Asianet News MalayalamAsianet News Malayalam

സൺറൂഫിൽ ദുരൂഹ ശബ്‍ദം, കൊടുംചതിയുമായി ക്യാമറയും; വണ്ടിക്കമ്പനിക്കെതിരെ നടി, ആവശ്യം 50 കോടി നഷ്‍ടപരിഹാരം

2020ൽ 92 ലക്ഷം രൂപ മുടക്കിയാണ് റിമി സെൻ ഈ കാർ വാങ്ങിയത്. കാറുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികളുടെ പേരിൽ ലാൻഡ് റോവർ മാനസികമായി ഉപദ്രവിച്ചതായും താരം പരാതിയിൽ ആരോപിക്കുന്നു

Bollywood actress Rimi Sen sues Jaguar Land Rover for Rs50 crore faulty Land Rover
Author
First Published Aug 30, 2024, 1:28 PM IST | Last Updated Aug 30, 2024, 1:28 PM IST

ൻ്റെ കാറിന്‍റെ തകരാറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ആരോപിച്ച് കാർ കമ്പനിയായ ലാൻഡ് റോവറിനെതിരെ 50 കോടി രൂപ നഷ്‍ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകി ബോളിവുഡ് താരവും ബിഗ് ബോസ് മത്സരാർത്ഥിയുമായ റിമി സെൻ. 2020ൽ 92 ലക്ഷം രൂപ മുടക്കിയാണ് സെൻ ഈ കാർ വാങ്ങിയത്. കാറുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികളുടെ പേരിൽ ലാൻഡ് റോവർ മാനസികമായി ഉപദ്രവിച്ചതായും താരം പരാതിയിൽ ആരോപിച്ചു. 

ജാഗ്വാർ ലാൻഡ് റോവർ ലിമിറ്റഡിൻ്റെ അംഗീകൃത ഡീലറായ സതീഷ് മോട്ടോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നാണ് താൻ ഈ വാഹനം വാങ്ങിയതെന്ന് താരം പറയുന്നു. 2023 ജനുവരി വരെ വാറൻ്റി സാധുതയുള്ളതായിരുന്നു ഈ വാഹനം. എങ്കിലും, കൊവിഡ് 19 പകർച്ചവ്യാധിയും തുടർന്നുള്ള ലോക്ക്ഡൗണുകളും കാരണം, നിയന്ത്രണങ്ങൾ നീക്കുന്നത് വരെ കാർ മിക്കവാറും ഉപയോഗിക്കാതെ കിടന്നു. എന്നാൽ ഈ വാഹനം വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതുമുതൽ, നിരവധി തകരാറുകൾ നേരിട്ടതായി താരം ആരോപിക്കുന്നു. സൺറൂഫ്, സൗണ്ട് സിസ്റ്റം, പിൻ ക്യാമറ എന്നിവയുടെ പ്രശ്നങ്ങളും ഇതിൽ ഉൾപ്പെടുന്നു.

2022 ആഗസ്റ്റ് 25 ന് പിൻ ക്യാമറ തകരാറിലായതിനെ തുടർന്ന് കാർ ഒരു തൂണുമായി കൂട്ടിയിടിച്ചെന്ന് സെൻ തൻ്റെ പരാതിയിൽ പറയുന്നു. ഈ പ്രശ്‌നങ്ങളെക്കുറിച്ച് ഡീലർമാരെ അറിയിച്ചിട്ടും തൻ്റെ പരാതികൾ പരിഹരിക്കുന്നതിന് മുമ്പേ അവർ തള്ളിക്കളയുകയായിരുന്നുവെന്നും സെൻ പറയുന്നു. ഇത് തുടർച്ചായ അറ്റകുറ്റപ്പണികളിലേക്ക് നയിച്ചുവെന്നും അവർ പറയുന്നു.

അംഗീകൃത ഡീലർഷിപ്പിൽ നിന്നുള്ള അറ്റകുറ്റപ്പണികൾക്കു ശേഷവും കാർ തകരാറിലാണെന്ന് താരം ഫയൽ ചെയ്ത വക്കീൽ നോട്ടീസിൽ പറയുന്നു. കാർ പത്ത് തവണ അറ്റകുറ്റപ്പണികൾക്കായി അയച്ചിട്ടുണ്ടെങ്കിലും തകരാർ തുടരുന്നുവെന്നും ഇത് തനിക്ക് മാനസിക പീഡനവും കാര്യമായ അസൗകര്യവും ഉണ്ടാക്കുന്നുവെന്നും അവർ വാദിക്കുന്നു. താൻ അനുഭവിച്ച മാനസിക പീഡനത്തിന് 50 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും നിയമ ചെലവുകൾക്കായി 10 ലക്ഷം രൂപ കൂടി നൽകണമെന്നും സെൻ ആവശ്യപ്പെടുന്നു . ഒപ്പം കേടായ കാർ മാറ്റിവേണമെന്നുമാണ് താരത്തിന്‍റെ ആവശ്യം. റിമി സെന്നിൻ്റെ യഥാർത്ഥ പേര് സുഭമിത്ര സെൻ എന്നാണ്. ഈ പേരിലാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നതെന്ന് കാർ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ബാഗ്ബാൻ, ധൂം, ഗരം മസാല, ക്യൂൻ കി, ഫിർ ഹേരാ ഫേരി, ഗോൾമാൽ: ഫൺ അൺലിമിറ്റഡ് തുടങ്ങി നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമായ നടി വളരെക്കാലമായി സിനിമകളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. 2015ലെ ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് 9ൻ്റെ ഭാഗമായിരുന്നു നടി. 2016ൽ പുറത്തിറങ്ങിയ ബുധിയ സിംഗ് ആയിരുന്നു റിമിയുടേതായി വന്ന അവസാന ചിത്രം.

Latest Videos
Follow Us:
Download App:
  • android
  • ios