മുന്നിൽ മറ്റൊരു വാഹനം വന്നതിനാൽ ഓട്ടോ ഡ്രൈവർക്ക് അനങ്ങാൻ പറ്റാത്ത അവസ്ഥയാണ് വീഡിയോയിലുള്ളത്. എന്നാൽ ഓട്ടോ ഡ്രൈവർ മദ്യപിച്ചിരുന്നതായി പെൺകുട്ടി ആരോപിക്കുന്നു. അതേസമയം മറ്റു യാത്രികർ പെൺകുട്ടിയുടെ അവകാശവാദങ്ങൾ നിഷേധിച്ചു. ഓട്ടോ ഡ്രൈവർ കുട്ടികളെ സ്‌കൂളിൽ വിട്ട ശേഷം മടങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
മുന്നോട്ട് നീങ്ങാത്തതിന് ബുള്ളറ്റ് യാത്രികയായ പെൺകുട്ടി ഓട്ടോ ഡ്രൈവറെ ഹോക്കി വടികൊണ്ട് മർദിച്ചു. തലയിൽ നിന്നും രക്തം വമിക്കുന്ന ഓട്ടോ ഡ്രൈവറുടെ വീഡിയോ ദൃശ്യങ്ങൾ വൈറലാണ്. ദില്ലിയിലാണ് സംഭവം. ബുള്ളറ്റ് ബൈക്ക് ഓടിച്ചെത്തിയ ഒരു പെൺകുട്ടി ഓട്ടോ നീങ്ങാൻ വൈകിയതിന് ഡ്രൈവറെ മർദിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകൾ.
ഓട്ടോ ഡ്രൈവർ സ്‍കൂൾ കുട്ടികളെ വാഹനത്തിൽ കയറ്റിക്കൊണ്ടിരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ട് പെൺകുട്ടി ഹോണടിച്ചെങ്കിലും ഓട്ടോ പെട്ടെന്ന് മുന്നോട്ടെടുക്കാൻ സാധിച്ചില്ല. ഇതോടെ പ്രകോപിതയായ പെൺകുട്ടിഡ്രൈവറെ ഓട്ടോയിൽ നിന്നും വലിച്ചിറക്കി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഡ്രൈവഡർ നിലവിളിക്കുന്നതും ചോദ്യം ചെയ്യുന്ന ആളുകളോട് പെൺകുട്ടി തട്ടിക്കയറുന്തും വീഡിയോയിൽ കാണാം. എന്നാൽ ഓട്ടോ ഡ്രൈവർ മദ്യപിച്ചിരുന്നതായി പെൺകുട്ടി ആരോപിച്ചു. അതേസമയം മറ്റു യാത്രികർ പെൺകുട്ടിയുടെ അവകാശവാദങ്ങൾ നിഷേധിച്ചു.
വീഡിയോ ഷെയർ ചെയ്ത് അധികം വൈകാതെ തന്നെ വൈറലാവുകയും ആളുകൾ രൂക്ഷമായി പ്രതികരിക്കുകയും ചെയ്‍തു. പലരും ഡൽഹി പോലീസിനെ ടാഗ് ചെയ്യുകയും നടപടിയെടുക്കാൻ അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തു. ചിലർ പെൺകുട്ടിയുടെ വാഹനത്തിൻ്റെ ഔദ്യോഗിക വിവരങ്ങളും പങ്കിട്ടു.
ഒരു ബുള്ളറ്റ് ഓടിക്കുന്നതിനാൽ, താനൊരു മാഫിയയാണെന്നും പരസ്യമായി ഗുണ്ടാ പ്രവർത്തി ചെയ്യാൻ കഴിയുമെന്നും അവൾ കരുതുന്നുവെന്ന് ഒരാൾ എഴുതി. ഇത് വ്യക്തമായും കൊലപാതകശ്രമമാണെന്നും പോലീസ് അവരുടെ ജോലി സത്യസന്ധമായി ചെയ്യണമെന്നും മറ്റൊരാൾ എഴുതി. നോർത്ത് വെസ്റ്റ് ഡൽഹിയിലാണ് ഇവരുടെ ബുള്ളറ്റ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും പാവപ്പെട്ട ഒരു ഓട്ടോ ഡ്രൈവറെ അവൾ ക്രൂരമായി മർദ്ദിച്ചുവെന്നും അയാളുടെ രക്തം വാർന്നൊഴുകിയിട്ടും അവൾക്ക് ആശങ്കയില്ലെന്നും മറ്റൊരാൾ പറയുന്നു.

