Asianet News MalayalamAsianet News Malayalam

കൊച്ചിയില്‍ ലാ മെയ്‌സണ്‍ സിട്രോണ്‍ ഫിജിറ്റല്‍ ഷോറൂം തുറന്ന് സിട്രോണ്‍

പരമ്പരാഗത  വാഹന വില്‍പനയുടെ രീതികളെല്ലാം മാറ്റി മറിക്കുന്നതായിരിക്കും ലാ മെയ്‌സണ്‍ സിട്രോണ്‍ എന്നാണ് കമ്പനി അവകാശപ്പെടുന്നത്. സിട്രോണിന്റെ ഭവനം എന്നതാണ് ലാ മെയ്‌സണ്‍ സിട്രോണ്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം. 

Citroen opens La Maison Citroen phygital Showroom in Kochi
Author
Kochi, First Published Feb 27, 2021, 11:43 PM IST

കൊച്ചി: ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ സിട്രോണ്‍ തങ്ങളുടെ ഫിജിറ്റല്‍ ഷോറൂമായ ലാ മെയ്‌സണ്‍ സിട്രോണ്‍ കൊച്ചിയില്‍ ആരംഭിച്ചു. വാഹന റീട്ടെയിലിനായി കൊച്ചിയിലെ ഏറ്റവും തന്ത്രപ്രധാനമായ മേഖലയിലാണ്  ഈ ഷോറൂം ആരംഭിക്കുന്നത്.  ഇന്ത്യയില്‍ മാര്‍ച്ച് ഒന്നിന് സിട്രോണ്‍ സി5 എയര്‍ക്രോസ് എസ്‌യുവിയുടെ മുന്‍കൂര്‍ ബുക്കിങ് ആരംഭിക്കുന്നതിന് തയ്യാറിയിരിക്കുന്ന ഇന്ത്യയിലെ ലാ മെയ്‌സണ്‍ സിട്രോണുകളില്‍ ഒന്നു കൂടിയാണ് ഇത്.  ഇവിടെ ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ ടെസ്റ്റ് ഡ്രൈവും സമ്പൂര്‍ണ വിപണനാന്തര സേവനവും ലഭ്യമാണ് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പുതിയ സിട്രോണ്‍ സി5 എയര്‍ക്രോസ് എസ്‌യുവിയുടെ മുന്‍കൂര്‍ ബുക്കിങ് 50,000 രൂപയ്ക്ക് മാര്‍ച്ച് ഒന്നു മുതല്‍ ആരംഭിക്കും.

പരമ്പരാഗത  വാഹന വില്‍പനയുടെ രീതികളെല്ലാം മാറ്റി മറിക്കുന്നതായിരിക്കും ലാ മെയ്‌സണ്‍ സിട്രോണ്‍ എന്നാണ് കമ്പനി അവകാശപ്പെടുന്നത്. സിട്രോണിന്റെ ഭവനം എന്നതാണ് ലാ മെയ്‌സണ്‍ സിട്രോണ്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് നവീനവും തുടര്‍ച്ചയായതുമായ ഡിജിറ്റല്‍ യാത്ര പ്രദാനം ചെയ്യും. ഈ ഫിജിറ്റല്‍ ഷോറൂം സിട്രോണ്‍ ഇന്ത്യയുടെ എടിഎഡബ്ലിയുഎഡിഎസി (ഏതു സമയത്തും എവിടെ നിന്നും ഏത് ഉപകരണത്തിലും ഏത് ഉള്ളടക്കവും) അനുഭവങ്ങളുമായി ഹൈ ഡെഫിനിഷന്‍ 360 ഡിഗ്രി 3ഡി കോണ്‍ഫിഗറേറ്റര്‍ മികച്ച രീതിയില്‍ സംയോജിപ്പിച്ചിരിക്കുന്നുവെന്നും കമ്പനി പറയുന്നു.

ഊഷ്‍മളമായ, സൗഹൃദപൂര്‍ണമായ, വര്‍ണപ്പകിട്ടാര്‍ന്ന അന്തരീക്ഷത്തോടെ വീടിന്റെ പ്രതീതിയാവും ഇവിടെ ലഭിക്കുക. ഇവിടെയുള്ള കൂറ്റന്‍ സ്‌ക്രീന്‍ കടന്നു പോകുന്നവരെ അകത്തേക്ക് ആകര്‍ഷിക്കും വിധമാണ്. സ്വാഭാവിക വുഡ് ഫിനിഷോടു കൂടിയ ഊഷ്മളമായ ഇന്റീരിയറുകള്‍, ആകര്‍ഷകമായ വര്‍ണങ്ങള്‍ എന്നിവയെല്ലാം ഉപഭോക്താക്കളെ സിട്രോണ്‍ ബ്രാന്‍ഡിലേക്കും അതിന്റെ നൂറ്റാണ്ട് പഴക്കമുള്ള പാരമ്പര്യത്തിലേക്കും ക്ഷണിക്കും. സമ്പൂര്‍ണമായ ഡിജിറ്റല്‍ പശ്ചാത്തലവും എടിഎഡബ്ലിയുഎഡിഎസി സ്വീകരണ ബാറും, ഉന്നത ശേഷിയുള്ള 3ഡി കോണ്‍ഫിഗറേറ്ററും സിട്രോണ്‍ ടച്ച് സ്‌ക്രീനുമെല്ലാം അവര്‍ക്ക് തുടര്‍ച്ചയായ തടസങ്ങളില്ലാത്ത ഡിജിറ്റല്‍ അനുഭവമായിരിക്കും നല്‍കുക.

