ദില്ലി: ദില്ലിയില്‍ നിയന്ത്രണം വിട്ട വാഹനം പാഞ്ഞുകയറി നാല് പേര്‍ക്ക് പരിക്ക്. 29കാരിയായ ഫാഷന്‍ ഡിസൈനറാണ് വാഹനം ഓടിച്ചിരുന്നത്. ലാജ്പത് നഗറിലെ അമര്‍ കോളനിയില്‍ ഏകദേശം രാത്രി പത്തുമണിയോടടുത്താണ് അപകടമുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിക്യാമറയില്‍ പതിഞ്ഞിരുന്നു.

ബിഎംഡബ്ല്യു കാറാണ് യുവതി ഓടിച്ചിരുന്നത്. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. റോഷ്‌നി അറോറ എന്ന ഫാഷന്‍ ഡിസൈനറാണ് വാഹനം ഓടിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. 

അറസ്റ്റിലായ റോഷ്‌നി പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി. ഇവര്‍ മദ്യപിച്ചിരുന്നില്ലെന്ന് വൈദ്യപരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നു. കാറിലിരുന്ന് ഐസ്‌ക്രീം കഴിക്കുന്നതിനിടെ വണ്ടിയിലുണ്ടായിരുന്ന പട്ടി ചാടുകയും അപ്രതീക്ഷിതമായി ആക്‌സലറേറ്റര്‍ കൊടുക്കുകയും ചെയ്യുകയായിരുന്നുവെന്ന് ഇവര്‍ പിന്നീട് വ്യക്തമാക്കി.