Asianet News MalayalamAsianet News Malayalam

കിയ കാര്‍ണിവല്‍ സ്വന്തമാക്കി അജയ് ജഡേജ

ഈ വാഹനം സ്വന്തമാക്കുന്ന ആദ്യ സെലിബ്രിറ്റികളിലൊരാളായി മാറിയിരിക്കുകയാണ് മുന്‍ ക്രിക്കറ്റ് താരം അജയ് ജഡേജ. 

Former Indian Cricketer Ajay Jadeja Takes Delivery Of Kia Carnival
Author
Udaipur, First Published Jun 11, 2020, 4:36 PM IST

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‌സ് ഇന്ത്യയിലെത്തിച്ച ആഡംബര എംപിവി മോഡലാണ് കാര്‍ണിവല്‍. ഇന്ത്യന്‍ എംപിവികളിലെ മുടിചൂടാ മന്നന്‍ ടൊയോട്ട ഇന്നോവ ക്രിസ്റ്റയെ മലര്‍ത്തിയടിച്ച് കുതിച്ചുപായുകയാണ് കാര്‍ണിവല്‍. ഈ വാഹനം സ്വന്തമാക്കുന്ന ആദ്യ സെലിബ്രിറ്റികളിലൊരാളായി മാറിയിരിക്കുകയാണ് മുന്‍ ക്രിക്കറ്റ് താരം അജയ് ജഡേജ. രാജസ്ഥാനിലെ ഉദയ്‍പൂരിലുള്ള അദ്ദേഹത്തിന്റെ വീട്ടിലാണ് കിയ കാര്‍ണിവല്‍ ഡെലിവറി ചെയ്‍തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 33.95 ലക്ഷം രൂപ എക്‌സ്‌ഷോറും വിലയുള്ള കാര്‍ണിവലിന്റെ ലിമോസിന്‍ വേരിയന്റാണ് അജയ് ജഡേജ സ്വന്തമാക്കിയിരിക്കുന്നത്.

2020 ഫെബ്രുവരിയിൽ നടന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ കിയ മോട്ടോർസ് ഇന്ത്യയിലെ തങ്ങളുടെ രണ്ടാമത്തെ ഉൽപ്പന്നമായ പ്രീമിയം കാർണിവൽ എംപിവിയെ പുറത്തിറക്കിയത്. വിപണിയില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് വാഹനം. 

പ്രീമിയം, പ്രസ്റ്റീജ്, ലിമോസിൻ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ലഭിക്കുന്ന കാർണിവലിന് 7, 8, 9 എന്നിങ്ങനെ മൂന്ന് സീറ്റിംഗ് ഓപ്‌ഷനുകളാണ് കിയ നൽകിയിരിക്കുന്നത്. ബേസ് പ്രീമിയം പതിപ്പിൽ 7 അല്ലെങ്കിൽ 8 ആയിരിക്കും. 7 അല്ലെങ്കിൽ 9 സീറ്റ് ഫോർമാറ്റിൽ ആണ് പ്രസ്റ്റീജ് എത്തുന്നത്. അതേസമയം ഏറ്റവും ഉയർന്ന പതിപ്പായ ലിമോസിൻ 7-സീറ്റർ ആയിരിക്കും.

അടിസ്ഥാന വകഭേദമായ പ്രീമിയത്തിൽ (ഏഴ്, എട്ട് സീറ്റുകളിൽ ലഭിക്കും) ടച്ച് സ്‍ക്രീ ഇൻഫോടൈൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലെ, ക്രൂസ് കൺട്രോൾ, പുഷ് ബട്ടൻ സ്റ്റാർട്ട്, 18 ഇഞ്ച് ക്രിസ്റ്റൽ കട്ട് അലോയ് വീലുകൾ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും.

രണ്ടാമത്തെ വകഭേദമായ പ്രസ്റ്റീജിൽ എൽഇഡി പ്രൊജക്റ്റർ ഹെഡ്‌ലാംപ്, ഐസ് ക്യൂബ് എൽഇഡി ഫോഗ് ലാംപ്, എൽഇഡി ടെയിൽ ലാംപ്, ഡ്യുവൽ പാനൽ ഇലക്ട്രിക് സൺറൂഫ്, കോർണർ ബ്രേക്ക് കൺട്രോൾ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. ഏഴ്, ഒമ്പത് സീറ്റ് വകഭേദങ്ങളിൽ പ്രസ്റ്റീജ് ലഭിക്കും. 

എം‌പിവിയുടെ ഏറ്റവും ഉയർന്ന മോഡലാണ് ലിമോസിൻ പതിപ്പ്. സ്റ്റാൻഡേർഡായി ആഡംബര VIP സീറ്റുകളുള്ള ഏഴ് സീറ്റർ വാഹനമാണിത്. വാഹനത്തിലെ എല്ലാ അപ്ഹോൾസ്റ്ററികളും നാപ്പ ലെതറിനാൽ നിർമ്മിച്ചതാണ്. രാജ്യത്ത് വിൽപ്പനയ്‌ക്കെത്തിയതിന് ശേഷം വെറും മൂന്ന് മാസത്തിനുള്ളിൽ മൊത്തം 3,000 കാർണിവലുകൾ വിൽക്കാൻ കിയയ്ക്ക് കഴിഞ്ഞു. മാർച്ചിൽ മാത്രം 1,117 യൂണിറ്റ് പ്രീമിയം എംപിവി കമ്പനി വിപണിയിൽ എത്തിച്ചു. 24.95 ലക്ഷം മുതൽ 33.95 ലക്ഷം വരെയാണ് കാർണിവലിന്റെ വില. 

Follow Us:
Download App:
  • android
  • ios