Asianet News MalayalamAsianet News Malayalam

ഇന്ത്യയ്ക്കു വേണ്ടി ഇന്ത്യയില്‍ ഉണ്ടാക്കിയ പുതിയ സി3 അവതരിപ്പിച്ച് സിട്രോണ്‍

 ഇന്ത്യയ്ക്കു വേണ്ടി ഇന്ത്യയില്‍ രൂപകല്‍പന ചെയ്‍ത് നിര്‍മിച്ച വാഹനമാണ് ഇതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

Citroen Unveils a Modern and Robust New C3
Author
Kochi, First Published Sep 17, 2021, 9:15 AM IST
  • Facebook
  • Twitter
  • Whatsapp

കൊച്ചി: നാലു മീറ്ററില്‍ താഴെ മാത്രം നീളമുള്ള എസ്‍യുവി സ്റ്റൈലിങ് കോഡുമായി വൈവിധ്യമാര്‍ന്ന ഹാച്ച്ബാക്ക് എസ്‍യുവി ആയ സി3 അവതരിപ്പിച്ച് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ സിട്രോണ്‍. ഇന്ത്യയ്ക്കു വേണ്ടി ഇന്ത്യയില്‍ രൂപകല്‍പന ചെയ്‍ത് നിര്‍മിച്ച വാഹനമാണ് ഇതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അന്താരാഷ്ട്ര വിപണി ലക്ഷ്യമിട്ടുള്ള പുതിയ സി3 വരുന്ന മൂന്നു വര്‍ഷങ്ങളില്‍ അവതരിപ്പിക്കും. 

ശക്തിയും സ്വഭാവവും പ്രകടിപ്പിക്കുന്ന പുതിയ സി3 എസ്യുവികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഗ്രൗണ്ട് ക്ലിയറന്‍സ്, ഉയര്‍ന്ന ബോണറ്റ്, ഉയര്‍ന്ന നിലയിലെ ഡ്രൈവറുടെ സ്ഥാനം എന്നിവയെല്ലാം സ്വീകരിച്ചിട്ടുണ്ട്. സൗകര്യങ്ങള്‍ കണക്കിലെടുത്ത് വളരെ ശ്രദ്ധാപൂര്‍വ്വമാണ് ഇന്‍റീരിയറുകളും രൂപകല്‍പന ചെയ്തിട്ടുള്ളത്.  ദൈനംദിന ജീവിതത്തെ ലളിതമാക്കാന്‍ സഹായിക്കുന്നതാണ് ഇതിന്‍റെ ബുദ്ധിപൂര്‍വ്വമായ രൂപകല്‍പനയും സിട്രോനിന്‍റെ ട്രേഡ്മാര്‍ക്ക് ആയ സൗകര്യവും വിപണിയിലെ മുന്‍നിര സ്ഥാനത്തോടു കൂടിയ സ്ഥലസൗകര്യവും.  സ്മാര്‍ട്ട്ഫോണ്‍ സംയോജനവും എക്സ്എക്സ്എല്‍ പത്ത് ഇഞ്ച് സ്ക്രീനുമായുള്ള കണക്ഷനും എല്ലാം കൂടുതല്‍ സൗകര്യപ്രദവുമാക്കും.

2022-ന്‍റെ ഒന്നാം പകുതിയില്‍ പുറത്തിറക്കാന്‍ തയ്യാറെടുക്കുന്ന പുതിയ സി3 മുന്‍പെന്നുമില്ലാതിരുന്ന രീതിയിലെ ഉപഭോക്തൃ അനുഭവങ്ങളാവും പ്രദാനം ചെയ്യുക.  ഏതു സമയത്തും എവിടേയും ഏത് ഡിവൈസും ഏതു വിഭാഗത്തിലും ഉറപ്പു നല്‍കുന്ന (എടിഎഡബ്ലിയുഎഡിഎസി) രീതിയിലുള്ള നവീനമായ ഉപഭോക്തൃ സേവനങ്ങള്‍, ഫിജിറ്റല്‍ ലാ മൈസണ്‍ സിട്രോന്‍ ഷോറൂമുകള്‍ എന്നിവയും ഈ അനുഭവങ്ങളെ കൂടുതല്‍ മികച്ചതാക്കും.

