കേരളത്തിലെ ഓണാഘോഷങ്ങള്‍ക്ക് കൂടുതല്‍ ആവേശം പകര്‍ന്നുകൊണ്ട് ജാവ നിര്‍മ്മാതാക്കളായ ക്ലാസിക്ക് ലെജന്‍ഡ്‌സ് സംസ്ഥാനത്തെ ഡീലര്‍ഷിപ്പുകളിലൂടെ 100 മോട്ടോര്‍സൈക്കിളുകള്‍ വിതരണം ചെയ്യുന്നു. 

കൊച്ചി: കേരളത്തിലെ ഓണാഘോഷങ്ങള്‍ക്ക് കൂടുതല്‍ ആവേശം പകര്‍ന്നുകൊണ്ട് ജാവ നിര്‍മ്മാതാക്കളായ ക്ലാസിക്ക് ലെജന്‍ഡ്‌സ് സംസ്ഥാനത്തെ ഡീലര്‍ഷിപ്പുകളിലൂടെ 100 മോട്ടോര്‍സൈക്കിളുകള്‍ വിതരണം ചെയ്യുന്നു. ബ്രാന്‍ഡിന്റെ പുതിയ ബിഎസ്6 ജാവയും ജാവ42ഉം വിതരണത്തില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തെ മോട്ടോര്‍സൈക്കിള്‍ ഉടമകള്‍ക്ക് ആഘോഷത്തോടൊപ്പം അഭിമാനം കൂടി പകരുകയാണ് ഇതുവഴിയെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലുള്ള ജാവ ഡീലര്‍ഷിപ്പുകളിലെല്ലാം ഒരേപോലെ വിതരണം നടക്കുന്നുണ്ട്.

ബിഎസ്6 ജാവ, ജാവ 42 എന്നീ മോഡലുകളുടെ വിതരണം ഈയിടെയാണ് ജാവ മോട്ടോര്‍സൈക്കിള്‍ ആരംഭിച്ചത്. ലോകത്തെ ആദ്യ സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് എല്ലാ ബിഎസ്6 മോഡലുകളിലും ഉപയോഗിച്ചിരിക്കുന്നത്. ക്രോസ് പോര്‍ട്ട് കോണ്‍ഫിഗറേഷന്‍ ഉപയോഗിച്ച് ബിഎസ്4ന്റെ അതേ കരുത്ത് സൃഷ്ടിക്കുന്നു. ഉപഭോക്താവിന് അതേ റൈഡ് അനുഭവവും ലഭിക്കുന്നു. ഈ സാങ്കേതിക വിദ്യ മോട്ടോര്‍സൈക്കിളിന്റെ ട്വിന്‍ എക്‌സോസ്റ്റ് ഐഡന്റിറ്റി നിലനിര്‍ത്താന്‍ സഹായിക്കുന്നു. അതോടൊപ്പം ബിഎസ്6 എമിഷന്‍ നിലവാരവും കരുത്തും ടോര്‍ക്കും ലഭിക്കും.