കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് അവതരണം നീണ്ടുപോയ വാഹനം ഫെബ്രുവരിയില്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം വാഹനത്തിന്റെ പരീക്ഷണയോട്ടം നിരത്തുകളില്‍ സജീവമാണെന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
ദില്ലി: ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ ഗ്രൂപ്പ് പിഎസ്എയുടെ കീഴിലുള്ള സിട്രോണിന്റെ ആദ്യ വാഹനം സി5 എയര്‍ക്രോസ് ഇന്ത്യന്‍ വിപണിയിലേക്കെത്താന്‍ ഒരുങ്ങുകയാണ്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് അവതരണം നീണ്ടുപോയ വാഹനം ഫെബ്രുവരിയില്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം വാഹനത്തിന്റെ പരീക്ഷണയോട്ടം നിരത്തുകളില്‍ സജീവമാണെന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പരീക്ഷണയോട്ടം നടത്തുന്ന ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനിലുള്ള ഒരു പ്രോട്ടോടൈപ്പ് മോഡലിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യമായിട്ടാണ് ഇത്തരം ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനിലുള്ള ഒരു പ്രോട്ടോടൈപ്പ് മോഡലിന്റെ ചിത്രം പുറത്തുവരുന്നത്. ബോഡി പാനലുകളില്‍ ഇളം സില്‍വര്‍ കളറും റൂഫില്‍ ബ്ലാക്ക്-ഔട്ടുമാണ് നല്‍കിയിരിക്കുന്നത്. നിലവിലെ ചിത്രങ്ങള്‍ കാറിന്റെ സൈഡ് പ്രൊഫൈല്‍ മാത്രമാണ് വ്യക്തമാക്കുന്നത്.
ഡിസൈന്‍ സവിശേഷതകള്‍ പരിശോധിക്കുകയാണെങ്കില്‍ നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച്, ആകര്‍ഷമായ ഗ്രില്ലിനൊപ്പം സ്പ്ലിറ്റ് ഹെഡ്ലാമ്പുകള്‍ ലഭിക്കുന്നു. ഇരുവശത്തും ബമ്പറിന് താഴെയായി എയര്‍ ഇന്‍ടേക്കുകള്‍ ഉണ്ട്. വശങ്ങളില്‍, മികച്ച സംരക്ഷണത്തിനായി സൈഡ് ബോഡിയും വീല്‍ ആര്‍ച്ച് ക്ലാഡിംഗുകളും ലഭിക്കുന്നു, ഒപ്പം അതിന്റെ ബാഹ്യ രൂപത്തിന് സ്പോര്‍ട്ടി ടച്ച് നല്‍കുന്നു. ഇ5 എയര്‍ക്രോസിന്റെ പിന്‍ഭാഗം ചതുരാകൃതിയിലുള്ള റാപ് റൗണ്ട് എല്‍ഇഡി ടൈലൈറ്റുകളുമായി ഡിസൈന്‍ ചെയ്തിരിക്കുന്നു. ബൂട്ട് ലിഡില്‍ ബ്രാന്‍ഡിന്റെ ലോഗോയും പ്രദര്‍ശിപ്പിക്കുന്നു. 17 ഇഞ്ച് അലോയ് വീലുകള്‍, റൂഫ് റെയിലുകള്‍, ഇന്റഗ്രേറ്റഡ് റിയര്‍ റൂഫ് സ്‌പോയിലര്‍, പ്രവര്‍ത്തനരഹിതമായ ഇരട്ട എക്‌സ്‌ഹോസ്റ്റ് വെന്റുകള്‍ ഉള്ള ബ്ലാക്ക് ഔട്ട് ബമ്പര്‍ എന്നിവയാണ് മറ്റ് ശ്രദ്ധേയമായ എക്സ്റ്റീരിയര്‍ സ്റ്റൈലിംഗ് ഹൈലൈറ്റുകള്‍.
2019-ലാണ് സിട്രോണ്‍ ഇന്ത്യയിലേക്ക് എത്തുന്നതായി ആദ്യവാര്‍ത്തകള്‍ വന്നത്. തുടര്‍ന്ന് 2020 ഓഗസ്റ്റില്‍ വാഹനത്തിന്‍റെ പരീക്ഷണാടിസ്ഥാനത്തിലുള്ള നിർമ്മാണം തമിഴ് നാട്ടിലെ തിരുവള്ളൂർ പ്ലാന്റിൽ ആരംഭിക്കുകയും ചെയ്‍തിരുന്നു. പങ്കാളിത്തത്തിന്റെ ഭാഗമായി സികെ ബിർള ഗ്രൂപ്പിന്റെ ചെന്നൈ പ്ലാന്റിലാണ് സിട്രോൺ ബ്രാൻഡിലുള്ള വാഹനങ്ങൾ നിർമ്മിക്കുക. പ്രധാന ഭാഗങ്ങളെല്ലാം ഇറക്കുമതി ചെയ്തു ഇന്ത്യയിൽ അസംബിൾ ചെയ്യുന്ന രീതിയിലാണ് സി5 എയർക്രോസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുക. പിന്നീട് കൂടുതൽ വാഹന ഭാഗങ്ങൾ ഇന്ത്യയിൽ നിന്നും സോഴ്സ് ചെയ്യും.
