Asianet News MalayalamAsianet News Malayalam

അപകടങ്ങള്‍ ഇല്ലാതാക്കാന്‍ ഒരു മൂന്ന് സെക്കന്റ് തരൂ... വാഹനം ഓടിക്കുന്നവര്‍ക്ക് എംവിഡിയുടെ ജാഗ്രതാ നിര്‍ദേശം

ടെയില്‍ ഗേറ്റിങ് ഒഴിവാക്കി സുരക്ഷിത അകലം പാലിച്ച് വാഹനം ഓടിക്കാനുള്ള ഒരു ടിപ്പാണ് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ഇന്ന് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്.

Give three seconds for avoiding many road accidents here is what mvd suggests to drivers afe
Author
First Published Nov 4, 2023, 12:35 AM IST

തിരുവനന്തപുരം: റോഡില്‍ അപകടങ്ങളുണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് തൊട്ട് മുന്നിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിക്കാതെയുള്ള ഡ്രൈവിങ്. ടെയില്‍ ഗേറ്റിങ് എന്ന് വിളിക്കുന്ന ഈ പ്രവണത മുന്നില്‍ പോകുന്ന വാഹനത്തിന്റെ പിന്നില്‍ ഇടിച്ചുള്ള നിരവധി അപകടങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. മഴ സമയങ്ങളില്‍ ഇത്തരം അപകടങ്ങള്‍ക്ക് സാധ്യത കൂടുതലുമാണ്.

തൊട്ട് മുന്നില്‍ പോകുന്ന വാഹനം എന്തെങ്കിലും കാരണവശാല്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യുകയോ ഏതെങ്കിലും വശത്തേക്ക് തിരിയുകയോ ചെയ്താല്‍ അകലം കുറവാണെങ്കില്‍ നമ്മുടെ വാഹനം നിര്‍ത്താന്‍ സാധിക്കാതെ വരികയും ഇടിച്ചുകയറി അപകടങ്ങളുണ്ടാവുകയും ചെയ്യും. ടെയില്‍ ഗേറ്റിങ് ഒഴിവാക്കി സുരക്ഷിത അകലം പാലിച്ച് വാഹനം ഓടിക്കാനുള്ള ഒരു ടിപ്പാണ് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ഇന്ന് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്.

മോട്ടോര്‍ വാഹന വകുപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...

എന്താണ് "Tail Gating" ?
റോഡിൽ ഒരു വാഹനത്തിന്റെ  തൊട്ടുപിറകിൽ വളരെ ചേർന്ന് വണ്ടിയോടിക്കുന്നതാണ് Tail gating. ഇത് അത്യന്തം അപകടമുണ്ടാവാൻ സാധ്യതയുള്ള പ്രവർത്തിയാണ്. എപ്പോഴും ഒരു വാഹനത്തിന് പിറകിൽ "Safe Distance '' ഉണ്ട് എന്ന് ഉറപ്പു വരുത്തുക. തന്റെ വാഹനം പോകുന്ന വേഗതയിൽ പെട്ടെന്ന് ബ്രേയ്ക്ക് ചെയ്യേണ്ടി വരുമ്പോൾ വാഹനം സുരക്ഷിതമായി നിൽക്കാൻ സാധ്യതയുള്ള ദൂരമാണിത്. ഇത് വാഹനത്തിൻ്റെ വേഗത, ബ്രേയ്ക്കിന്റെ എഫിഷ്യൻസി, ടയർ തേയ്മാനം, വാഹനത്തിലുള്ള ലോഡ്, കാലാവസ്ഥ, റോഡ് കണ്ടീഷൻ എന്നിവ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

3 സെക്കന്റ് റൂൾ:
നമ്മുടെ റോഡുകളിൽ 3 സെക്കന്റ് റൂൾ പാലിച്ചാൽ നമുക്ക് "Safe Distance"ൽ വാഹനമോടിക്കാൻ കഴിയും.

മുൻപിലുള്ള വാഹനം റോഡിലുള്ള ഒരു പോയിന്റ് (അത് വശത്തുള്ള ഏതെങ്കിലും കാണുന്ന വസ്തു - സൈൻ ബോർഡ്, ഏതെങ്കിലും ഇലക്ട്രിക് / ടെലിഫോൺ പോസ്റ്റ്, അല്ലെങ്കിൽ റോഡിലുള്ള മറ്റേതെങ്കിലും മാർക്കിങ്ങ് തുടങ്ങിയവ) പാസ് ആയതിനു ശേഷം മിനിമം 3 സെക്കന്റുകൾക്ക് ശേഷമേ നമ്മുടെ വാഹനം ആ പോയിന്റ് കടക്കാൻ പാടുള്ളൂ. ഇതാണ് 3 സെക്കന്റ് റൂൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

മഴക്കാലത്ത് ഇത് 4 സെക്കന്റെങ്കിലും ആവണം.

Read also: ഇനി ഞാന്‍ എന്ത് ചെയ്യും സാറെ?..' ആ രണ്ട് സംശയങ്ങള്‍ക്ക് എംവിഡിയുടെ മറുപടി !

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം....

Follow Us:
Download App:
  • android
  • ios