ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ചിത്രം പിന്നീട് മറ്റ് സമൂഹമാധ്യമങ്ങളും ഏറ്റെടുത്തു. ദില്ലി ട്രാഫിക് പൊലീസിനെയും ടാ​ഗ് ചെയ്തിട്ടുണ്ട്. 

ദില്ലി: ട്രാഫിക് നിയമങ്ങൾ കർശനമാക്കിയിട്ടും പലപ്പോഴും അത് പാലിക്കാൻ മടിക്കുന്നവരാണ് ഭൂരിഭാ​ഗം പേരും. ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഹെൽമെറ്റ് നിർബന്ധമാണെന്നാണ് നിയമം. എന്നാൽ പലപ്പോഴും ഹെൽമെറ്റ് ധരിക്കാൻ നമ്മൾ മടിക്കാറുണ്ട്. എന്നാൽ ഹെൽമെറ്റ് ധരിച്ച് ബൈക്കിന്റെ പുറകിലിരുന്ന് യാത്ര ചെയ്യുന്ന നായയുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരമായിരിക്കുന്നത്.

ഉടമയുടെ ബൈക്കിന്റെ പിൻ സീറ്റിലിരുന്ന് കൂളായി ചുറ്റുമുള്ള കാഴ്ചകൾ കണ്ട് രസിക്കുകയാണ് ഈ വളർത്തുനായ. ദില്ലിയിലെ തിരക്കേറിയ ന​ഗരത്തിലൂടെയാണ് ആശാന്റെ യാത്ര. ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ചിത്രം പിന്നീട് മറ്റ് സമൂഹമാധ്യമങ്ങളും ഏറ്റെടുത്തു. ദില്ലി ട്രാഫിക് പൊലീസിനെയും ടാ​ഗ് ചെയ്തിട്ടുണ്ട്. എന്നാൽ ചിത്രം പകർത്തിയത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. എന്തായാലും പിൻ സീറ്റിലിരുന്ന് കൂളായി യാത്ര ചെയ്യുന്ന നായയയുടെ ചിത്രം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

Scroll to load tweet…