സിട്രോനിന്‍റെ ഭാവിക്ക് കൂടുതല്‍ മികച്ച അന്താരാഷ്ട്ര സാന്നിധ്യം ആവശ്യമാണെന്ന് ഉറപ്പാക്കി തങ്ങള്‍ പ്രവര്‍ത്തിക്കുന്ന തെക്കേ അമേരിക്ക, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ, ചൈന തുടങ്ങി എല്ലാ വിപണികളിലും ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വിപണി ആകാനൊരുങ്ങുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റിടങ്ങളിലും പ്രവര്‍ത്തനം ആരംഭിച്ചും കൂടുതല്‍ ശക്തരാകുകയാണെന്ന് സിട്രോന്‍ സിഇഒ വിന്‍സെറ്റ് കോബീ ചൂണ്ടിക്കാട്ടി. ഇതു നേടാനായി വളരെ മികച്ച ഒരു ഉല്‍പന്ന ആസൂത്രണമാണു തങ്ങള്‍ നടത്തുന്നത്. ഇതിന്‍റെ ഭാഗമായി മൂന്നു വര്‍ഷങ്ങളിലായി അന്താരാഷ്ട്ര വിപണി ലക്ഷ്യമാക്കിയുള്ള മൂന്നു മോഡലുകള്‍ തങ്ങള്‍ പുറത്തിറക്കും. സ്റ്റൈലിന്‍റേയും വാഹനത്തിനുള്ളിലെ മനസമാധാനത്തിന്‍റേയും കാര്യത്തില്‍ സിട്രോനിന്‍റെ വ്യക്തിത്വം കാത്തു സൂക്ഷിക്കും വിധമായിരിക്കും മോഡലുകള്‍ തന്ത്രപരമായ മേഖലകളില്‍ രൂപകല്‍പന ചെയ്യുകയും വികസിപ്പിക്കുകയും നിര്‍മിക്കുകയും ചെയ്യുക. പുതിയ സി3 ഈ അന്താരാഷ്ട്ര ഉയര്‍ച്ചയുടെ നിര്‍ണായക ഘടകമായിരിക്കും. വളര്‍ച്ചാ തന്ത്രത്തിന്‍റെ ആദ്യ ഘട്ടവുമായിരിക്കും. നാലു മീറ്ററില്‍ താഴെ മാത്രം നീളമുള്ള ഈ ഹാച്ച്ബാക്ക് ഇന്ത്യയിലേയും ദക്ഷിണ അമേരിക്കയിലേയും സുപ്രധാന വിഭാഗത്തെയാണ് ലക്ഷ്യമിടുന്നത്.  ആധുനികവും പ്രാദേശിക ഉപയോഗത്തിന് അനുസരിച്ചു രൂപകല്‍പന ചെയ്തിട്ടുള്ളതുമായ ഇത് സിട്രോനിന്‍റെ വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കുന്ന രീതിയില്‍ ശക്തമായ നിലയിലാണ് അവതരിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ വിപണി ആവശ്യങ്ങള്‍ നിറവേറ്റാനായി സിട്രോണ്‍ തങ്ങളുടെ പതിവ് രൂപകല്‍പനയും ഉല്‍പാദന പ്രക്രിയയും സ്വീകരിക്കാന്‍ തീരുമാനിക്കുകയും സ്റ്റൈലും വികസന സംയോജനവും നടത്തുന്ന ഘട്ടത്തില്‍ ഓരോ മേഖലയിലേയും ടീമുകള്‍ക്കും നല്‍കി സവിശേഷമായ വാഹനം നിര്‍മിക്കുന്നു എന്ന് ഉറപ്പാക്കുകയുമായിരുന്നു. ഇന്ത്യന്‍ സമൂഹത്തിന്‍റെ സംസ്ക്കാരവും അറിവും ഉള്‍പ്പെടുത്തിയത് സി 3-യെ  ഇന്ത്യയ്ക്ക് വേണ്ടി ഇന്ത്യയില്‍ രൂപകല്‍പന ചെയ്ത് വികസിപ്പിച്ചു നിര്‍മിക്കുന്ന മോഡലാക്കി മാറ്റുകയായിരുന്നു.

2019-ല്‍ തുടക്കം കുറിച്ച څസി ക്യൂബ്ഡ്چ പദ്ധതിയില്‍ നിന്നുള്ള ആദ്യ മോഡലാണ് പുതിയ സി3.  2024-ഓടെ അന്താരാഷ്ട്ര കാഴ്ചപ്പാടോടെയുള്ള മൂന്നു വാഹനങ്ങളുടെ കുടുംബം അവതരിപ്പിക്കാനുള്ള പദ്ധതിയാണിത്.  മല്‍സരാധിഷ്ഠിതവും വിപണിയിലെ മുന്‍നിര ആനുകൂല്യങ്ങള്‍ നല്‍കുന്നതും ശക്തമായ സ്റ്റൈലോടു കൂടിയതും വാഹനത്തില്‍ സൗകര്യങ്ങള്‍ നല്‍കുന്ന സിട്രോന്‍ അനുഭവത്തോടെ രൂപകല്‍പന ചെയ്യുന്നതും ലക്ഷ്യമിടുന്ന രാജ്യത്തിന്‍റെ സവിശേഷതകള്‍ക്ക് അനുസരിച്ചു പ്രത്യേകമായി രൂപകല്‍പന ചെയ്യുന്നതുമായിരിക്കും ഇവ.

