Asianet News MalayalamAsianet News Malayalam

ആ സൈനിക വാഹനവും സ്വന്തമാക്കി ധോണി!

ഒരുകാലത്ത് ഇന്ത്യന്‍ സൈന്യം ഉപയോഗിച്ചിരുന്ന കിടിലന്‍ വാഹനം സ്വന്തമാക്കി എം എസ് ധോണി

Dhoni adds Indian Armys Jonga to his vehicle collection
Author
Ranchi, First Published Oct 22, 2019, 10:23 AM IST

ഒരുകാലത്ത് ഇന്ത്യന്‍ സൈന്യം ഉപയോഗിച്ചിരുന്ന നിസാന്‍ ജൊങ്ക എസ്‍യുവി സ്വന്തമാക്കി മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി. 1965 മുതല്‍ 1999 വരെ സൈന്യം ഉപയോഗിച്ചിരുന്ന വാഹനമാണിത്. പഞ്ചാബില്‍ നിന്നാണ് ധോണി ഈ സൈനിക വാഹനം സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

3956 സിസി ഇന്‍-ലൈന്‍ 6 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ജൊങ്കയ്ക്ക് കരുത്തേകുന്നത്. 3200 ആര്‍പിഎമ്മില്‍ 110 എച്ച്പി പവറും 264 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്‍ടിക്കും. നിസാന്റെ ഇരുപത് വര്‍ഷത്തിലേറെ പഴക്കമുള്ള ജൊങ്ക മോഡലാണിത്. ടെറിറ്റോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ കൂടിയായ ധോനി ആര്‍മി ഗ്രീന്‍ കളറിലുള്ള ജൊങ്ക ജന്മനാടായ റാഞ്ചിയിലൂടെ ഡ്രൈവ് ചെയ്യുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.  

കടുത്ത വാഹനപ്രേമിയായ ധോണിയുടെ ശേഖരത്തിലേക്ക് ഓഗസ്റ്റ് ആദ്യവാരമാണ് അമേരിക്കന്‍ ഐക്കണിക്ക് വാഹന നിര്‍മാതാക്കളായ ജീപ്പിന്റെ ഗ്രാന്റ് ചെറോക്കി ട്രാക്ക്‌ഹോക്ക് എത്തിയത്. ട്രാക്ക്‌ഹോക്കിന്‍റെ ആദ്യ  ഇന്ത്യന്‍ ഉടമ ധോണിയാണെന്നതും ശ്രദ്ധേയമാണ്. ഫെറാരി 599 ജിടിഒ, ഹമ്മര്‍ എച്ച് 2, ജിഎംസി സിയേറ എന്നീ ആഡംബര വാഹനങ്ങളും ധോണിയുടെ ഗാരേജിലുണ്ട്.

കാറുകളോട് മാത്രമല്ല സൂപ്പര്‍ ബൈക്കുകളോടും ധോണിക്ക് കമ്പമുണ്ട്. കാവസാക്കി നിഞ്ജ എച്ച് 2, കോണ്‍ഫഡറേറ്റ് ഹെല്‍ക്യാറ്റ്, ബിഎസ്എ, സുസുകി ഹയാബുഷ, നോര്‍ട്ടണ്‍ വിന്റേജ് തുടങ്ങിയ വിലകൂടിയ ബൈക്കുകളുടെ ശേഖരവും ധോണിക്കുണ്ട്.

Follow Us:
Download App:
  • android
  • ios