Asianet News MalayalamAsianet News Malayalam

കരുത്തു കൂടി, സൗന്ദര്യവും; ഇവള്‍ ഹീറോയിനാടാ ഹീറോയിന്‍...!

രാജ്യത്തെ ആഭ്യന്തര ഇരുചക്രവാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ ഹീറോയുടെ ജനപ്രിയ മോഡലായ പ്ലെഷറിന്‍റെ പുതിയ പതിപ്പ് 110 സിസി എന്‍ജിനില്‍ അവതരിപ്പിച്ചു.

Hero launches new scooter Pleasure Plus 110
Author
Mumbai, First Published May 14, 2019, 4:07 PM IST

രാജ്യത്തെ ആഭ്യന്തര ഇരുചക്രവാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ ഹീറോയുടെ ജനപ്രിയ മോഡലായ പ്ലെഷറിന്‍റെ പുതിയ പതിപ്പ് 110 സിസി എന്‍ജിനില്‍ അവതരിപ്പിച്ചു. വനിതകളെ ലക്ഷ്യമിട്ടെത്തുന്ന പ്ലെഷര്‍ പ്ലസിന് 101 കിലോഗ്രാം മാത്രമാണ് ഭാരം.

എന്‍ജിന് പുറമേ പുതിയ ഡിസൈനും കളര്‍ ഓപ്ഷനും നേടി ആകര്‍ഷമായ ലുക്കില്‍ ഷീറ്റ് മെറ്റല്‍ വീല്‍, കാസ്റ്റ് വീല്‍ എന്നീ രണ്ട് വകഭേദങ്ങളില്‍  എത്തുന്ന മോഡലുകള്‍ക്ക് യഥാക്രമം 47,300 രൂപയും 49,300 രൂപയുമാണ് ദില്ലി എക്സ്ഷോറും വില. 

മുന്‍വശത്തെ സില്‍വര്‍ പ്ലാസ്റ്റിക് ക്ലാഡിങ്, പരിഷ്‌കരിച്ച സൈഡ് പാനല്‍, ഹെഡ്ലൈറ്റ് ഡിസൈന്‍, ഇന്‍ഡികേറ്റര്‍ എന്നിവ പ്ലെഷര്‍ പ്ലസിനെ വ്യത്യസ്തമാക്കും. യുഎസ്ബി ചാര്‍ജിങ് സ്ലോട്ടും വാഹനത്തിലുണ്ട്. 

7500 ആര്‍പിഎമ്മില്‍ 8 ബിഎച്ച്പി പവറും 5500 ആര്‍പിഎമ്മില്‍ 8.7 എന്‍എം ടോര്‍ക്കുമേകുന്ന 110.9 സിസി എന്‍ജിനാണ് ഹൃദയം. ഇന്റഗ്രേറ്റഡ് ബ്രേക്കിങ് സംവിധാനം സുരക്ഷ വര്‍ധിപ്പിക്കും.  മുന്നിലും പിന്നിലും ഡ്രം ബ്രേക്കാണ്. 

ഗ്രീന്‍, മാറ്റ്, റെഡ്, സോളിഡ് റെഡ്, ബ്ലൂ, ഗ്രേ, ബ്ലാക്ക്, വൈറ്റ് എന്നീ ഏഴ് നിറങ്ങളില്‍ വാഹനം ലഭ്യമാകും. ഹോണ്ട ആക്ടീവ ഐ, ടിവിഎസ് സ്‌കൂട്ടി സെസ്റ്റ്, സുസുക്കി ലെറ്റ്‌സ് എന്നിവയാണ് പുതിയ പ്ലെഷര്‍ പ്ലസിന്റെ മുഖ്യ  എതിരാളികള്‍. ബുക്കിങ് ആരംഭിച്ച പ്ലെഷര്‍ പ്ലസ് ഈ മാസം അവസാനത്തോടെ ഉപഭോക്താക്കള്‍ക്ക് നല്‍കിത്തുടങ്ങും. 

Follow Us:
Download App:
  • android
  • ios