ഉടമയുടെ തോളിൽ പിടിച്ച് ബൈക്കിന്റെ പിൻ സീറ്റിലിരുന്ന് കൂളായി ചുറ്റുമുള്ള കാഴ്ചകൾ കണ്ട് രസിക്കുകയാണ് ഈ വളർത്തുനായ.
ചെന്നൈ: ട്രാഫിക് നിയമങ്ങൾ കർശനമാക്കിയിട്ടും പലപ്പോഴും അത് പാലിക്കാൻ മടിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ ഹെൽമെറ്റ് നിർബന്ധമായും വയ്ക്കണമെന്നാണ് നിയമം. ഇപ്പോഴാകട്ടെ പിൻ സീറ്റിൽ ഇരിക്കുന്നവർക്കും വേണം ഹെൽമെറ്റ്. പക്ഷേ ഹെൽമെറ്റ് ധരിക്കാൻ നമ്മൾ മടിക്കാറുണ്ട്. എന്നാൽ ഹെൽമെറ്റ് ധരിച്ച് ബൈക്കിന്റെ പുറകിലിരുന്ന് യാത്ര ചെയ്യുന്ന നായയുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരമായിരിക്കുന്നത്.
ഉടമയുടെ തോളിൽ പിടിച്ച് ബൈക്കിന്റെ പിൻ സീറ്റിലിരുന്ന് കൂളായി ചുറ്റുമുള്ള കാഴ്ചകൾ കണ്ട് രസിക്കുകയാണ് ഈ വളർത്തുനായ. തമിഴ്നാട്ടിലെ തിരക്കേറിയ പ്രദേശത്തുകൂടിയാണ് ആശാന്റെ യാത്ര. നായയുമായി യാത്ര ചെയ്യുന്നത് കണ്ട മറ്റൊരു യാത്രക്കാരനാണ് സംഭവം ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. പ്രമോദ് മാധവ് എന്നയാളാണ് വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്നത്. എന്തായാലും പിൻ സീറ്റിലിരുന്ന് കൂളായി യാത്ര ചെയ്യുന്ന നായയയുടെ ചിത്രം സമൂഹമാധ്യമങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ചുകഴിഞ്ഞു.
