Asianet News MalayalamAsianet News Malayalam

വെന്‍റിലേറ്റര്‍ ഉണ്ടാക്കിത്തരുമോയെന്ന് സര്‍ക്കാര്‍; പഠിച്ചിട്ട് പറയാമെന്ന് മാരുതി

വെന്റിലേറ്ററുകൾ നിര്‍മിക്കാനാകുമോ എന്ന് സര്‍ക്കാര്‍ തന്നെ മാരുതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Coronavirus Pandemic Maruti Suzuki Looking To Make Ventilators To Help Government
Author
Delhi, First Published Mar 26, 2020, 6:14 PM IST

കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് വാഹന ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തി, ജീവന്‍രക്ഷാ ഉപകരണങ്ങളുടെ നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ് ലോകത്തെ വിവിധ വാഹന നിര്‍മാതാക്കള്‍. 

വെന്റിലേറ്ററുകൾ നിര്‍മിക്കാനാകുമോ എന്ന് സര്‍ക്കാര്‍ തന്നെ മാരുതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊറോണ  വൈറസിന്റെ വ്യാപനം തടയുന്നതിനും ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിനുമായി വെന്റിലേറ്ററുകള്‍ നിര്‍മിക്കുന്നതിനെ കുറിച്ച് മാരുതി പഠിച്ചുവരികയാണെന്നും രണ്ട് ദിവസത്തിനുള്ള ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും മാരുതി സുസുക്കി ചെയര്‍മാന്‍  ആര്‍ സി ഭാര്‍ഗവ അറിയിച്ചെന്നും സൂചനകളുണ്ട്. 

Coronavirus Pandemic Maruti Suzuki Looking To Make Ventilators To Help Government

വാഹന നിര്‍മാതാക്കള്‍ക്ക് അനായാസം നിര്‍മിക്കാനാകുന്ന ഒന്നല്ല വെന്റിലേറ്ററുകള്‍ എന്നും കഴിഞ്ഞദിവസമാണ് വെന്റിലേറ്റര്‍ നിര്‍മിക്കുന്നത് സംബന്ധിച്ച നിര്‍ദേശം ലഭിക്കുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു. വെന്റിലേറ്റര്‍ എന്ന ഉപകരണത്തെക്കുറിച്ചും അതിന്റെ സാങ്കേതികവിദ്യയെ കുറിച്ചും മാരുതി സുസുക്കിയിലെ വിദഗ്ധര്‍ പഠിക്കുകയാണെന്നും ഇതിനുശേഷം സര്‍ക്കാരിന് മറുപടി നല്‍കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. 

അതേസമയം കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ വെന്‍റിലേറ്ററും മാസ്‍കുകളും ഉള്‍പ്പെടെയുള്ള ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങുകയാണ് ലോകത്തെ പല വാഹന നിര്‍മ്മാതാക്കളും. മഹീന്ദ്ര ഗ്രൂപ്പിലെ ഉത്പാദനം നിര്‍ത്തിവെച്ച പ്ലാന്റുകളില്‍ വെന്റിലേറ്ററുകള്‍ നിര്‍മിക്കാമെന്നും  മഹീന്ദ്ര ഹോളിഡേയിലെ തങ്ങളുടെ റിസോർട്ടുകൾ താൽക്കാലിക പരിചരണ സൗകര്യങ്ങളാക്കി മാറ്റാനും തയ്യാറാണെന്നും മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 

അമേരിക്കയില്‍ കൂടുതല്‍ ആളുകള്‍ക്ക് കൊറോണ സ്ഥിരികരിച്ചതിനെ തുടര്‍ന്ന് വാഹന നിര്‍മാതാക്കളായ ഫോര്‍ഡ്, ജിഎം മോട്ടോഴ്‌സ് എന്നിവര്‍ക്ക് വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയിരുന്നു. ഇരു കമ്പനികളും വെന്റിലേറ്റര്‍ നിര്‍മാണം ആരംഭിച്ചു കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Coronavirus Pandemic Maruti Suzuki Looking To Make Ventilators To Help Government

ഇറ്റാലിയന്‍-അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫിയറ്റ് ക്രൈസ്ലര്‍  ഏഷ്യന്‍ രാജ്യങ്ങള്‍ക്കായി മാസ്‌കുകള്‍ നിര്‍മിക്കാനൊരുങ്ങുകയാണ്. കമ്പനി സിഇഒ മൈക്ക് മാന്‍ലി ജീവനക്കാര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കി.

ഫിയറ്റിന്റെ ഏഷ്യയിലെ ഒരുവിഭാഗം ജീവനക്കാര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പത്ത് ലക്ഷം മാസ്‌കുകള്‍ നിര്‍മിക്കുന്നുണ്ടെന്നും അത് അടുത്ത ആഴ്ചയോടെ വിവിധ സ്ഥലങ്ങളില്‍ എത്തിക്കാന്‍ സാധിക്കുമെന്നുമാണ് വിവരം.  പത്ത് മില്ല്യണ്‍ യൂറോയും(എകദേശം 82 കോടി രൂപ) 150 വെന്റിലേറ്ററുകളും റെഡ് ക്രോസ് സര്‍വീസിനായി നിരവധി വാഹനങ്ങളുമാണ് ഇറ്റാലിയന്‍ ആഡംബര സ്പോര്‍ട്സ് കാര്‍ നിര്‍മാതാക്കളായ ഫെറാരി രാജ്യത്തിന് നല്‍കുന്നത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ത്രീഡി വൈസറുകള്‍ നിര്‍മിക്കാനൊരുങ്ങുകയാണ് ഫ്രഞ്ച് വാഹനനിര്‍മാതാക്കളായ റെനോ. ആദ്യഘട്ടമായി സ്‌പെയിനിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായാണ് റെനോയുടെ ത്രീഡി വൈസറുകള്‍ നല്‍കുക. 

Follow Us:
Download App:
  • android
  • ios