Asianet News MalayalamAsianet News Malayalam

ജെനസിസ് G70മായി ഹ്യുണ്ടായി

ഹ്യുണ്ടായിയുടെ ഉടമസ്ഥതയിലുള്ള ജെനസിസ് ബ്രാൻഡ് പുതിയ ജെനസിസ് G70 -യുടെ ഔദ്യോഗിക ചിത്രങ്ങൾ പുറത്തിറക്കി. 

Genesis G70 facelift sedan unveiled
Author
Mumbai, First Published Sep 14, 2020, 3:11 PM IST

ഹ്യുണ്ടായിയുടെ ഉടമസ്ഥതയിലുള്ള ജെനസിസ് ബ്രാൻഡ് പുതിയ ജെനസിസ് G70 -യുടെ ഔദ്യോഗിക ചിത്രങ്ങൾ പുറത്തിറക്കി. ആകർഷകമാണ് ജെനസിസ് G70 രൂപകൽപന. 

പുതുതായി രൂപകൽപ്പന ചെയ്ത ഡിഫ്യൂസറും പുതിയൊരു കൂട്ടം വീലുകളുമാണ് വാഹനത്തിലുള്ളത്. ഹെഡ്‌ ലാമ്പുകൾക്ക് സമാനമായ ടെയിൽ ലാമ്പ് ഡിസൈൻ, അരികുകളിൽ സ്‌പോയിലർ ആകൃതിയിലുള്ള സ്കൾപ്ചർഡ് ബൂട്ട് ലിഡ്, ബ്ലാക്ക് നിറത്തിൽ ചരിഞ്ഞ പില്ലറുകൾ ഒരു ഫ്ലോട്ടിംഗ് റൂഫ് അനുഭവമാണ് വാഹനത്തിന് നൽകുന്നത്. പുതിയ ജെനസിസ് G70 -ന്റെ ക്യാബിനും വളരെ മികച്ചതാണ്. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, അതുല്യമായ ജെനസിസ് UI ഡിസൈൻ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് ഒടിആർ അപ്‌ഡേറ്റുകൾ, അപ്‌ഡേറ്റു ചെയ്‌ത വയർലെസ് ചാർജിംഗ് സൗകര്യം, വാലറ്റ് മോഡ്, ഉയർന്ന മാർക്കറ്റ് ടെക്സ്ചറുകളും ഫിനിഷുകളും തുടങ്ങിയവ ഇതിൽ ഉൾക്കൊള്ളുന്നു.

ഫെയ്‌സ്ലിഫ്റ്റഡ് മോഡലിന്‍റെ മുന്നിലെ ഡിസൈൻ G80 ന് സമാനമാണ്. അത് വാഹനത്തെ മനോഹരമാക്കുന്നു. സ്റ്റൈലിംഗ് ഹൈലൈറ്റുകളായി കാണപ്പെടുന്നതാകട്ടെ ക്വാഡ് ലാമ്പുകളാണ്. ഷാർപ്പ് രൂപം നൽകുന്നതിന് ഗ്രില്ല് അപ്‌ഡേറ്റു ചെയ്‌തു. മൊത്തത്തിലുള്ള മാറ്റങ്ങളുമായി ഇത് നന്നായി യോജിക്കുന്നതാണ്. ജെനസിസ് G70 -യുടെ ഔദ്യോഗിക ചിത്രങ്ങൾ വാഹനപ്രേമികൾ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു.

എന്നാല്‍ പുതിയ ജെനസിസ് G70 സെഡാന്റെ പവർട്രെയിൻ സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. അടുത്ത വർഷം അന്താരാഷ്ട്ര വിപണിയിൽ എത്തുന്നതിനു മുമ്പ് ആഗോള അരങ്ങേറ്റം അടുത്ത മാസം കൊറിയയിൽ നടക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ജെനസിസ് ആഡംബര ബ്രാൻഡിനെ ഉടൻ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ഹ്യുണ്ടായി തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ ഈ ബോഡി ശൈലി എത്രത്തോളം ജനപ്രിയമാകുമെന്ന് കണക്കിലെടുത്ത് എസ്‌യുവിയും അവതരിപ്പിക്കുന്നതിനെ കുറിച്ച് കമ്പനി ആലോചിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Follow Us:
Download App:
  • android
  • ios