Asianet News MalayalamAsianet News Malayalam

കാത്തിരിപ്പ് അവസാനിച്ചു, പുത്തന്‍ ജാവകള്‍ ഉടമകളിലേക്ക്

ജാവയുടെയും ജാവ 42ന്റെയും ബിഎസ്-6 മോഡലുകളുടെ വിതരണം ആരംഭിച്ചതായി ക്ലാസിക് ലെജന്‍ഡ്‌സ് 

Classic Legends Pvt Ltd has begun the delivery of BS6 Jawa models
Author
Mumbai, First Published Aug 7, 2020, 10:11 AM IST

ജാവയുടെയും ജാവ 42ന്റെയും ബിഎസ്-6 മോഡലുകളുടെ വിതരണം ആരംഭിച്ചതായി നിര്‍മ്മാതാക്കളായ ക്ലാസിക് ലെജന്‍ഡ്‌സ് അറിയിച്ചു. ഡിസ്‌പ്ലേയ്ക്കും ടെസ്റ്റ് റൈഡിനും ബുക്കിംഗിനുമായി ഇരുമോഡലുകളും ഇപ്പോള്‍ രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പ് നെറ്റ്‌വര്‍ക്കുകളില്‍ എത്തിക്കഴിഞ്ഞെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

ജാവയിലും ജാവ ഫോര്‍ട്ടിടുവിലും കരുത്ത് പകരുന്നത് 293 സിസി, ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍, ഡിഒഎച്ച്‌സി എഞ്ചിനാണ്. രണ്ടു ബൈക്കുകളും ഇന്ത്യയില്‍ ആദ്യമായി ക്രോസ് പോര്‍ട്ട് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഇത് ചാര്‍ജ് എക്‌സോസ്റ്റ് വാതകങ്ങളുടെ ഒഴുക്ക് സുഖമമാക്കി എഞ്ചിന്‍ കാര്യക്ഷമതയുടെ മൊത്തത്തിലുള്ള അളവ് വര്‍ധിപ്പിക്കുന്നു. കരുത്തും ടോര്‍ക്ക് ഔട്ട്പൂട്ടും മെച്ചപ്പെടുത്തുന്നു.

Classic Legends Pvt Ltd has begun the delivery of BS6 Jawa models

ക്രോസ് പോര്‍ട്ട് കോണ്‍ഫിഗറേഷന്‍ ഉപയോഗിക്കുന്ന ലോകത്തെ ആദ്യ സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണിത്. ബിഎസ്-4നു തുല്ല്യമായ കരുത്തും ടോര്‍ക്കും പകര്‍ന്ന് ഉപഭോക്താവിന് റൈഡിങ് മികച്ച അനുഭവമാക്കുന്നു. മോട്ടോര്‍സൈക്കിളിന്റെ ഇരട്ട എക്‌സോസ്റ്റ് ഐഡന്റിറ്റി നിലനിര്‍ത്താനും ഈ സാങ്കേതിക വിദ്യ സഹായിക്കുന്നു. കരുത്തും ടോര്‍ക്ക് എണ്ണവും നിലനിര്‍ത്തി ബിഎസ്-6 പുറംതള്ളല്‍ പാലിക്കാനും ഇതുവഴി സാധിക്കുന്നു. ജാവയുടെ പുതിയ ലാംഡ സെന്‍സര്‍ ഏതു സാഹചര്യത്തിലുള്ള റോഡിലും പ്രകടന സ്ഥിരത നിലനിര്‍ത്തുന്നതായും ഒപ്പം ശുദ്ധമായ പുറം തള്ളലിനും സഹായിക്കുന്നുവെന്നും കമ്പനി പറയുന്നു.

പുതിയ സീറ്റ് പാനും കുഷ്യനും ദീര്‍ഘ ദൂര റൈഡുകള്‍ സുഖപ്രദമാക്കുന്നു. മോടി പിടിപ്പിക്കലില്‍ ക്രോം പ്ലേറ്റിങ് ഇപ്പോള്‍ വരുന്നത് രണ്ടര കുറിച്ച സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ് റേറ്റിങിന്റെ പിന്തുണയോടെയാണ്. രണ്ടു ജാവ മോഡലുകളും മികവുറ്റ ബ്രേക്കിങ് സംവിധാനത്തിലുള്ളതാണ്. എബിഎസ് സംവിധാനം ഈ രംഗത്തെ എതിരാളികളേക്കാള്‍ ഏറ്റവും കുറച്ച് ബ്രേക്കിങ് ദൂരവും മികച്ച നിയന്ത്രണവും നല്‍കുന്നു. 

വില വിവരങ്ങള്‍:

നിറഭേദം അനുസരിച്ച് : സിംഗിള്‍ എബിഎസ് ബിഎസ്-6, ഡ്യൂവല്‍ എബിഎസ് ബിഎസ്-6 എന്നിങ്ങനെ. (ദില്ലി എക്‌സ്-ഷോറൂം വില).

Classic Legends Pvt Ltd has begun the delivery of BS6 Jawa models

അനായാസ ഫൈനാന്‍സിലും മോട്ടോര്‍സൈക്കിള്‍ ലഭ്യമാണെന്നും ആദ്യ മുടക്ക് കുറച്ച് ഉപഭോക്താവിന് രണ്ടോ മൂന്നോ വര്‍ഷത്തെ ഇഎംഐകളിലൂടെ ബാക്കി തുക നല്‍കാമെന്നും കമ്പനി അറിയിച്ചു. 100 ശതമാനവും ഫണ്ടിങ്, പൂജ്യം ഡൗണ്‍പേയ്‌മെന്റ്, വരുമാന തെളിവുകള്‍ വേണ്ട (നിബന്ധനകളിലൂടെ) എന്നു കമ്പനി അവകാശപ്പെടുന്നു. ഇതിനായി ജാവ ഡീലര്‍ഷിപ്പുകളില്‍ മൂന്നു സ്‍കീമുകളിലുള്ള ഫൈനാന്‍സുകള്‍ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു. ആദ്യ മൂന്ന് ഇഎംഐകളില്‍ 50 ശതമാനം ഓഫ്, പ്രതിമാസം 5555 രൂപയുടെ പ്രത്യേക ഇഎംഐ പ്ലാന്‍,  രണ്ടു വര്‍ഷത്തേക്ക് പ്രതിമാസം 8000 രൂപ വീതം അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് 6000 രൂപ വീതം എന്നിങ്ങനെയാണ് സ്‍കീമുകള്‍.

കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി എല്ലാ ഡീലര്‍ഷിപ്പുകളിലും ഉപഭോക്താക്കള്‍, ജീവനക്കാര്‍, സന്ദര്‍ശകര്‍ എന്നിവരുടെ സുരക്ഷയ്ക്കായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ക്ലാസിക് ലെജന്‍ഡ്‌സ് വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios