ഫ്ലോറിഡയിലെ ലൂസിയില്‍ കണ്ടുനിന്നവരെയെല്ലാം ഭീതിയില്‍ നിര്‍ത്തുന്നതായിരുന്നു ആ ഒരു മണിക്കൂര്‍. കാര്‍ സ്റ്റാര്‍ട്ട് ചെയ്തതുന്നെ തെറ്റായ രീതിയിലായിരുന്നു. മുമ്പോട്ടേക്കായിരുന്നില്ല, വാഹനെ ഓടിക്കൊണ്ടിരുന്നത് പുറകോട്ടേക്കായിരുന്നു.

ഒടുവില്‍ പൊലീസുമെത്തി. പിന്നീടാണ് ആ കാര്‍ ഓട്ടത്തിന് പിന്നിലുണ്ടായിരുന്നത് മനുഷ്യനല്ലെന്നും മാക്സ് എന്ന് പേരുള്ള ഒരു പട്ടിയാണെന്നും കൂടിനിന്നവരെല്ലാം അറിഞ്ഞത്. ലോക്ക് ചെയ്ത കാറിനുള്ളില്‍ കുടുങ്ങിയതായിരുന്നു പട്ടി. 

ഒരു മണിക്കൂറോളം കാര്‍ ഗ്രൗണ്ടില്‍ റൗണ്ട് അടിക്കുകയായിരുന്നു. അപകടമുണ്ടാക്കാന്‍ പോന്നതായിരുന്നു ആ സംഭവം. പക്ഷേ അപ്രതീക്ഷിതമായാണ് ഈ സംഭവമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അവസാനം ഒരു മെയില്‍ ബോക്സില്‍ തട്ടിയാണ് കാര്‍ നിന്നത്. നഷ്ടം മുഴുവന്‍ തീര്‍ത്തുനല്‍കാമെന്ന് കാറുടമ ഉറപ്പുനല്‍കിയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

റോഡില്‍ ചില ആളുകള്‍ ഡ്രൈവ് ചെയ്യുന്നതിലും മാന്യമായാണ് മാക്സ് കാര്‍ ഓടിച്ചതെന്നും അതിനൊരു ഡ്രൈവിംഗ് ലൈസന്‍സ് നല്‍കണമെന്നും കണ്ടുനിന്നവരിലൊരാള്‍ പറഞ്ഞു.