Asianet News MalayalamAsianet News Malayalam

മീറ്ററില്ലാത്ത ഓട്ടോക്കാരെ നേരിട്ടെത്തി കുടുക്കി ഒരു ജില്ലാ കളക്ടര്‍

സംസ്ഥാനത്തെ ഭൂരിപക്ഷം ഓട്ടോ ഡ്രൈവര്‍മാര്‍ക്കും എതിരെയുള്ള വ്യാപക പരാതികളിലൊന്നാണ് മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെയും ഇല്ലാതെയുമൊക്കെയുള്ള ഓട്ടം.

Ernakulam District Collector Action Against Meter Less Auto Drivers
Author
Kochi, First Published Mar 2, 2019, 11:05 AM IST

കൊച്ചി: സംസ്ഥാനത്തെ ഭൂരിപക്ഷം ഓട്ടോ ഡ്രൈവര്‍മാര്‍ക്കും എതിരെയുള്ള വ്യാപക പരാതികളിലൊന്നാണ് മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെയും ഇല്ലാതെയുമൊക്കെയുള്ള ഓട്ടം. ഇത്തരം ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് എട്ടിന്‍റെ പണിയുമായി ഇത്തവണ നേരിട്ടെത്തിയിരിക്കുകയാണ് ഒരു ജില്ലാ കലക്ടര്‍.

കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയുടെ മിന്നല്‍ പരിശോധനക്കിടെ കൊച്ചിയില്‍ ഇത്തരം നിരവധി ഓട്ടോ ഡ്രൈവര്‍മാരാണ് കുടുങ്ങിയത്. മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, തോപ്പുംപടി, പള്ളുരുത്തി പ്രദേശങ്ങളിലെ ഓട്ടോക്കാര്‍ അമിത ചാര്‍ജ് ഈടാക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു മിന്നല്‍ പരിശോധനയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വെസ്റ്റ് കൊച്ചിയില്‍ 240 ഓട്ടോറിക്ഷകളാണ് പരിശോധിച്ചത്. ടാക്‌സ് അടയ്ക്കാതെ ഓടിയ 15 ഓട്ടോകളെ പിടികൂടി. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത 12 ഓട്ടോകളും ലൈസന്‍സില്ലാത്ത രണ്ട് ഓട്ടോകളും മീറ്ററില്ലാതെ ഓടിയ 12 ഓട്ടോകളും ഉദ്യോഗസ്ഥര്‍ പിടികൂടി. സംഭവങ്ങളില്‍ 41 ഓളം കേസുകളുമെടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Follow Us:
Download App:
  • android
  • ios