വളരെ ഉയര്‍ന്ന നിലയില്‍ പ്രാദേശിക സംയോജനത്തോടെയും ഈ രാജ്യങ്ങളോടുള്ള തങ്ങളുടെ പ്രതിബദ്ധത പ്രതിഫലിപ്പിച്ചും ബ്രാന്‍ഡുകളെ മുഖ്യധാരയില്‍ അവതരിപ്പിക്കാന്‍ ശക്തമാകും വിധം വിശ്വസ്തതയോടെ ചെലവുകള്‍ നിയന്ത്രിച്ചും ആയിരിക്കും ഭാവിയിലെ ഈ സിട്രോനുകള്‍ ബന്ധപ്പെട്ട മേഖലകളില്‍ അവതരിപ്പിക്കുക.  ആധുനികവും ഉയര്‍ന്ന ഗുണനിലവാരമുള്ളതും ആകര്‍ഷകമായ സ്റ്റൈലും അഭിമാനം നല്‍കുന്നതും അതോടൊപ്പം തന്നെ മൊത്തത്തിലുള്ള വാങ്ങലും ചെലവും സംബന്ധിച്ച ഗവേഷണം നടത്തിയതും ആയിരിക്കും ഇവ.

തങ്ങളുടെ ഇന്ത്യന്‍ യാത്രയിലെ ഒരു നിര്‍ണായക ഭാഗമാണ് സി3 എന്ന് ഇന്ത്യയിലെ സ്റ്റെല്ലാന്‍റീസ് സിഇഒയും മാനേജിങ് ഡയറക്ടറുമായ റോളണ്ട് ബോച്ചാര പറഞ്ഞു.  ഇതു തങ്ങളുടെ പ്രാദേശിക വികസനത്തിന്‍റെ അടിത്തറയുമായിരിക്കും. ഇവിടെയുളള ആവശ്യത്തില്‍ 70 ശതമാനവും നാലു മീറ്ററില്‍ കുറവു നീളമുള്ള കാറുകള്‍ക്കാണ്. 50 ശതമാനവും ആദ്യമായി വാങ്ങുന്നവരുമാണ്. ഇതു കണക്കിലെടുക്കുമ്പോള്‍ ഇന്ത്യന്‍ വിപണിക്ക് ഏറ്റവും അനുസൃതമായ കാറാണിത്. ഈ വിഭാഗത്തിന്‍റെ അതിവേഗ വളര്‍ച്ചയില്‍ സി3 ഏറ്റവും അനുയോജ്യവുമാണ്.  അതിന്‍റെ ആകര്‍ഷണവും താങ്ങാനാവുന്ന വിലയും പിന്തുണയുമാകും.  90 ശതമാനത്തിലേറെ പ്രാദേശികവല്‍ക്കരണമാണ് തങ്ങളുടെ പ്രാദേശിക ടീമുകള്‍ സാധ്യമാക്കിയത്. ചെന്നൈയിലെ ഗവേഷണ-വികസന കേന്ദ്രം, തിരുവള്ളൂരിലെ വാഹന അസംബ്ലി പ്ലാന്‍റ്, ഹൊസൂരിലെ പവ്വര്‍ട്രൈന്‍ പ്ലാന്‍റ് എന്നിവ ഇന്ത്യയിലെ പ്രാദേശികവല്‍ക്കരണ നീക്കങ്ങള്‍ക്ക് വളരെ സഹായകമായി.  തടസങ്ങളില്ലാത്ത ലോകോത്തര നിലവാരത്തിലുള്ള പര്‍ച്ചെയ്സിങ് ഹബ്ബും തങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.  മുഖ്യധാരയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന തങ്ങള്‍ ലേ മൈസണ്‍ സിട്രോന്‍ ഷോറുമുകള്‍ ലാ അടലൈര്‍ വര്‍ക്ക്ഷോപ്പുകള്‍ എന്നിവയിലൂടെ ഉപഭോക്തൃ അനുഭവങ്ങള്‍ നല്‍കുന്ന തങ്ങളുടെ ശൃംഖല വിപുലമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios