2021-ൽ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ച് കമ്പനി പുറത്തുകടക്കുന്ന സമയത്ത്, തങ്ങളുടെ ചില ആഗോള കാറുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ കഴിയുമെന്ന് വ്യക്തമാക്കിയിരുന്നു. ഫോർഡ് മസ്താങ് മാക്-ഇ ക്രോസ്ഓവർ ഇലക്ട്രിക് എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചേക്കും. ഇത് ഒരു സിബിയു ആയി വരും. ഇതിന് 70 ലക്ഷം മുതൽ ഒരുകോടി രൂപ വരെ വില വരാൻ സാധ്യതയുണ്ട്. കിയ EV6, വോൾവോ XC40 റീചാർജ്, BMW iX1 അല്ലെങ്കിൽ i4 എന്നിവയ്ക്ക് ഇലക്ട്രിക് ക്രോസ്ഓവർ എതിരാളിയാകും. 

ക്കണിക്ക് അമേരിക്കൻ വാഹന ബ്രാൻഡായ ഫോർഡ് മോട്ടോർ കമ്പനി അതിന്‍റെ ചില പ്രീമിയം ഓഫറുകളുമായി ഇന്ത്യൻ വിപണിയിൽ വീണ്ടും പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ജെഎസ്‌ഡബ്ല്യുവുമായുള്ള ചെന്നൈ പ്ലാന്‍റ് വിൽപ്പന കരാർ ഫോർഡ് അടുത്തിടെ റദ്ദാക്കുകയും എൻഡവർ എസ്‌യുവിക്ക് പേറ്റന്‍റ് നൽകുകയും ചെയ്‍തു. അതോടൊപ്പം, കമ്പനി മുതിർന്ന തസ്‍തികകളിലേക്ക് ചില തൊഴിലവസരങ്ങളും പോസ്റ്റ് ചെയ്‍തിട്ടുണ്ട്. ഇപ്പോൾ, കമ്പനി ഫോർഡ് മസ്‍താങ് മാക്-ഇ വ്യാപാരമുദ്ര ഇന്ത്യയിൽ രജിസ്റ്റർ ചെയ്‍തതായാണ് പുതിയ റിപ്പോര്‍ട്ടുകൾ.

2021-ൽ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ച് കമ്പനി പുറത്തുകടക്കുന്ന സമയത്ത്, തങ്ങളുടെ ചില ആഗോള കാറുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ കഴിയുമെന്ന് വ്യക്തമാക്കിയിരുന്നു. ഫോർഡ് മസ്താങ് മാക്-ഇ ക്രോസ്ഓവർ ഇലക്ട്രിക് എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചേക്കും. ഇത് ഒരു സിബിയു ആയി വരും. ഇതിന് 70 ലക്ഷം മുതൽ ഒരുകോടി രൂപ വരെ വില വരാൻ സാധ്യതയുണ്ട്. കിയ EV6, വോൾവോ XC40 റീചാർജ്, BMW iX1 അല്ലെങ്കിൽ i4 എന്നിവയ്ക്ക് ഇലക്ട്രിക് ക്രോസ്ഓവർ എതിരാളിയാകും.

നിലവിൽ മെക്സിക്കോയിലും ചൈനയിലും അസംബിൾ ചെയ്‍തിരിക്കുന്ന ആഗോള മോഡലിന് സമാനമായിരിക്കും ഫോർഡ് മസ്താങ് മാക്ക്-ഇ. ഇന്ത്യയിലെ ഇലക്ട്രിക് ക്രോസ്ഓവറിനായി കമ്പനി സികെഡി റൂട്ടും പരിഗണിക്കാൻ സാധ്യതയുണ്ട്.

ഫോർഡ് മസ്താങ് മാക്-ഇ 4 വേരിയന്‍റുകളിലും RWD & eAWD വേരിയന്‍റുകളിലും ലഭ്യമാണ്. സ്റ്റാൻഡേർഡ് റേഞ്ച്, എക്സ്റ്റൻഡഡ് റേഞ്ച് വേരിയന്‍റുകളും ലഭ്യമാണ്. എൻട്രി ലെവൽ മാക്ക്-ഇ സെലക്‌റ്റിൽ 70kWh ബാറ്ററിയും 266bhp യും 430Nm റേറ്റുമുള്ള റിയർ ആക്‌സിൽ മൗണ്ടഡ് ഇലക്ട്രിക് മോട്ടോറും ഘടിപ്പിച്ചിരിക്കുന്നു. e4WD വേരിയന്‍റ് 580Nm ഉയർന്ന ടോർക്ക് വാഗ്ദാനം ചെയ്യുന്നു. RWD വേരിയൻറ് 402km വരെ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുമ്പോൾ, eAWD വേരിയന്‍റ് ഒറ്റ ചാർജിൽ 360km വാഗ്ദാനം ചെയ്യുന്നു. RWD സജ്ജീകരണത്തോടുകൂടിയ വിപുലീകൃത ശ്രേണി വേരിയന്‍റ് ഒറ്റ ചാർജിൽ 505 കിലോമീറ്റർ റേഞ്ച് വാഗ്‍ദാനം ചെയ്യുന്നു. ഒറ്റ ചാർജിൽ 446 കിലോമീറ്റർ വരെ സഞ്ചരിക്കാൻ eAWD വേരിയൻ്റ് വാഗ്ദാനം ചെയ്യുന്നു. ഇലക്‌ട്രിക് ക്രോസ്ഓവറിന് ഇലക്‌ട്രോണിക് പരിമിതമായ പരമാവധി വേഗത 185 കിലോമീറ്റർ ആണ്.

റേഞ്ച്-ടോപ്പിംഗ് ഫോർഡ് മസ്താങ് മാക്-ഇ ജിടി വേരിയന്‍റിൽ 91kWh ബാറ്ററി പായ്ക്കുണ്ട്. eAWD വേരിയന്‍റ് 480bhp ഉം 813Nm torque ഉം, GT പെർഫോമൻസ് എഡിഷൻ 860Nm ടോ‍‍ർക്കും വാഗ്ദാനം ചെയ്യുന്നു. ഒറ്റത്തവണ ചാർജ് ചെയ്താൽ 435 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഈ വാഹനത്തിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. പൂജ്യം മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ നാല് സെക്കൻഡിനുള്ളിൽ കഴിയുമെന്നും കഗമ്പനി അവകാശപ്പെടുന്നു.

youtubevideo