കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ അധ്യാപക ദിനം ആഘോഷിച്ചു. കൊവിഡ്19ന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകളും കോളേജുകളും അടഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍ ഹോണ്ട ടൂവീലേഴ്‌സ് ഡിജിറ്റലായി റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിശീലനം സംഘടിപ്പിക്കുകയായിരുന്നു. 'ഹോണ്ട റോഡ് സേഫ്റ്റി ഇ ഗുരുകുല്‍' എ പേരില്‍ ഇന്ത്യയിലെ സ്‌കൂളുകളിലും കോളേജുകളിലുമുള്ള അധ്യാപകര്‍ക്കു മാത്രമായിട്ടായിരുന്നു പരിശീലന പരിപാടി എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

രാജ്യശില്‍പ്പികളായ അധ്യാപകര്‍ക്കിടയില്‍ റോഡ് സുരക്ഷാ അവബോധം വളര്‍ത്തുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. ഹോണ്ടയുടെ സുരക്ഷാ പരിശീലകര്‍ വിവിധ സംസ്ഥാനങ്ങളിലായി 27 നഗരങ്ങളിലെ 1650 സ്‌കൂള്‍, കോളജ് അധ്യാപകര്‍ക്ക് പരിശീലനം നല്‍കി. അധ്യാപകരോടുള്ള ആദരവ് പ്രകടിപ്പിച്ചുകൊണ്ട് 600ഓളം സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികളും ഡിജിറ്റല്‍ പരിപാടിയില്‍ പങ്കെടുത്തു.

കോവിഡിനെ തുടര്‍ന്നുള്ള പുതിയ സാഹചര്യത്തില്‍ പുതിയ അധ്യയന മാര്‍ഗങ്ങളുമായി പൊരുത്തപ്പെടാന്‍ അധ്യാപകര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെും റോഡ് സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് അധ്യാപകര്‍ക്ക് അറിവു നല്‍കാനായിരുന്നു ശ്രമമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ബ്രാന്‍ഡ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.