Asianet News MalayalamAsianet News Malayalam

ഡിയോയുടെ വില കൂട്ടി ഹോണ്ട

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ ബിഎസ് 6 പാലിക്കുന്ന ഡിയോ സ്‌കൂട്ടറിന്റെ വില വര്‍ധിപ്പിച്ചു

Honda Dio BS6 price increased
Author
Mumbai, First Published May 15, 2020, 10:33 AM IST

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ ബിഎസ് 6 പാലിക്കുന്ന ഡിയോ സ്‌കൂട്ടറിന്റെ വില വര്‍ധിപ്പിച്ചു. 552 രൂപയുടെ നാമമാത്ര വര്‍ധനയാണ് വരുത്തിയത്. ഇപ്പോള്‍ സ്റ്റാന്‍ഡേഡ് വേരിയന്റിന് 60,542 രൂപയും ഡീലക്‌സ് വേരിയന്റിന് 63,892 രൂപയുമാണ് എക്‌സ് ഷോറൂം വില.

2020 മാര്‍ച്ചിലാണ് പുത്തന്‍ ഡിയോയെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. സ്റ്റാന്‍ഡേഡ് വേരിയന്റിന് 59,990 രൂപയും ഡീലക്‌സ് വേരിയന്റിന് 63,340 രൂപയും ആയിരുന്നു അന്ന് വാഹനത്തിന്‍റെ ദില്ലി എക്‌സ് ഷോറൂം വില.

110 സിസി സ്‌കൂട്ടറിന്റെ രണ്ട് വേരിയന്റുകളുടെയും കളര്‍ ഓപ്ഷനുകളും ഫീച്ചറുകളും വ്യത്യസ്തമാണ്. മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, കാന്‍ഡി ജാസി ബ്ലൂ, സ്‌പോര്‍ട്‌സ് റെഡ്, -വൈബ്രന്റ് ഓറഞ്ച് എന്നീ നാല് പെയിന്റ് ഓപ്ഷനുകളില്‍ സ്റ്റാന്‍ഡേഡ് വേരിയന്റ് ലഭിക്കും. അതേസമയം, മാറ്റ് സാംഗ്രിയ റെഡ് മെറ്റാലിക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, ഡാസല്‍ യെല്ലോ മെറ്റാലിക് എന്നീ മൂന്ന് നിറങ്ങളിലാണ് ഡീലക്‌സ് വേരിയന്റ് ലഭിക്കുന്നത്. ഡീലക്‌സ് വേരിയന്റിന് സ്വര്‍ണ നിറമുള്ള ചക്രങ്ങള്‍ നല്‍കി.

ഹോണ്ട ആക്റ്റിവ 6ജി ഉപയോഗിക്കുന്നതും ബിഎസ് 6 പാലിക്കുന്നതുമായ അതേ 110 സിസി എന്‍ജിനാണ് ഹോണ്ട ഡിയോ സ്‌കൂട്ടറിന്‍റെ ഹൃദയം. പുതിയ ഡിയോ സ്‌കൂട്ടറില്‍ ഹോണ്ട തങ്ങളുടെ സൈലന്റ് സ്റ്റാര്‍ട്ട് ഫീച്ചറും നൽകിയിട്ടുണ്ട്. സ്‌കൂട്ടറിന്റെ സ്റ്റൈലിംഗും പരിഷ്‌കരിച്ചു. ഡീലക്‌സ് വേരിയന്റില്‍ പുതുതായി എല്‍ഇഡി ഹെഡ്‌ലൈറ്റ് ലഭ്യമാണ്.  

Follow Us:
Download App:
  • android
  • ios