തിരുവനന്തപുരം : വാ​ഹ​ന​പ​രി​ശോ​ധ​ന അ​ട​ക്ക​മു​ള്ള സ​മ​യ​ത്ത് പൊ​ലീ​സി​നെ വെ​ട്ടി​ച്ച് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ അ​പ്പോ​ൾ ത​ന്നെ അ​റി​യാ​നും കു​റ്റ​വാ​ളിക​ളെ തി​രി​ച്ച​റി​യാ​നും സഹായിക്കുന്ന കിടിലന്‍ ആപ്പുമായി കേരള പൊലീസ്. സം​സ്ഥാ​നത്തെ മു​ഴു​വ​ൻ പൊ​ലി​സ് സേ​നാം​ഗ​ങ്ങ​ൾ​ക്കും ‘ക്രൈം ​ഡ്രൈ​വ്’എന്ന ഈ ആപ്പ് സ്‍മാര്‍​ട്ട് ഫോ​ണി​ൽ ല​ഭ്യ​മാ​ക്കാനാണ് നീക്കം.

കൈകാണിക്കുന്ന വാഹനവും അതിന്റെ ഉടമയെയും കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങളും ഇനി നൊടിയിടയില്‍ ഈ ആപ്പിലൂടെ പൊലീസിന് ലഭിക്കും. വൃക്തിഗത കേസ് വിവരങ്ങള്‍, വാഹനവിവരങ്ങള്‍ തുടങ്ങി എല്ലാം ഞൊടിയിടയില്‍ പൊലീസിന്‍റെ വിരല്‍ത്തുമ്പിലെത്തും. ആപ്പില്‍ വാഹനത്തിന്റെ രജിസ്റ്റര്‍ നമ്പര്‍ നല്‍കിയാല്‍ ഉടമ ആരെന്നത് അടക്കമുള്ള പൂര്‍ണ വിവരങ്ങളും അറിയാം. വാഹനത്തിന് കാലാവധിയുള്ള ഇന്‍ഷുറന്‍സുണ്ടോ, കുറ്റകൃത്യങ്ങളില്‍പ്പെട്ട വാഹനമാണോ തുടങ്ങിയ വിവരങ്ങളും കിട്ടും.

വ്യക്തിഗത വിവരങ്ങള്‍ മറച്ചുവെച്ച് പൊലീസിന് വിവരം നല്‍കിയാല്‍ അതും പെട്ടെന്ന് കണ്ടെത്താനാകും. ലൈസന്‍സോ വോട്ടര്‍ ഐഡി കാര്‍ഡോ ആധാറോ പരിശോധിച്ചാല്‍ അയാളുടെ പേരില്‍ സംസ്ഥാനത്തെ എത് പൊലീസ് സ്‌റ്റേഷനില്‍ കേസുണ്ടെങ്കിലും മുഴുവന്‍ വിവരങ്ങളും ഉടന്‍ അറിയാം. കോടതി വ്യവഹാരങ്ങള്‍, ക്രിമിനല്‍ പശ്ചാത്തലം എന്നിവയും ആപ്പിലൂടെ കണ്ടെത്താം.

രാജ്യത്തെവിടെ കേസുണ്ടെങ്കിലും വിവരങ്ങള്‍ ആപ്പിലൂടെ ലഭ്യമാകും. സംസ്ഥാനത്ത് എവിടെ നിന്നും കാണാതാകുന്നവരുടെ വിവരങ്ങള്‍ ആപ്പിലൂടെ അപ്പപ്പോള്‍ തന്നെ പൊലീസിലെ മുഴുവന്‍ ആളുകള്‍ക്കും കിട്ടും. അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തിയാല്‍ ആ വിവരവുമുണ്ടാകും. പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ അടക്കമുള്ള അന്വേഷണത്തിനും ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുടെ വ്യക്തിഗത വിവരങ്ങളും ആപ്പില്‍ രേഖപ്പെടുത്താനാകും.

