ബൈക്കിനെയും കാറിനെയും ഇടിച്ചുതെറിപ്പിച്ച ശേഷം പാഞ്ഞുപോകുന്ന ലോറിയുടെ സിസിടിവി ദൃശ്യങ്ങള്‍ വൈറലാകുന്നു. രാജസ്ഥാനില്‍ അടുത്തിടെ നടന്ന അപകടത്തിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 

ഇടറോഡില്‍ നിന്നും അശ്രദ്ധമായി റോഡ് ക്രോസ് ചെയ്ത ബൈക്കിനെ  ഇടിച്ചു തെറിപ്പിച്ച ലോറി നിയന്ത്രണം വിട്ട് എതിരെ വന്ന കാറിലും ഇടിക്കുകയായിരുന്നു. എന്നിട്ടും നിര്‍ത്താതെ ലോറി മുന്നോട്ടു പായുന്നതും വീഡിയോയില്‍ കാണാം. ചിലര്‍ ലോറിയെ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പാഞ്ഞുവരുന്ന ലോറിയുടെ മുന്നില്‍ നിന്നും ഇവര്‍ ഓടി രക്ഷപ്പെടുന്നതും വീഡിയോയില്‍ വ്യക്തമാണ്.