പ്രീമിയം എസ്‌യുവി ശ്രേണിയിലേക്കാണ് C5 എയര്‍ക്രോസ് അവതരിക്കുന്നത്. എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, വലിയ ബോണറ്റ്, ഫ്ലോട്ടിങ് റൂഫ് എന്നിവയാണ് വാഹനത്തിന്റെ സവിശേഷതകള്‍. ലെതറില്‍ പൊതിഞ്ഞ സീറ്റ്, സ്റ്റിയറിങ് വീല്‍ എന്നിവയും 8.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12 ഇഞ്ച് ഡിജിറ്റര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് എസി എന്നിവ ഉള്‍പ്പെട ആഡംബര വാഹനങ്ങള്‍ക്ക് സമാനമായ അകത്തളമാണ് ഒരുങ്ങുന്നത്.
2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാകും വാഹനം വിപണിയില്‍ എത്തുക. ഈ എഞ്ചിന്റെ കരുത്തോ, ടോര്‍ക്കോ മറ്റു സവിശേഷതകളോ ഇതുവരെ പുറത്തു വിട്ടിട്ടില്ല. എസ്‍യുവിയിൽ കൂടുതൽ കരുത്തും പെർഫോമൻസും കൂടിയ 2 ലീറ്റർ എൻജിനും 8 സ്പീഡ് ടോർക്ക് കൺവേർട്ടർ ഗിയർബോക്സുമായിരിക്കും ലഭിക്കുക. ആഗോള വിപണിയിൽ സി5 എയർക്രോസിന് പെട്രോൾ, ഡീസൽ വകഭേദങ്ങളുണ്ട്. 2017 ഏപ്രിലിൽ ഷാങ്ഹായിൽ അരങ്ങേറ്റം കുറിച്ച സി5 എയർക്രോസ് പിന്നീട് യൂറോപ്യൻ വിപണിയിൽ വിൽപനയ്ക്കെത്തുകയായിരുന്നു.
1,670 എംഎം ആണ് വാഹനത്തിന്റെ ഉയരം. 4,500എംഎം ആണ് സി5 എയർക്രോസിന്റെ നീളം. വീതി 1,840എംഎം. 230 എംഎം ആണ് ഗ്രൗണ്ട് ക്ലിയറൻസ്. സ്റ്റിയറിംഗില്‍ തന്നെ ഘടിപ്പിച്ചിട്ടുള്ള ബട്ടണുകൾ, 8 ഇഞ്ച് ഇൻഫോ എന്റർടൈയ്ൻമെന്‍റ് സിസ്റ്റം, ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഓൾ ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ എന്നിവ C5 എയർക്രോസിലെ സവിശേഷതകളാണ്. അറ്റൻഷൻ അസിസ്റ്റന്‍റ്, ക്രോസ് ട്രാഫിക് ഡിറ്റക്‌ഷൻ, ഒന്നിലേറെ എയർബാഗുകൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, ഓട്ടോ ഹൈ ബീം സംവിധാനത്തോടു കൂടിയ മികവുറ്റ ഹെഡ്‍ലൈറ്റുകൾ തുടങ്ങി സവിശേഷതകളും എയർക്രോസിൽ ലഭ്യമാണ്.
ലെതര്‍ സീറ്റ്, സ്റ്റിയറിങ് വീല്‍ എന്നിവയും എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12 ഇഞ്ച് ഡിജിറ്റര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് എസി എന്നിവയാണ് അകത്തുള്ള ആകര്‍ഷണം. രണ്ട് തട്ടുകളായുള്ള ഗ്രില്ലില്‍ രണ്ട് നിരകളായി നല്‍കിയിട്ടുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റ്, ഡിആര്‍എല്‍, ഉയര്‍ന്ന ബോണറ്റ്, ഫ്ലോട്ടിങ് റൂഫ് തുടങ്ങിയവയിലാണ് എക്സ്റ്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. വാഹനത്തിന്റെ മറ്റു വിവരങ്ങള്‍ ഒന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. ഏകദേശം 25 ലക്ഷം രൂപ വരെ സിട്രണ്‍ C5 എയര്‍ക്രോസ്-നു എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Jan 21, 2021, 11:03 PM IST
Post your Comments