പൊലീസ് സേ​നാം​ഗ​ങ്ങ​ൾ​ക്ക് യൂ​സ​ർ​നെ​യി​മും പാ​സ്‌​വേ​ർ​ഡും ഉ​പ​യോ​ഗി​ച്ച്  അ​പ്ലി​ക്കേ​ഷ​നി​ൽ പ്ര​വേ​ശി​ക്കാം. ക്രൈം ​ഡ്രൈ​വ് ആ​പ്പ് വ​ഴി വ്യ​ക്തി​ഗ​ത കേ​സ് വി​വ​ര​ങ്ങ​ൾ, വാ​ഹ​ന​വി​വ​ര​ങ്ങ​ൾ തു​ട​ങ്ങി എ​ല്ലാം ഞൊ​ടി​യി​ട​യി​ൽ പൊ​ലി​സി​ന് മ​ന​സി​ലാ​ക്കാം.

ക്രൈം ​ഡ്രൈ​വ് ആ​പ്പ് ഉ​ട​ൻ​ത​ന്നെ സേ​ന​യു​ടെ ഭാ​ഗ​മാ​കും. ഇ​തോ​ടെ വാ​ഹ​ന പ​രി​ശോ​ധ​ന, കു​റ്റാ​ന്വേ​ഷ​ണ​ങ്ങ​ൾ, പ​രി​ശോ​ധ​ന​ക​ൾ അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ വ​ലി​യ 
രീ​തി​യി​ലു​ള്ള വേ​ഗ​ത​യും മാ​റ്റ​ങ്ങ​ളും ഉ​ണ്ടാ​കും. നി​യ​മ​ലം​ഘ​ക​രെ എ​ളു​പ്പ​ത്തി​ൽ ക​ണ്ടെ​ത്താ​നാ​വു​ന്ന​ത് കു​റ്റ​കൃ​ത്യ​ങ്ങ​ൾ കു​റ​യു​ന്ന​തി​ന് കാ​ര​ണ​മാ​കു​മെ​ന്നാ​ണ് പോ​ലി​സി​ന്‍റെ നി​ഗ​മ​നം.

ആപ്പിന്‍റെ പ്രത്യേകതകള്‍

  • വാഹനത്തിന്റെ രജിസ്റ്റര്‍ നമ്പര്‍ നല്‍കിയാല്‍ ഉടമ ആരെന്നതടക്കമുള്ള പൂര്‍ണ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍
  • കാലാവധിയുള്ള ഇന്‍ഷുറന്‍സുണ്ടോ, കുറ്റകൃത്യങ്ങളില്‍പ്പെട്ട വാഹനമാണോ തുടങ്ങിയ വിവരങ്ങളും കിട്ടും
  • ലൈസന്‍സോ വോട്ടര്‍ ഐഡിയോ ആധാറോ പരിശോധിച്ചാല്‍ എത് പോലീസ് സ്റ്റേഷനില്‍ കേസുണ്ടെങ്കിലും മുഴുവന്‍ വിവരങ്ങളും ഉടന്‍ അറിയാം
  • വ്യക്തിഗത വിവരങ്ങള്‍ മറച്ചുവെച്ച് പോലീസിന് വിവരം നല്‍കിയാല്‍ പെട്ടെന്നു പിടിക്കപ്പെടും
  • കോടതി വ്യവഹാരങ്ങള്‍, ക്രിമിനല്‍ പശ്ചാത്തലം എന്നിവയും കണ്ടെത്താം
  • രാജ്യത്തെവിടെ കേസുണ്ടെങ്കിലും വിവരങ്ങള്‍ ആപ്പില്‍ കിട്ടും
  • സംസ്ഥാനത്തെവിടെയും കാണാതാകുന്നവരുടെ വിവരങ്ങള്‍ ആപ്പിലൂടെ അപ്പപ്പോള്‍ കിട്ടും
  • അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തിയാല്‍ ആ വിവരങ്ങള്‍
  • പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ അടക്കമുള്ള അന്വേഷണത്തിനും ക്രമീകരണം
  • പോലീസ് ഉദ്യോഗസ്ഥരുടെ വ്യക്തിഗത വിവരങ്ങളും രേഖപ്പെടുത്താം