Asianet News MalayalamAsianet News Malayalam

വാഹന വില കൂട്ടാനൊരുങ്ങി ഹീറോ

വാഹന വില കൂട്ടാനൊരുങ്ങി രാജ്യ​ത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോ​ട്ടോകോർപ്

Hero MotoCorp to hike two wheeler prices
Author
Delhi, First Published Jun 25, 2021, 9:02 AM IST

ദില്ലി: വാഹന വില കൂട്ടാനൊരുങ്ങി രാജ്യ​ത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോ​ട്ടോകോർപ്​. ജൂലൈ മുതൽ വില 3000 രൂപ വീതം വർധിപ്പിക്കാനാണ്​ നീക്കം നടക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനിയുടെ എല്ലാ മോഡലുകള്‍ക്കും വില കൂടിയേക്കും. അസംസ്​കൃത വസ്​തുക്കളുടെ വില ഉയർന്നതിനാൽ ഉൽപാദനച്ചെലവ് വർധിച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് കമ്പനി പറയുന്നത്.  വസ്‍തുക്കളുടെ വിലയില്‍ അടിക്കടിയുണ്ടാകുന്ന വര്‍ധനവ് കാരണം ഇരുചക്രവാഹനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായെന്ന് ഹീറോ പറയുന്നു.

കമ്പനിയുടെ ഓരോ മോഡലിനും അനുസരിച്ച്​ വർധനവി​ന്‍റെ തോതിൽ മാറ്റമുണ്ടാകും. ഈ വർഷം ആദ്യം പാസഞ്ചർ വാഹനങ്ങളിലെയും ഇരുചക്ര വാഹനങ്ങളിലെയും നിരവധി നിർമാതാക്കൾ വിലവർധനവ്​ പ്രഖ്യാപിച്ചിരുന്നു. അസംസ്​കൃത വസ്​തുക്കളുടെ വിലയും ഉയർന്ന ഉൽപാദനച്ചെലവും ചൂണ്ടിക്കാട്ടിയായിരുന്നു ഈ വില കൂട്ടലും. 

കഴിഞ്ഞ ദിവസമാണ്​ രാജ്യത്തെ ഏറ്റവുംവലിയ പാസഞ്ചർ വാഹന നിർമാതാക്കളായ മാരുതി സുസുക്കി വീണ്ടും വിലവർധനവ്​ പ്രഖ്യാപിച്ചത്​.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

Follow Us:
Download App:
  • android
  • ios