ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ ഇന്ത്യയും ഡാറ്റ്‌സനും കമ്പനിയുടെ വാഹന ശ്രേണിയിലെ വിവിധ മോഡലുകള്‍ക്ക് ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. 

ഡാറ്റ്‌സണ്‍ ഗോ സ്വന്തമാക്കുന്നവര്‍ക്ക് 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടും ലഭിക്കും. 10,000 രൂപയ്ക്ക് കോര്‍പ്പറേറ്റ് ഓഫറും കൊവിഡ് മുന്നണി പോരാളികള്‍ക്ക് 5,000 രൂപയും കിഴിവ് ലഭിക്കും. 

ഡാറ്റ്‌സണ്‍ ഗോ പ്ലസ് എംപിവി വാങ്ങുന്നവര്‍ക്ക് 15,000 രൂപ ഫ്‌ലാറ്റ് ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും. എക്‌സ്‌ചേഞ്ച് ചെയ്യുന്നവര്‍ക്ക് 20,000 രൂപ കിഴിവ് ലഭിക്കും.

ഡാറ്റ്‌സണ്‍ ഇന്ത്യ നിരയിലെ ഏറ്റവും ചെറിയ കാറായ റെഡി-ഗോ സ്വന്തമാക്കുന്നവര്‍ക്ക് 30,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 10,000 രൂപ ലോയല്‍റ്റി ബോണസ്, 7.99 ശതമാനം പലിശ നിരക്ക് എന്നിവ ഇതില്‍ ഉള്‍പ്പെടും. ഇതിനുപുറമെ നിസാന്‍ കിക്‌സ് എസ്‌യുവി ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച്, ലോയല്‍റ്റി എന്നിവയും ലഭിക്കും.

നിസാന്‍ അല്ലെങ്കില്‍ ഡാറ്റ്‌സണ്‍ വാഹനം വാങ്ങാന്‍ താല്‍പ്പര്യമുള്ള ഉപഭോക്താക്കളില്‍ ഒരാള്‍ക്ക് ലക്കി ഡിപ് സെലക്ഷന്റെ അടിസ്ഥാനത്തില്‍ ഒരു ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവും ലഭിക്കും. 2020 സെപ്റ്റംബറില്‍ ഇതിന്റെ ഫലങ്ങള്‍ പുറത്തുവരും. ഈ ഓഫറുകള്‍ 2020 ഓഗസ്റ്റ് 31 വരെ ലഭ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.