രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ എക്‌സ്‌യുവി 500 എസ്‌യുവിയുടെ ബിഎസ്6 പതിപ്പ് വരുന്നതായി റിപ്പോര്‍ട്ട്. വാഹനം കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ചു. വാഹത്തിന്റെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ഇടംപിടിച്ചിട്ടുണ്ടെങ്കിലും വില സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. W5, W7, W9, W11(O), W7 AT, W9 AT and W11(O) എന്നിങ്ങനെ ഏഴ് വകഭേദങ്ങളില്‍ വാഹനം ലഭ്യമാകും. അതേസമയം ഓള്‍-വീല്‍ ഡ്രൈവ് മോഡലിനെ കുറിച്ച് കമ്പനി വ്യക്തമാക്കിയിട്ടില്ല. ലോക്ക്ഡൗണിന് ശേഷം വില വിവരങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

പുതിയ പതിപ്പിന് 2.2 ലിറ്റര്‍ mHawk ഡീസല്‍ എഞ്ചിനാണ് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 3,750 rpm -ല്‍ 153 bhp കരുത്തും 1,750-2,800 rpm -ല്‍ 360 Nm ടോർക്കും ഉത്പാദിപ്പിക്കും. ബിഎസ് VI പതിപ്പ് ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ വിപണിയില്‍ ലഭ്യമാകും.

ആന്‍ഡ്രോയിഡ് ഓട്ടോ, സണ്‍റൂഫ്, ആപ്പിള്‍ കാര്‍പ്ലേയ്‌ക്കൊപ്പം ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പ്രീമിയം അപ്‌ഹോള്‍സ്റ്ററി ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബിഎസ് VI പതിപ്പിന് പിന്നാലെ XUV500 -യുടെ പുതുതലമുറ പതിപ്പിനെയും കമ്പനി വിപണിയില്‍ അവതരിപ്പിക്കും. വാഹനത്തിനായുള്ള ബുക്കിങ് നേരത്തെ തന്നെ കമ്പനി ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 20,000 രൂപയാണ് ബുക്കിങ്ങ് തുക. 

2011ൽ അരങ്ങേറ്റം കുറിച്ച എക്സ്‌യുവി 500 മഹീന്ദ്ര, പിന്നീട് ഏതാനും തവണ പരിഷ്കരിച്ചിരുന്നു. കൂടുതൽ പുതുമയുള്ള മുഖം നൽകാനായി പൂർണമായും നവീകരിച്ച  രൂപകൽപ്പനയാണ് എക്സ്‌യുവി 500 എസ്‌യുവിയുടെ രണ്ടാം തലമുറയ്ക്കായി മഹീന്ദ്ര തിരഞ്ഞെടുത്തിരിക്കുന്നത്. യുഎസിലെ മിഷിഗനിലുള്ള നോർത്ത് അമേരിക്കൻ ടെക്നിക്കൽ സെന്ററിന്റെ വൈദഗ്ധ്യമാവും മഹീന്ദ്ര പുതിയ എസ്‌യുവിക്കായി പ്രയോജനപ്പെടുത്തുക. ഒപ്പം ഇറ്റാലിയൻ ഡിസൈൻ ഹൗസായ പിനിൻഫരിനയുടെ സേവനവും ലഭ്യമാണ്.