന് ആ വാഹനത്തെ 'തൂക്കിയെടുത്ത്' സ്റേഷനിലെത്തിച്ചത്. 

ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബെന്റ്‌ലിയുടെ സൂപ്പര്‍ കാറാണ് കോണ്ടിനെന്‍റല്‍ ജിടി. 6.0 ലിറ്റര്‍, ഡബ്ല്യു12 എന്‍ജിനാണ് ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 635 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും.

 

Follow Us:
Download App:
  • android
  • ios