ചീറിപ്പാഞ്ഞെത്തിയ ജീപ്പ് ഇരുചക്രവാഹന യാത്രികനെ ഇടിച്ചു തെറിപ്പിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഹിമാചൽ പ്രദേശിലെ ധർമശാലയില്‍ അടുത്തിടെ നടന്ന അപകടത്തിന്‍റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. റോഡരികിൽ പാർക്ക് ചെയ്‍തിരുന്ന കാറിനെ മറികടന്നെത്തിയ ഥാര്‍ ജീപ്പും എതിരെ വന്ന ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. 

ധർമ്മശാല പാലംപൂർ റോഡിലായിരുന്നു അപകടം. റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിനെ മറികടന്നെത്തിയ ജീപ്പ് എതിരെ വന്ന ബൈക്ക് യാത്രികനെ കാണാതെ പോയതാണ് അപകട കാരണം. ഒരു നിമിഷത്തെ അശ്രദ്ധയാണ് എതിരെ വന്ന ബൈക്ക് യാത്രികന് വിനയായത്. 

അപകടത്തിൽ മോട്ടോർ സൈക്കിൾ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു.  അപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതരമായ പരിക്കുകളേറ്റു എന്നാണ് റിപ്പോർട്ടുകൾ. കൂട്ടിയിടിയുടെ ആഘാതത്തിൽ ജീപ്പ് ഡ്രൈവർ ബ്രേക്കും ചവിട്ടിയില്ല എന്നാണ് വീഡിയോ ദൃശ്യങ്ങള്‍ നല്‍കുന്ന സൂചന. ഇതോടെ ജീപ്പ് ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് തെറിച്ചു പോകുന്നതും യാത്രികന്‍ ജീപ്പിനടിയില്‍ കുടുങ്ങിപ്പോകുന്നതും വീഡിയോയില്‍ വ്യക്തമാണ്.