Asianet News MalayalamAsianet News Malayalam

കൊവിഡ് 19: ഐസൊലേഷന്‍ വാര്‍ഡും വെന്‍റിലേറ്ററുമടക്കം സൌകര്യമുള്ള താല്‍ക്കാലിക ആശുപത്രിയുമായി മെഴ്സിഡെസ് ബെന്‍സ്

1500 കിടക്ക സൌകര്യമുള്ള ഐസൊലേഷന്‍ വാര്‍ഡ് അടക്കമുള്ള താത്കാലിക ആശുപത്രിയാണ് ഒരുങ്ങുന്നത്. 

for Covid-19 patients Mercedes India sets up 1500 bed hospital in Pune
Author
Pune, First Published Apr 2, 2020, 1:20 PM IST

പൂനെ: കൊവിഡ് 19 രോഗികളെ ചികിത്സിക്കാന്‍ താല്‍ക്കാലികെ ആശുപത്രിയുമായി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മെഴ്സിഡെസ് ബെന്‍സ്. പൂനെയ്ക്ക് സമീപമുള്ള ചകന്‍ഖഡിലെ മാലുഗേ ഇംഗാലേ ഗ്രാമത്തിലാണ് മെഴ്സിഡെസ് ബെന്‍സിന്‍റെ താത്കാലിക ആശുപത്രിയൊരുങ്ങുന്നത്. 1500 കിടക്ക സൌകര്യമുള്ള ഐസൊലേഷന്‍ വാര്‍ഡ് അടക്കമുള്ള താത്കാലിക ആശുപത്രിയാണ് ഒരുങ്ങുന്നത്. 

ജില്ലാ ഭരണകൂടവുമായി ചേര്‍ന്നാണ് നിര്‍മ്മാണം. 374 കിടക്ക സൌകര്യമുള്ള താത്കാലിക ആശുപത്രി മെഴ്സിഡെസ് ബെന്‍സ് നേരത്തെ നിര്‍മ്മിച്ചിരുന്നു. ഒപി സൌകര്യം, ആശുപത്രി ഉപകരണങ്ങള്‍ വീല്‍ ചെയറുകള്‍, സ്ട്രെച്ചറുകള്‍, സാനിറ്റൈസറുകള്‍, പേര്‍സണല്‍ പ്രൊട്ടക്ടീവ് എക്വിപ്മെന്‍റുകള്‍, വെന്‍റിലേറ്റര്‍ സൌകര്യം എന്നിവയടക്കമുള്ളവ ആശുപത്രിയില്‍ ലഭ്യമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ കൊവിഡ് 19 രോഗികളെ ചികിത്സിക്കാനായി വെന്‍റിലേറ്ററുകള്‍ ബെന്‍സ് ലഭ്യമാക്കിയിരുന്നു. 

പൂനെയ്ക്ക് സമീപമുള്ള ഗ്രാമങ്ങളിലെ ദിവസ വേതനക്കാരെയും ബെന്‍സ് സംരക്ഷിക്കുന്നുണ്ട്. ലോക്ക് ഡൌണിനെത്തുടര്‍ന്ന് കഷ്ടപ്പാടിലായ നിരവധി കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായമുള്‍പ്പെടെയാണ് മെഴ്സിഡെസ് ബെന്‍സ് ലഭ്യമാക്കിയത്. ഗ്രാമങ്ങളില്‍ നിന്നുള്ള മാലിന്യ നിര്‍മാര്‍ജനത്തിനായും നിരവധി പദ്ധതികള്‍ മെഴ്സിഡെസ് ബെന്‍സ് അവതരിപ്പിച്ചിരുന്നു. 1600 കുടുംബങ്ങള്‍ക്കാണ് മെഴ്സിഡെസ് ബെന്‍സ് ദിവസം തോറും റേഷന്‍ സൌകര്യം ലഭ്യമാക്കിയിട്ടുള്ളത്. കൊവിഡ് 19 സാഹചര്യം മാറിയ ശേഷം താത്കാലിക ആശുപത്രിയിലെ ഉപകരണങ്ങള്‍ ആദിവാസി മേഖലയിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഇടങ്ങളിലേയും ആശുപത്രികള്‍ക്കും ഹോസ്റ്റലുകള്‍ക്കും നല്‍കാനാണ് തീരുമാനമെന്നും മെഴ്സിഡെസ് ബെന്‍സ് വക്താവ് വൃക്തമാക്കി. 
 

Follow Us:
Download App:
  • android
  • ios