Asianet News MalayalamAsianet News Malayalam

വില 80,000 രൂപയിൽ താഴെ, വമ്പൻ മൈലേജും; ഇതാ ശക്തമായ ചില പെട്രോൾ സ്‍കൂട്ടറുകൾ

100 മുതൽ 125 സിസി വരെയുള്ള എൻജിനുകളുള്ള ഈ സ്‍കൂട്ടറുകള്‍ ഉയർന്ന മൈലേജ് നൽകുന്നു. ഇവരുടെ സേവനച്ചെലവും കുറവാണ്. അലോയി വീലുകളോടെയാണ് ഈ അതിവേഗ സ്‍കൂട്ടറുകള്‍ വരുന്നത്. യുവാക്കളെ മനസ്സിൽ വെച്ചാണ് ആകർഷകമായ നിറങ്ങൾ നൽകുന്നത്. അത്തരത്തിലുള്ള ചില സ്‍കൂട്ടറുകളെക്കുറിച്ച് അറിയാം.

Best petrol scooters under 80000 rupees prn
Author
First Published Oct 25, 2023, 8:59 PM IST

80,000 രൂപയിൽ താഴെ വിലയുള്ള പെട്രോൾ സ്‌കൂട്ടറുകൾ വിപണിയിൽ ഏറെ ജനപ്രിയമാണ്. 100 മുതൽ 125 സിസി വരെയുള്ള എൻജിനുകളുള്ള ഈ സ്‍കൂട്ടറുകള്‍ ഉയർന്ന മൈലേജ് നൽകുന്നു. ഇവരുടെ സേവനച്ചെലവും കുറവാണ്. അലോയി വീലുകളോടെയാണ് ഈ അതിവേഗ സ്‍കൂട്ടറുകള്‍ വരുന്നത്. യുവാക്കളെ മനസ്സിൽ വെച്ചാണ് ആകർഷകമായ നിറങ്ങൾ നൽകുന്നത്. അത്തരത്തിലുള്ള ചില സ്‍കൂട്ടറുകളെക്കുറിച്ച് പറയാം.

ഹോണ്ട ആക്ടിവ 6G
ഇതൊരു ന്യൂജനറേഷൻ സ്‌കൂട്ടറാണ്. ട്യൂബ് ലെസ് ടയറുകളാണ് ഇതിന് നൽകിയിരിക്കുന്നത്. 109.51 സിസിയുടെ കരുത്തുറ്റ എഞ്ചിനാണ് സ്‌കൂട്ടറിനുള്ളത്. റോഡിൽ 7.84 പിഎസ് കരുത്താണ് സ്‌കൂട്ടർ നൽകുന്നത്. ഇതിന്റെ ആകെ ഭാരം 105 കിലോഗ്രാം ആണ്. ഈ സ്റ്റൈലിഷ് സ്‌കൂട്ടർ 76,234 രൂപ എക്‌സ്‌ഷോറൂം പ്രാരംഭ വിലയിൽ ലഭ്യമാണ്. ഇതിന് അഞ്ച് വേരിയന്റുകളും എട്ട് കളർ ഓപ്ഷനുകളും ഉണ്ട്. 5.3 ലിറ്ററിന്റെ ഇന്ധന ടാങ്കാണ് സ്‍കൂട്ടറിനുള്ളത്. ഇതിന് അലോയി വീലുകളുണ്ട്.

ടോള്‍ പ്ലാസ ജീവനക്കാര്‍ക്ക് ബോഡി ക്യാമറ, ദേഷ്യം അടക്കാൻ ഡോക്ടറുടെ ക്ലാസ്! സൂപ്പർ നീക്കവുമായി കേന്ദ്രം!

യമഹ ഫാസിനോ 125
ഈ സ്‌കൂട്ടർ ലിറ്ററിന് 68.75 കിലോമീറ്റർ മൈലേജ് നൽകുന്നു. 79,600 രൂപ എക്‌സ്‌ഷോറൂം പ്രാരംഭ വിലയിൽ സ്‌കൂട്ടർ ലഭ്യമാണ്. ഇതൊരു ഹൈബ്രിഡ് സ്‍കൂട്ടറാണ്, ഇതിന് ശക്തമായ 125 സിസി BS6-2.0 എഞ്ചിൻ ഉണ്ട്. സ്‍കൂട്ടറിന്റെ ടോപ്പ് മോഡൽ 92530 ആയിരം രൂപ എക്‌സ്‌ഷോറൂം വിലയ്ക്ക് ലഭ്യമാണ്. ഇതിൽ 5 വേരിയന്റുകൾ ലഭ്യമാണ്, സ്കൂട്ടറിന് 14 കളർ ഓപ്ഷനുകളുണ്ട്. ഈ സ്‍കൂട്ടർ റോഡിൽ 8.2 പിഎസ് ഉയർന്ന പവർ നൽകുന്നു. സ്കൂട്ടറിന്റെ മുൻ ചക്രത്തിൽ ഡിസ്ക് ബ്രേക്കുകളും പിൻ ചക്രത്തിൽ ഡ്രം ബ്രേക്കുകളുമുണ്ട്. 5.2 ലിറ്ററിന്റെ ഇന്ധന ടാങ്കാണ് സ്‌കൂട്ടറിനുള്ളത്. ഈ സ്‌കൂട്ടർ 10.3 എൻഎം ടോർക്ക് നൽകുന്നു.

ടിവിഎസ് ജൂപ്പിറ്റർ
ഈ സ്‌കൂട്ടറിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില 73,340  രൂപയാണ്. ആറ് വകഭേദങ്ങളും 16 കളർ ഓപ്ഷനുകളും ഇതിൽ ലഭ്യമാണ്. ആറ് ലിറ്റർ ഇന്ധന ടാങ്കാണ് സ്‌കൂട്ടറിനുള്ളത്. 109.7 സിസിയുടെ ശക്തമായ പെട്രോൾ എഞ്ചിനാണ് ഇതിനുള്ളത്. മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകൾ നൽകിയിട്ടുണ്ട്. 7.88 പിഎസ് കരുത്താണ് ഈ സ്‌കൂട്ടർ നൽകുന്നത്. 8.8 എൻഎം ടോർക്കും സ്‌കൂട്ടറിനുണ്ട്. 109 കിലോഗ്രാമാണ് ടിവിഎസ് ജൂപ്പിറ്ററിന്റെ ഭാരം. 

youtubevideo
 

Follow Us:
Download App:
  • android
  • ios