സിട്രോണിന്റെ ഇന്ത്യയിലെ 360 ഡിഗ്രി കംഫര്‍ട്ട് സ്ട്രാറ്റജിയുടെ ഭാഗമായി മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത, സമാനതകളില്ലാത്ത സുഖസൗകര്യങ്ങളോടെ ഉപഭോക്താക്കളുമായി വിശ്വാസം വളര്‍ത്തിയെടുക്കുന്നതിന് സിട്രോണ്‍ നിരവധി സേവനങ്ങള്‍ ലഭ്യമാക്കുന്നു.  സിട്രോണ്‍ ഫിനാന്‍സ് ആന്റ് ഇന്‍ഷൂറന്‍സിലൂടെ ആകര്‍ഷകമായ വായ്പാ സൗകര്യങ്ങള്‍, ലീസിങ് സേവനങ്ങള്‍ എന്നിവ 30 മിനിറ്റിനുള്ളില്‍ ഉറപ്പോടെ ലഭ്യമാക്കുകയും ചെയ്യും.

ഏതു സമയത്തും എവിടെ നിന്നും നേടാം അക്‌സസ്, വെര്‍ച്വല്‍ റിമോട്ട് ഡയഗ്‌നോസ്റ്റിക്‌സ്, 180 മിനിറ്റിനുള്ളില്‍ റോഡിലെ സേവനം, ഇടവേളകളിലുള്ള സര്‍വീസിനും അറ്റകുറ്റപ്പണികള്‍ക്കും വാഹനം കൊണ്ടു പോകുക- തിരികെ എത്തിക്കുക, യഥാര്‍ത്ഥ സ്‌പെയര്‍ പാര്‍ട്ട്‌സുകള്‍ 24 മണിക്കൂറിനുളളില്‍ ലഭ്യമാക്കുക തുടങ്ങി ലാ അടെലെര്‍ സിട്രോണ്‍ എന്ന വില്‍പനാനന്തര സേവന വര്‍ക്ക് ഷോപ്പ് നവീനമായ സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കും എന്നും കമ്പനി പറയുന്നു. സര്‍വീസ് ഓണ്‍ വീല്‍സ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കുകയും ഉപഭോക്താവിന്റെ വീട്ടുപടിക്കല്‍ സര്‍വീസ്, അറ്റകുറ്റപ്പണികള്‍ക്കായി എത്തുകയും ചെയ്യുന്നു.

തങ്ങളുടെ ആദ്യ കാറായ സി5 എയര്‍ക്രോസ് എസ്‌യുവി പുറത്തിറക്കാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെ ലാ മെയ്‌സണ്‍ സിട്രോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതില്‍ തങ്ങള്‍ ഏറെ ആഹ്ളാദഭരിതരാണെന്നും കൊച്ചിയിലെ ഫിജിറ്റല്‍ ഷോറൂം സുപ്രധാന നാഴികക്കല്ലാണെന്നും സിട്രോണ്‍ ഇന്ത്യയുടെ വിപണന വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് റൊളാ ബൗച്ചാരാ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഏതു സമയത്തും എവിടെ നിന്നും ഏത് ഉപകരണത്തിലും ഏത് ഉള്ളടക്കവും വീക്ഷിക്കാനാവുന്ന എടിഎഡബ്ലിയുഎഡിഎസി അനുഭൂതി നല്‍കുന്നതടക്കം നിരവധി സ്‌ക്രീനുകളാണ് ഇവിടെ ഉണ്ടാകുക. സവിശേഷമായ ഉന്നത ഡെഫനിഷന്‍ 3ഡി കോണ്‍ഫിഗറേറ്റര്‍ ഉപഭോക്താക്കള്‍ക്ക് ഉല്‍പന്നത്തെ കുറിച്ചുള്ള 360 ഡിഗ്രി സമ്പൂര്‍ണ വിവരങ്ങള്‍ നല്‍കും. ഉല്‍പന്നങ്ങളും സേവനങ്ങളും വ്യക്തിഗതമായി ക്രമീകരിക്കാനും ഇതു വഴിയൊരുക്കും റൊളാഡ് ബൊച്ചാരാ കൂട്ടിച്ചേര്‍ത്തു.  

ലാ മെയ്‌സണ്‍  ഫിജിറ്റല്‍ ഷോറൂമുകളിലൂടെ സൗകര്യങ്ങളും നവീന ഡിജിറ്റല്‍ അനുഭവങ്ങളും നല്‍കുന്നതാണ് സിട്രോണ്‍ എന്ന് സിട്രോണ്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് നെറ്റ്‌വര്‍ക്ക് വൈസ് പ്രസിഡന്റ് ജോയല്‍ വെറാനി പറഞ്ഞു. ഇന്ത്യയിലെ ഉപഭോക്താക്കളുടെ കാര്‍ വാങ്ങല്‍ രീതികള്‍ തങ്ങള്‍ പൂര്‍ണമായി മാറ്റുമെന്ന് ഉറപ്പാണെന്നും, സി5 എയര്‍ക്രോസ് എസ്‌യുവി പുറത്തിറക്കുന്ന വേളയില്‍ ലാ മെയ്‌സണ്‍ സിട്രോണ്‍ ഇന്ത്യയിലെ പത്തു പ്രധാന നഗരങ്ങളില്‍ ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Follow Us:
Download App:
  • android
  • ios