ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട കബ് 125 -ന്റെ വേരിയന്റായ പുതിയ CT 125 ഹണ്ടർ കബ് ഹോണ്ട തായ്‌ലന്‍ഡ്‌ അവതരിപ്പിച്ചു. കഴിഞ്ഞ വർഷം ടോക്കിയോ മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച മോഡലാണിത്. പുതിയ CT125 പ്രൊമോ വീഡിയോയും കമ്പനി പുറത്തിറക്കി.

നോബി ഓഫ് റോഡ് ടയറുകൾ, ലോംഗ് ട്രാവൽ സസ്പെൻഷൻ, ഉയരത്തിൽ മൗണ്ട് ചെയ്ത എക്‌സ്‌ഹോസ്റ്റ്, എഞ്ചിൻ ബാഷ് പ്ലേറ്റ് എന്നിവ ഇതിൽ വരുന്നു. CT 125 ഹണ്ടർ കബ് ഒരു മിനി ഓഫ് റോഡ് മോട്ടോർസൈക്കിളാണ്. വളരെ രസകരമായ റൈഡിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്ന വാഹനമാണ് ഇതെന്നാണ് സൂചന.

CT 125 ന് കരുത്തു പകരുന്ന 124.9 സിസി, സിംഗിൾ സിലിണ്ടർ എയർ-കൂൾഡ് എഞ്ചിനാണ് ഇതിൽ. ഇത് 9 bhp കരുത്തും 11 Nm ടോർക്കും പുറപ്പെടുവിക്കുന്നു. ക്രാഷ് ബാറുകൾ, വയർ-സ്‌പോക്ക്ഡ് വീലുകൾ, ഒരു ചെറിയ ലഗേജ് റാക്ക് എന്നിവയുള്ള ഒരു ക്ലീൻ റെട്രോ സ്‌ക്രാംബ്ലർ രൂപകൽപ്പനയാണ് വാഹനത്തിന്. ഹോണ്ട CT 125 ഹണ്ടർ കബ് ഹോണ്ട സൂപ്പർ കബിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

തായ്‌ലൻഡിലും മറ്റ് നിരവധി ഏഷ്യൻ വിപണികളിലും ഉടൻ തന്നെ വാഹനം വിൽപ്പനയ്ക്ക് എത്തുമെന്നാണ് റിപ്പോർട്ടുകള്‍.