Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ നിരത്തില്‍ ചരിത്രനേട്ടവുമായി ഹോണ്ട ഡിയോ

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ ഡിയോ സ്‍കൂട്ടറിന് ഇന്ത്യന്‍ നിരത്തുകളില്‍ ചരിത്ര നേട്ടം. 

Honda Dio Scooter Crosses 30 Lakh Sales Milestone
Author
Mumbai, First Published May 17, 2019, 4:47 PM IST

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ ഡിയോ സ്‍കൂട്ടറിന് ഇന്ത്യന്‍ നിരത്തുകളില്‍ ചരിത്ര നേട്ടം. 17 വര്‍ഷം മുമ്പ് ഇന്ത്യയിലെത്തിയ ഈ ട്രെന്‍ഡി മോഡലിന്‍റെ 30 ലക്ഷം യൂണിറ്റുകളാണ് ഇതുവരെ വിറ്റത്.

2002 ൽ ആണ് ഡിയോയെ ഹോണ്ട ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. 14 വർഷം കൊണ്ട് 15 ലക്ഷം യൂണിറ്റുകല്‍ വിറ്റഴിഞ്ഞ ഡിയോ ഇക്കഴിഞ്ഞ മൂന്നു വർഷം കൊണ്ടാണ് മറ്റൊരു 15 ലക്ഷം കൂടി വിറ്റത്. ഈ അതിവേഗ വളർച്ചയോടെ വിൽപനയിൽ ഇന്ത്യയിൽ നാലാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഡിയോ. 

രാജ്യത്തു നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യപ്പെടുന്ന സ്‍കൂട്ടർ എന്ന പദവിയും ഡിയോ സ്വന്തമായിരിക്കി. കയറ്റുമതിയിൽ  സ്‍കൂട്ടർ വിഭാഗത്തിൽ 44 ശതമാനമാണ് ഡിയോയുടെ പങ്കാളിത്തം.  11 ദക്ഷിണേഷ്യൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലേക്ക് ഡിയോ കയറ്റുമതി ചെയ്യുന്നുണ്ട്. 

രണ്ടു വേരിയന്റുകളിലായി 9 നിറങ്ങളിൽ വിപണിയിലെത്തുന്ന ഡിയോയുടെ ദില്ലി എക്സ് ഷോറൂം വില 52,938 രൂപയാണ്. 

Follow Us:
Download App:
  • android
  • ios