Asianet News MalayalamAsianet News Malayalam

ഹെല്‍മറ്റില്ല, ഇരുകൈയ്യുംവിട്ട് ബുള്ളറ്റോടിച്ച് കോണ്‍ഗ്രസ് നേതാവ്, വീഡിയോ ലീക്കായപ്പോള്‍ വിചിത്ര മറുപടിയും!

ബെർഹാംപൂരിൽ ബൈപാസ് റോഡിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു ബെർഹാംപൂർ എംപി കൂടിയായ ചൌധരി. എന്നാല്‍ വീഡിയോ പുറത്തു വന്ന ശേഷം അധിർ രഞ്ജൻ ചൗധരിയുടെ മറുപടിയാണ് പലരെയും ചൊടിപ്പിച്ചത്. താൻ ബൈക്ക് ഓടിച്ച റൂട്ടിൽ പോലീസുകാരില്ലായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. 

Congress Leader Adhir Ranjan Chowdhury Performs Bike Stunts Without Helmet prn
Author
First Published Oct 16, 2023, 2:50 PM IST

വിവാദങ്ങളിലൂടെ വാർത്തകളിൽ നിറയുകയാണ് കോൺഗ്രസ് ലോക്‌സഭാ നേതാവ് അധീർ രഞ്ജൻ ചൗധരി. ലോക്‌സഭയിലെ മോശം പെരുമാറ്റത്തെ തുടർന്ന് അടുത്തിടെ സസ്‌പെൻഡ് ചെയ്യപ്പെട്ട അധിർ രഞ്ജൻ ചൗധരി പൊതുനിരത്തിലെ നിയമങ്ങൾ ലംഘിച്ചതിന് ഇപ്പോൾ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഇന്ന് രാവിലെ പശ്ചിമ ബംഗാളിലെ ബെറാംപൂരിൽ ഹെല്‍മറ്റ് ധരിക്കാതെ റോയൽ എൻഫീൽഡ് ബുള്ളറ്റോടിച്ചിരിക്കുകയാണ് ചൌധരി. ഹെല്‍മറ്റ് ധരിച്ചില്ല എന്നു മാത്രമല്ല കൈകള്‍ വിട്ട് അപകടകരമായ രീതിയില്‍ ഇദ്ദേഹം ബൈക്ക് ഓടിക്കുന്നതും വീഡിയോയില്‍ കാണാം.

ഇങ്ങനെ 11 കിലോമീറ്ററോളം ദൂരം ബൈക്ക് ഓടിച്ചു. ബെർഹാംപൂരിൽ ബൈപാസ് റോഡിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു ബെർഹാംപൂർ എംപി. എന്നാല്‍ വീഡിയോ പുറത്തു വന്ന ശേഷം അധിർ രഞ്ജൻ ചൗധരിയുടെ മറുപടിയാണ് പലരെയും ചൊടിപ്പിച്ചത്. ബൈക്ക് ഓടിക്കുന്ന റൂട്ടിൽ പോലീസുകാരില്ലായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. 

പശ്ചിമ ബംഗാളിലെ ബെർഹാംപൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ചൗധരി റോയൽ എൻഫീൽഡ് ബുള്ളറ്റ് മോട്ടോർസൈക്കിളിൽ സഞ്ചരിക്കുന്നത് ഒരു ക്ലിപ്പിൽ കാണാം. ബൈക്ക് ഓടിക്കുന്നതിനിടെ കോൺഗ്രസ് എംപി ഏതാനും നിമിഷങ്ങൾ ഹാൻഡിലുകളിൽ നിന്ന് കൈകൾ എടുക്കുന്നതും വാർത്താ ഏജൻസിയായ എഎൻഐ പങ്കുവെച്ച വീഡിയോയിൽ കാണാം.

ബൈപാസ് റോഡിന്റെ ഉദ്ഘാടനത്തിന് ബെറാംപൂർ എംപി അധിർ രഞ്ജൻ ചൗധരി ബുള്ളറ്റ് ബൈക്കിലാണ് എത്തിയത്. പാർട്ടിയുടെ മറ്റ് ചില നേതാക്കളും ബൈക്കിൽ പരിപാടിയിൽ എത്തിയിരുന്നു. ഏകദേശം 11 കിലോമീറ്റർ ദൂരം നേതാവ് ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിച്ചു.  67 കാരനായ അധീർ രഞ്ജൻ ചൗധരി ബൈക്ക് സ്റ്റണ്ട്  ഇതേ വഴി യാത്ര ചെയ്ത മറ്റ് വാഹനയാത്രികർ വീഡിയോ പകർത്തുകയായിരുന്നു.

ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയതോടെ വിമർശനങ്ങളും ഉയർന്നു. കോൺഗ്രസ് ലോക്‌സഭാ നേതാവെന്ന നിലയിൽ ഉത്തരവാദപ്പെട്ട പദവിയിലിരിക്കെ ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിക്കുന്നത് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് പലരും ചോദിക്കുന്നു. നിങ്ങൾ ഇത്തരത്തിൽ സന്ദേശവും മാതൃകയും നൽകിയാൽ എന്താകും അവസ്ഥ എന്നും പലരും ചോദിച്ചിട്ടുണ്ട്.

ഈ വീഡിയോയുടെ അടിസ്ഥാനത്തിൽ അദിർ രഞ്ജൻ ചൗധരിക്ക് എതിരെ പോലീസ് നടപടിയെടുക്കണമെന്ന് പലരും ആവശ്യപ്പെട്ടിട്ടുണ്ട്. വിമർശനങ്ങൾക്ക് മറുപടിയുമായിട്ടാണ് പോലീസ് പിഴ ചുമത്തിയാൽ താൻ അത് അടക്കുമായിരുന്നു എന്നും എന്നാൽ താൻ പോയ വഴിയിൽ പോലീസ് ഉണ്ടായിരുന്നില്ല എന്നുമുള്ള വിചത്ര മറുപടിയുമായി ചൗധരി എത്തിയത്.

അതേസമയം അധിർ ചൗധരി പലപ്പോഴും വിവാദങ്ങളുടെ കേന്ദ്രബിന്ദുവാണ്. പാർലമെന്റിന്റെ കഴിഞ്ഞ വർഷകാല സമ്മേളനത്തിൽ മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി മോദിയെ വിമർശിച്ചതിനെ തുടർന്ന് മോശം പെരുമാറ്റത്തിന്റെ പേരിൽ അധിറിനെ സസ്പെൻഡ് ചെയ്തിരുന്നു. താൻ പ്രധാനമന്ത്രി മോദിയെ അപമാനിച്ചിട്ടില്ലെന്നും നിശബ്ദത എന്നർഥമുള്ള വാക്ക് മാത്രമാണ് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. പരാമർശങ്ങൾ നീക്കം ചെയ്തു. പിന്നീട് പ്രിവിലേജസ് പാനലിന് മുമ്പാകെ ഹാജരായി മൊഴി വിശദീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ സസ്പെൻഷൻ പിൻവലിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios