ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട യൂറോപ്പിലെ 2020 സിബിആർ 1000 ആർആർ-ആർ മോഡലുകളെ തിരിച്ചുവിളിച്ചു. എഞ്ചിനിലെ കണക്റ്റിംഗ് റോഡുകളുടെ  പ്രശ്നം മൂലമാണ് നടപടി.

മുൻകരുതൽ നടപടിയായാണ് തിരിച്ചുവിളിക്കാൻ ഉത്തരവിട്ടതെന്നും ഒരു മോട്ടോർ സൈക്കിളിനെയും ഇതുവരെ ഒരു തകരാറും ബാധിച്ചിട്ടില്ലെന്ന് തിരിച്ചുവിളിക്കൽ നോട്ടീസിൽ ഹോണ്ട വ്യക്തമാക്കി.

കണക്റ്റിംഗ് റോഡുകൾക്ക്‌ പൊതുവെ ഒരു മെറ്റലർജിക്കൽ തകരാറുണ്ടാകാം, അത് ഹോണ്ടയുടെ വിതരണക്കാരനിൽ നിന്ന് സംഭവിച്ചതുമാകാം . ജാപ്പനീസ് ബ്രാൻഡിൽ നിന്നുള്ള  ഈ മോഡൽ  മോട്ടോർസൈക്കിളിന്റെ 300 യൂണിറ്റുകളെയാണ്  തിരിച്ചുവിളിക്കുന്നത് . ഇത് വാഹനത്തിന്റെ ഡെലിവറികളും വൈകിക്കും . എന്നിരുന്നാലും, ഈ കാലതാമസം യൂറോപ്യൻ വിപണിയിലെ ഡെലിവറികളെ മാത്രമേ ബാധിക്കുകയുള്ളൂ.

ഫയർബ്ലേഡ് സീരീസിന്റെ ഏറ്റവും പുതിയ മോഡൽ  കഴിഞ്ഞ നവംബറിൽ ആണ് എത്തിയത്. 2020 ഹോണ്ട CBR1000RR-R കമ്പനിയുടെ RC213V-S ൽ നിന്ന് സ്റ്റൈലിംഗ് കടമെടുത്തിരിക്കുന്നു. രൂപകൽപ്പനയിൽ ഇരട്ട-എൽഇഡി ഹെഡ്‌ലാമ്പുകൾ, ഒന്നിലധികം എയർ വെന്റുകൾ, ഷാർപ്പ് ടെയിൽ സെക്ഷൻ എന്നിവ ഉൾപ്പെടുന്നു.

മെക്കാനിക്കൽ സവിശേഷതകളിൽ പുതിയ 999 സിസി, ഇൻലൈൻ-നാല് സിലിണ്ടർ എഞ്ചിൻ , 215 ബിഎച്ച്പി പരമാവധി പവർ വികസിപ്പിക്കുന്നതിനായി ട്യൂൺ ചെയ്തിരിക്കുന്നു. ഇത് ഈ മോഡലിന്റെ മുൻഗാമിയെ അപേക്ഷിച്ച് ഏകദേശം 29bhp പവർ കൂടുതലുമാണ്.