Asianet News MalayalamAsianet News Malayalam

ഏതുവിധേനയും ടാറ്റയുടെ ആ കിരീടം കൂടി കൈക്കലാക്കണം, അപ്രതീക്ഷിത നീക്കവുമായി മാരുതി!

അടുത്ത കുറച്ച് വർഷത്തിനുള്ളിൽ മൂന്ന് പുതിയ ഇലക്ട്രിക് ഹാച്ച്ബാക്കുകളും എസ്‌യുവികളും പുറത്തിറക്കാൻ പോകുകയാണ് മാരുതി. മാരുതിയുടെ വരാനിരിക്കുന്ന ഇലക്ട്രിക് കാറുകളെക്കുറിച്ച് വിശദമായി അറിയാം. 

Electric Plans Of Maruti Suzuki
Author
First Published Feb 3, 2024, 4:49 PM IST

ഹാച്ച്ബാക്ക്, എസ്‌യുവി, സെഡാൻ സെഗ്‌മെൻറുകളുടെ വിൽപ്പനയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ കാർ വിൽപ്പന കമ്പനിയായ മാരുതി സുസുക്കി. എന്നാൽ നിലവിൽ ഇലക്ട്രിക് സെഗ്‌മെൻറ് കാറുകളിൽ ടാറ്റ മോട്ടോഴ്‌സിന് കുത്തകയുണ്ട്. ഇന്ത്യയിലെ ഇലക്ട്രിക് സെഗ്‌മെൻറ് കാർ വിപണിയുടെ 75 ശതമാനവും ടാറ്റ കയ്യടക്കി വച്ചിരിന്നു. അത്തരമൊരു സാഹചര്യത്തിൽ, ഇപ്പോൾ ഇലക്ട്രിക് സെഗ്‌മെൻറിലേക്കും പ്രവേശിക്കാൻ പോകുകയാണ് മാരുതി സുസുക്കി. അടുത്ത കുറച്ച് വർഷത്തിനുള്ളിൽ മൂന്ന് പുതിയ ഇലക്ട്രിക് ഹാച്ച്ബാക്കുകളും എസ്‌യുവികളും പുറത്തിറക്കാൻ പോകുകയാണ് മാരുതി. മാരുതിയുടെ വരാനിരിക്കുന്ന ഇലക്ട്രിക് കാറുകളെക്കുറിച്ച് വിശദമായി അറിയാം. 

മാരുതി ഇവിഎക്‌സ് എസ്‌യുവി
മാരുതി സുസുക്കി മിഡ്-സൈസ് എസ്‌യുവി ഇവിഎക്‌സുമായി ഇന്ത്യയിൽ ഇവി അരങ്ങേറ്റം കുറിക്കും. വരാനിരിക്കുന്ന മാരുതി കാർ അഞ്ച് സീറ്റർ സെഗ്‌മെൻറിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ കാറുകൾ വിപണിയിൽ ഹ്യുണ്ടായ് ക്രെറ്റ, ഹാരിയർ ഇവി എന്നിവയുമായി മത്സരിക്കും. നിരവധി മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, വരാനിരിക്കുന്ന മാരുതി eVX ഒറ്റ ചാർജ്ജിൽ പരമാവധി 550 കിലോമീറ്റർ റേഞ്ച് നൽകും.

മാരുതിയുടെ ഇലക്ട്രിക് എംപിവി (വൈഎംസി)
മാരുതി സുസുക്കി വലിയ കുടുംബ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ബോൺ-ഇവി ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കി ഒരു പുതിയ ഇലക്ട്രിക് എംപിവി പുറത്തിറക്കാൻ ഒരുങ്ങുന്നു. ടൊയോട്ട സംയുക്തമായാണ് ഇത് വികസിപ്പിക്കുന്നത്. മാരുതിയുടെ ആദ്യ ഇലക്ട്രിക് എംപിവിയാണിത്. ഇത് 2026 സെപ്റ്റംബറിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന എംപിവി മൂന്ന് വരി കാറായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകൾ. 

സുസുക്കി ചെറിയ ഇലക്ട്രിക് ഹാച്ച് (കെ-ഇവി)
മോഡുലാർ ഇലക്‌ട്രിക് പ്ലാറ്റ്‌ഫോമിൽ (കെ-ഇവി) കുറഞ്ഞ ചെലവിൽ ഇവി വികസിപ്പിക്കുകയാണ് മാരുതി. മാരുതിയുടെ ആദ്യ മോഡൽ ജപ്പാൻ മൊബിലിറ്റി ഷോയിൽ കാണിച്ച eWX ആശയത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ ഇവി ആയിരിക്കാൻ സാധ്യതയുണ്ട്. 2026-27ൽ ഈ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കാനാകും. വരാനിരിക്കുന്ന മാരുതി ഹാച്ച്ബാക്കിൻ വില മറ്റ് ഇലക്ട്രിക് കാറുകളേക്കാൾ കുറവായിരിക്കാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകൾ. 

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios